റിലീസ് മുമ്പ് ഈ ചിത്രം നേടിയത് 950 കോടി, സൂപ്പര്‍ താരം പ്രതിഫലം വരെ കുറിച്ചു? പഠാനും ജവാനുമല്ല

ബോളിവുഡില്‍ ഇപ്പോള്‍ ആയിരം കോടി വലിയ കളക്ഷനല്ലാതായിട്ടുണ്ട്. വലിയ ചിത്രങ്ങള്‍ എളുപ്പത്തില്‍ ആയിരം കോടി നേടുന്നതാണ് സാഹചര്യം. 2023ല്‍ തന്നെ ഷാരൂഖ് ഖാന്റെ രണ്ട് ചിത്രങ്ങളാണ് ആയിരം കോടി ക്ലബില്‍ കയറിയത്. മുമ്പ് ടിക്കറ്റുകള്‍ വില്‍ക്കുന്നതിലൂടെയോ ബോക്‌സോഫീസ് കളക്ഷനിലൂടെയോ മാത്രമായിരുന്നു.

ഒരു സിനിമയ്ക്ക് വരുമാനം ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് മൊത്തം അവസ്ഥ തന്നെ മാറിയിരിക്കുകയാണ്. മികച്ച ഒടിടി ഡീലുകളും അതുപോലെ സാറ്റലൈറ്റിലെ നേട്ടങ്ങളും മറ്റ് റൈറ്റുകളില്‍ വില്‍ക്കുന്നതിലൂടെയും വരുമാനം കണ്ടെത്താന്‍ സാധിക്കും. അതിന് പുറമേ ബോക്‌സോഫീസ് സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്.

kalki-2898-ad

അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഒരു ചിത്രം ഇപ്പോള്‍ റിലീസിന് മുമ്പ് നേടിയിരിക്കുന്ന തുക കേട്ടാല്‍ ചിലപ്പോള്‍ ആരായാലും ഞെട്ടിപ്പോകും. ആയിരം കോടിക്ക് അടുത്താണ് ഈ ചിത്രം റിലീസിന് മുന്നേ നേടിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസുകളിലൊന്നാണിത്. ബാഹുബലിയോ ആര്‍ആര്‍ആറോ അല്ല ഈ ചിത്രം എന്നതാണ് പ്രത്യേകത.

ഹിന്ദിയില്‍ നിന്ന് ആയിരം കോടി നേടിയ പഠാനോ ജവാനോ അല്ല ഈ ചിത്രം. ഇതുവരെ റിലീസാവാത്ത ഈ ചിത്രം പ്രീറിലീസ് ബിസിനസായി നേടിയിരിക്കുന്നത് 950 കോടി രൂപയാണ്. പ്രഭാസ് നായകനായി വരുന്ന കല്‍ക്കി 2898 എഡിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കല്‍ക്കി റിലീസിന് മുമ്പേ കോടികളാണ് വാരിയിരിക്കുന്നത്.പ്രഭാസിന്റെ താരമൂല്യമാണ് ഈ ചിത്രത്തിന് ഇത്രത്തോളം കളക്ഷന്‍ ലഭിക്കാന്‍ കാരണം.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. 600 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. ആര്‍ആര്‍ആര്‍, ആദിപുരുഷ്, ബ്രഹ്‌മാസ്ത്ര, തുടങ്ങിയ ചിത്രങ്ങളുടെ ബജറ്റിനെ വരെ ഇത് മറികടന്നിരിക്കുകയാണ്. പ്രഭാസിന് പുറമേ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ എന്നിവരുടെ സാന്നിധ്യം ചിത്രത്തെ പാന്‍ ഇന്ത്യനാക്കി മാറ്റുകയായിരുന്നു.

സാറ്റലൈറ്റ്, ഒടിടി, ഓഡിയോ റൈറ്റ്‌സ് എന്നിവയില്‍ എല്ലാം ഇത് കല്‍ക്കിയെ റെക്കോര്‍ഡിടാന്‍ സഹായിച്ചിരിക്കുകയാണ്. ഹിന്ദി, തെലുങ്ക് ഭാഷകളിലെ ഒടിടി സ്ട്രീമിംഗ് അവകാശം 375 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വ്യത്യസ്ത ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായിട്ടാണ് ഒടിടി അവാകശം വിറ്റുപോയത്. അതുപോലെ സാറ്റലൈറ്റ്, ഓഡിയോ റൈറ്റുകള്‍ വിറ്റുപോയത് 150 കോടി രൂപയ്ക്കാണ്. എന്നാല്‍ ചിത്രത്തിന്റെ തിയേറ്റര്‍ അവകാശങ്ങള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. 390 കോടിയാണ് കല്‍ക്കി പ്രീ റിലീസ് തിയേറ്റര്‍ ബിസിനസായി നേടിയിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

പ്രഭാസിന്റെ താരമൂല്യം കാരണം ചിത്രം ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി 182 കോടിക്കാണ് വിറ്റുപോയത്. ദക്ഷിണേന്ത്യന്‍ മേഖലകളിലെ മറ്റ് ഭാഷകളില്‍ നിന്നെല്ലാം 52 കോടിയും ചിത്രം നേടിയിട്ടുണ്ട്. അതേസമയം ഹിന്ദി പ്രീ റിലീസ് ബിസിനസായി 80 കോടിയും ചിത്രം നേടിയത്. ഇതിനൊപ്പം ഓവര്‍സീസ് വിതരണാവകാശവും റെക്കോര്‍ഡ് തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.

അഡ്വാന്‍സ് ബുക്കിംഗില്‍ ഇരുപത് കോടി യുഎസ്സില്‍ നിന്ന് മാത്രം ആദ്യ ദിനത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്താണ് 950 കോടി നേടിയിരിക്കുന്നത്. അടുത്തിടെ റിലീസായ വമ്പന്‍ ചിത്രങ്ങളുടെ എല്ലാം കളക്ഷന്‍ ബിസിനസിലൂടെ മാത്രം മറികടന്നിരിക്കുകയാണ് കല്‍ക്കി.

അതേസമയം ചിത്രത്തിനായി പ്രഭാസ് പ്രതിഫലം കുറച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ 80 കോടി മാത്രമാണ് പ്രഭാസ് പ്രതിഫലം വാങ്ങിയത്. 150 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. എന്നാല്‍ ബാക്കി തുക ചിത്രം റിലീസായ ശേഷമേ വാങ്ങൂ എന്നാണ് നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+