Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓമിയുടെ മുഖം കാണിക്കാന്‍ വൈകിയതിന് കാരണം ഇതാണ്; ഇക്കുറി ഓണം ഷൂട്ടും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് സിന്ധു കൃഷ്ണ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പിലാണ് ഫോളോവേഴ്‌സ്. സെപ്റ്റംബര്‍ അഞ്ചിന് അതായത് നാളെ കുഞ്ഞ് ഓമിയുടെ മുഖം വെളിപ്പെടുത്തുമെന്നാണ് ദിയ അടുത്തിടെ ഒരു വീഡിയോയില്‍ വ്യക്തമാക്കിയത്. ദിയയുടെയും അശ്വിന്റെയും വിവാഹ വാര്‍ഷിക ദിനമാണ് നാളെ. ഇതുകൂടാതെ തിരുവോണ ദിവസവും. ഇതെല്ലാം പരിഗണിച്ചാണ് ഓമീസ് ഫേസ് റിവീലിംഗ് എന്ന പേരില്‍ കുഞ്ഞിന്റെ മുഖം കാണിക്കാനുള്ള ദിനം നിശ്ചയിച്ചത്.

ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് ജനിച്ച് രണ്ടു മാസമായി എങ്കിലും കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. ഇതില്‍ ഫോളോവേഴ്‌സ് വലിയ അമര്‍ഷത്തില്‍ ആയിരുന്നു. ദിയയുടെ പ്രസവ വീഡിയോ 80 ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്. പ്രസവത്തിനു ശേഷമുള്ള ദൈനംദിന ജീവിതം പങ്കുവെച്ചുള്ള വീഡിയോകളും ഫോളോവേഴ്‌സ് ഏറ്റെടുത്തിരുന്നു. എന്നിട്ടും കുഞ്ഞിനെ കാണിക്കാത്തതില്‍ ഫോളോവേഴ്‌സിന് വലിയ അതൃപ്തി ഉണ്ടായിരുന്നു. ഇതവര്‍ കമന്റ് ബോക്‌സിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

diya baby

കുഞ്ഞിന്റെ മുഖം പ്രത്യേക വീഡിയോയിലൂടെ വെളിപ്പെടുത്തുമെന്ന ദിയയുടെ പ്രഖ്യാപനവും വിവാദമായിരുന്നു. യൂട്യൂബില്‍ നിന്ന് ലക്ഷങ്ങള്‍ വരുമാനം നേടാനുള്ള വാണിജ്യ തന്ത്രമാണ് ഇതെന്നാണ് ഒരു വിഭാഗം വിമര്‍ശിച്ചത്. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി സിന്ധു കൃഷ്ണ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിലാണ് കുഞ്ഞിന്റെ മുഖം കാണിക്കാതിരിക്കാതിരുന്നതിലുള്ള കാരണം വ്യക്തമാക്കിയത്.

സിന്ധുവിന്റെ വാക്കുകള്‍: ബേബിയായത് കൊണ്ടാണ് ഫോട്ടോസ് ഒന്നും അധികം ഷെയര്‍ ചെയ്യാത്തത്. വലുതാകുമ്പോള്‍ അവന്‍ ചിലപ്പോള്‍ ചോദിച്ചേക്കും. എന്തിനെന്റെ ഇത്രയും ചെറിയ ഫോട്ടോയൊക്കെ ഇട്ടതെന്ന്. അതു കൊണ്ടാണ് രണ്ടു മാസമൊക്കെ ആയിട്ട് ഫോട്ടോസ് ഇടാമെന്ന് വിചാരിച്ചത്.

ഓമി ചിരിക്കുമ്പോള്‍ കിച്ചുവിനെ പോലെയാണ്. ചിലപ്പോള്‍ ഓമിയെ കണ്ടാല്‍ ഓസിയെ പോലെ തോന്നും. എല്ലാവരുടെയും ഒരു മിക്‌സ് ആണ് ഓമി. അവന്റെ ഫോട്ടോസ് കണ്ടിട്ട് നിങ്ങളൊക്കെ തന്നെ തീരുമാനിക്കുക അവന്‍ ആരെ പോലെയാണെന്ന് - സിന്ധു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ഇക്കുറി സ്വന്തം നിലയില്‍ ഓണം ഷൂട്ട് ചെയ്തില്ലെന്നും സിന്ധു പറയുന്നു. നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഓണം ഷൂട്ട് ഉണ്ടായിരുന്നു. അതിനു വേണ്ടി പല ഡിസൈനുകളിലുള്ള സാരികളും ബ്ലൗസുകളും ഒക്കെ ഉടുത്തതു കൊണ്ട് ഓണം ആഘോഷിച്ച ഒരു ഫീല്‍ ആയിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഓണം ഷൂട്ട് ചെയ്തില്ല. അതിനുള്ള സമയം കിട്ടിയില്ല. കുറച്ചുനാളായി വല്ലാത്ത തിരക്കായിരുന്നു. ഹന്‍സിക വലിയ സങ്കടത്തില്‍ ആയിരുന്നു. എന്താ ഓണം ഷൂട്ട് ചെയ്യാത്തത് എന്ന് അവള്‍ ചോദിച്ചു. ഷൂട്ട് ചെയ്യണമെങ്കില്‍ ഒത്തിരി പ്ലാനിങ് വേണം. അതിനു സാരിയും ബ്ലൗസും ജുവലറിയും ലൊക്കേഷനും ഒക്കെ സെറ്റ് ആക്കണം. അതൊരു വലിയ പ്രോസസ് ആണ്. അതുകൊണ്ട് ഇത്തവണ ഉഴപ്പി.

ഓണത്തിന്റെ അന്ന് എല്ലാവരും കൂടി ഡ്രസ് ചെയ്ത് ബാല്‍ക്കണിയില്‍ ഒരു അത്തപ്പൂക്കളം ഇട്ട് ഫോട്ടോ എടുക്കും. അതുതന്നെ ഈ വര്‍ഷത്തെ ഓണം. ഇക്കുറി ഓമി വന്നിട്ടുള്ള ഓണമാണ്. അത് വളരെ സ്‌പെഷ്യലാണ്. കുറച്ചു ദിവസമായി എല്ലാവര്‍ക്കും സുഖമില്ലായിരുന്നു. ആശുപത്രി പോലെയായിരുന്നു വീട് എന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+