Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയുടെ കാര്‍ സ്വന്തമായിട്ടുള്ള ഏക മലയാളം നടന്‍, ദുല്‍ഖറല്ല, മമ്മൂട്ടിയുമല്ല; ആരെന്നറിയുമോ?

കൊച്ചി: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ വമ്പന്‍ കാര്‍ കളക്ഷനും മുകേഷ് അംബാനിക്കുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക കാര്‍ ബ്രാന്‍ഡുകളും മുകേഷ് അംബാനിക്ക് സ്വന്തമായിട്ടുണ്ട്. 170 കാറുകള്‍ അടങ്ങിയ വമ്പന്‍ ഗാരേജുകളാണ് അദ്ദേഹത്തിനുള്ളത്.

അതില്‍ ധാരാളം ആഡംബര കാറുകളുമുണ്ട്. തികച്ചും ആഡംബരമേറിയ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. അതുപോലെ വലിയ സുരക്ഷാ വാഹനങ്ങളുടെ നിരയും ഇതില്‍ വരും. കൃത്യമായ ഇടവേളകളില്‍ ഏറ്റവും പുതിയ കാറുകള്‍ ഈ സുരക്ഷാ വാഹന വ്യൂഹത്തിലേക്ക് എത്താറുണ്ട്. നേരത്തെ റോള്‍സ് റോയ്‌സ് അടക്കം ഇത്തരത്തില്‍ എത്തിയിരുന്നു.

mohanlal-car-collection

മുകേഷ് അംബാനിക്ക് ജിയോ ഗ്യാരേജ് എന്നൊരു ഗ്യാരേജ് തന്നെ സ്വന്തമായിട്ടുണ്ട്. ആന്റിലിയയിലാണ് ഈ ഗ്യാരേജുള്ളത്. എന്നാല്‍ ഈ കളക്ഷനില്‍ ഇപ്പോഴില്ലാത്തത് ഒരേയൊരു കാറാണ്. അത് മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി ഉപയോഗിച്ചതാണ്. അതൊരു വിന്റേജ് കാറാണ്.

ഈ കാര്‍ ഇപ്പോള്‍ ആരുടെ കൈയ്യിലാണ് ഉള്ളതെന്ന് അറിയുമോ? ഒരു മലയാളം സൂപ്പര്‍ താരമാണ് ആ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. കാര്‍ എന്ന് നോക്കുമ്പോള്‍ മലയാള സിനിമയില്‍ വാഹനങ്ങളോട് കമ്പമുള്ള ചില സൂപ്പര്‍ താരങ്ങളുടെ പേരായിരിക്കും ഓര്‍മ വരിക. പ്രത്യേകിച്ച് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും അതില്‍ വരും.

അതേസമയം പൃഥ്വിയോ മമ്മൂട്ടിയോ ദുല്‍ഖറോ അല്ല ആ താരം. മറ്റൊരു സൂപ്പര്‍ താരമാണ് ആ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ധീരുഭായ് അംബാനി ഓടിച്ചിരുന്ന വിന്റേജ് കാര്‍ കാഡില്ലാക്കാണ്. ഈ കാര്‍ ഇപ്പോഴുള്ളത് മോഹന്‍ലാലിന്റെ കൈവശമാണ്. യഥാര്‍ത്ഥത്തില്‍ ധീരുഭായ് അംബാനിയില്‍ നിന്ന് ഈ കാര്‍ വാങ്ങിയത് പ്രമുഖ നിര്‍മാതാവായ കെ ബാലാജിയാണ്.

എന്നാല്‍ നേരിട്ട് വാങ്ങിയോ മറ്റൊരാള്‍ വഴി സ്വന്തമാക്കിയോ എന്ന കാര്യങ്ങളൊന്നും വ്യക്തമല്ല. മോഹന്‍ലാലിന്റെ ഭാര്യാ പിതാവാണ് ബാലാജി. അദ്ദേഹം നിര്‍മിച്ച നിരവധി ചിത്രങ്ങളില്‍ ഈ കാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1958 മോഡല്‍ കാഡില്ലാകക്ക് സെഡാനാണിത്. ഇടതുഭാഗത്താണ് ഇതിന്റെ ഡ്രൈവിംഗ് സീറ്റുള്ളത്. ധീരുഭായ് അംബാനിയുടെ കൈവശമുള്ളപ്പോഴേ ഈ കാര്‍ പ്രശസ്തമായിരുന്നു.

ചെന്നൈയിലായിരുന്നു ഈ കാര്‍ നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ ഈ അമേരിക്കന്‍ ലക്ഷ്വറി സെഡാനെ മോഹന്‍ലാല്‍ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. അതിന് ശേഷം അടിമുടി മാറ്റം ഈ കാറിന് വന്നിട്ടുണ്ട്. മറൂണ്‍ നിറത്തിലുള്ളതാണ് ഈ കാര്‍. കൊച്ചിയിലെ ഫ്‌ളമിംഗോ ഗ്യാരേജാണ് ഈ കാര്‍ പുതുക്കി പണിതത്. ഇതിന്റെ ക്വാളിറ്റി നിലനിര്‍ത്താന്‍ വീണ്ടും പെയിന്റിടിച്ചിട്ടുണ്ട്.

എംഎഎസ് 2100 എന്ന രജിസ്‌ട്രേഷന്‍ നമ്പറാണ് ഈ കാറിനുള്ളത്. അതേസമയം മോഹന്‍ലാലിന് നിരവധി കാറുകള്‍ ശേഖരത്തിലുണ്ട്. ഹിന്ദുസ്ഥാന്‍ അംബാസിഡര്‍ എംകെ 4 ആണ് മോഹന്‍ലാലിന്റെ ആദ്യ കാര്‍. പിന്നീട് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രാഫി, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ടൊയോട്ട ഇന്നോവ ക്രിസ്്റ്റ എന്നിവയും കാര്‍ മോഹന്‍ലാലിന്റെ കാര്‍ ശേഖരത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+