Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി, ഇന്ന് സൂപ്പര്‍ താരം; പ്രതിഫലം 100 കോടി, ഈ നടന്‍ ആരെന്നറിയുമോ?

ഹൈദരാബാദ്: സിനിമാ ലോകത്ത് ഒരു നടന്‍ വേണ്ട ഏറ്റവും വലിയ കാര്യം അഭിനയമാണ്. അതുപോലെ തന്നെ തുല്യമായി ലുക്കിനും പ്രാധാന്യമുണ്ട്. എന്നാല്‍ ലുക്ക് കാരണം സിനിമ കിട്ടാതെ വന്നിട്ടുണ്ടോ? അത്തരമൊരു നടന്‍ തെലുങ്ക് സിനിമയിലുണ്ട്. ഈ നടന്‍ ഭാവിയില്‍ വലിയ സൂപ്പര്‍ താരമാവുക കൂടി ചെയ്തു. ഇന്ന് വലിയൊരു പാന്‍ ഇന്ത്യന്‍ താരം കൂടിയാണ് ഈ നടന്‍.

മലയാളികള്‍ വളരെ സ്‌നേഹത്തോടെ ഏറ്റെടുത്ത നടനാണിത്. പറഞ്ഞുവരുന്നത് അല്ലു അര്‍ജുനെ കുറിച്ചാണ്. ഇന്ന് വലിയൊരു ബ്രാന്‍ഡാണ് അദ്ദേഹം. പുഷ്പ എന്ന ഒറ്റ ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തു. പുഷ്പയുടെ രണ്ടാം ഭാഗമാണ് ഇനി വരാനിരിക്കുന്ന ചിത്രം.

allu-arjun-remuneration

കേരളത്തില്‍ ആര്യ എന്ന ഡബ്ബിംഗ് ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു. പിന്നീട് കേരളത്തില്‍ പല ചിത്രങ്ങളും അല്ലു അര്‍ജുന്റേതായി വിജയം കൈവരിച്ചിരുന്നു. ഹാപ്പി, കൃഷ്ണ, ഹീറോ, ബണ്ണി, ആര്യ 2 പോലുള്ളവ അതില്‍ ചിലതാണ്.

തെലുങ്കിലെ പ്രശസ്ത നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകനാണ് അല്ലു അര്‍ജുന്‍. പക്ഷേ സിനിമയിലേക്കുള്ള താരത്തിന്റെ വരവ് അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് പരിഹാസങ്ങളും പ്രതിസന്ധികളും താരത്തിന് നേരിടേണ്ടി വന്നിരുന്നു.

അല്ലു അര്‍ജുന് മുമ്പ് കാണാന്‍ ഭംഗിയില്ലെന്നതിന്റെ പേരില്‍ അവസരം ലഭിക്കാതിരുന്നിട്ടുണ്ട്. ആദ്യ ചിത്രമായ ഗംഗോത്രി വിജയമായെങ്കിലും നിരവധി പേരാണ് താരത്തെ പരിഹസിച്ചത്. സ്‌ക്രീനില്‍ കാണാന്‍ ലുക്കില്ലെന്നായിരുന്നു പ്രധാന പരിഹാസം. അതുകൊണ്ട് രണ്ടാമത്തെ ചിത്രം ലഭിക്കാന്‍ അല്ലു അര്‍ജുന്‍ ഒരുപാട് ബുദ്ധിമുട്ടി.

വലിയ അവസരങ്ങളൊന്നും രണ്ട് വര്‍ഷത്തിലേറെയായി അല്ലുവിനെ തേടി വന്നിരുന്നില്ല. നിര്‍മാതാക്കള്‍ അല്ലുവിനെ വെച്ച് റിസ്‌കെടുക്കാനും താല്‍പര്യമുണ്ടായിരുന്നില്ല. മികച്ച വിദ്യാഭ്യാസം നേടിയ ശേഷമാണ് അല്ലു സിനിമാ മേഖലയിലേക്ക് എത്തിയത്. ഹൈദരാബാദിലെ എംഎസ്ആര്‍ കോളേജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം താരത്തിനുണ്ട്.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ആനിമേറ്റര്‍-ഡിസൈനറായും താരം ജോലി ചെയ്തിരുന്നു. അന്ന് 3500 രൂപയായിരുന്നു ശമ്പളം. എന്നാല്‍ അധിക കാലം ഈ ജോലി ചെയ്യാന്‍ അല്ലു അര്‍ജുന്‍ തയ്യാറായില്ല. അഭിനയത്തിനായി താരം ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. 2003ലാണ് ഗംഗോത്രി പുറത്തിറങ്ങുന്നത്. അവസരങ്ങള്‍ ഈ ചിത്രത്തിന് ശേഷം തന്നെ തേടി വന്നില്ല.

എന്നെ കാണാന്‍ ഒരു ലുക്കില്ലായിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പരാജയപ്പെട്ടെന്നാണ് കരുതിയതെന്നും അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യ എന്ന ഒറ്റ ചിത്രം അല്ലുവിന്റെ കരിയര്‍ മാറ്റുകയായിരുന്നു. ഇത് കേരളത്തില്‍ അടക്കം വലിയ ഹിറ്റായി. പിന്നീട് തുടരെ ഹിറ്റുകള്‍ താരത്തെ തേടിയെത്തി. ഇന്ന് നൂറു കോടിയാണ് താരത്തിന്റെ പ്രതിഫലം. 100 കോടിയുടെ ആഡംബര ബംഗ്ലാവും ഹൈദരാബാദില്‍ അല്ലുവിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+