23 വര്‍ഷം 26 ഫ്ളോപ്പുകള്‍, കരണ്‍ ജോഹറല്ല; അക്ഷയ് കുമാറിന് ഈ നിര്‍മാതാവ് നല്‍കാനുള്ളത് 165 കോടി
മുംബൈ: ബോളിവുഡില്‍ നിരവധി വമ്പന്‍ നിര്‍മാതാക്കളുണ്ട്. ഇവരില്‍ പലരും വമ്പന്‍ ഹിറ്റുകളിലൂടെ സമ്പന്നരായവരാണ്. കരണ്‍ ജോഹറും ആദിത്യ ചോപ്രയും പോലുള്ളവര്‍ അതില്‍ വരും. എന്നാല്‍ തകര്‍ന്നു പോയവരും നിരവധിയുണ്ട്. ബോളിവുഡില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ എടുക്കുന്നത് വലിയ റിസ്ക് തന്നെയാണ്.
കൊവിഡിന് ശേഷം അത്തരത്തില്‍ വമ്പന്‍ പരാജയ ചിത്രങ്ങള്‍ നിരവധി ബോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബോളിവുഡില്‍ വലിയ വിജയങ്ങള്‍ നേടിയ ഒരു നിര്‍മാതാവ് ഇപ്പോള്‍ സ്വന്തം ഓഫീസ് വരെ വിറ്റിരിക്കുകയാണ്. വന്‍ തുക തന്നെ ഈ നിര്‍മാതാവ് ഇപ്പോള്‍ അക്ഷയ് കുമാറിന് നല്‍കാനുണ്ട്. ഈ നിര്‍മാതാവ് ആരാണെന്ന് നോക്കാം.

പറഞ്ഞുവരുന്നത് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവായ വാഷു ഭഗ്നാനിയെ കുറിച്ചാണ്. അദ്ദേഹത്തിന് സിനിമാ നിര്‍മാണം മാത്രമല്ല വേറെയും ബിസിനസുകളുണ്ട്. എന്നിട്ടും സിനിമാ മേഖല അദ്ദേഹത്തിന് തകര്ച്ചകള് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് അടുത്തിടെ മാത്രം സംഭവിച്ചതല്ല. കഴിഞ്ഞ 23 വര്‍ഷമായി അദ്ദേഹം നിര്‍മിച്ച ചിത്രങ്ങളൊന്നും ഹിറ്റായിട്ടില്ല.
ഇത്രയും വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം നിര്‍മിച്ചത് അതെല്ലാം വന്‍ പരാജയങ്ങളായി മാറിയിരിക്കുകയാണ്. അതേസമയം ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ് കുമാറിന് 165 കോടിയാണ് വാഷു ഭഗ്നാനി പ്രതിഫലമായി നല്‍കാനുള്ളത്. അവസാന ചിത്രമായ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ നിര്‍മിച്ചത് വാഷു ഭഗ്നാനിയുടെ പൂജ എന്റര്ടെയിന്മെന്റ്സ് ആയിരുന്നു. 350 കോടിയുടെ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് 50 കോടി മാത്രമാണ് നേടിയത്.
നേരത്തെ പൂജാ എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച സിനിമകളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ലെന്നും വ്യാപക പരാതിയുണ്ടായിരുന്നു. വാഷു ഭഗ്നാനിയുമായി ചേര്‍ത്ത് പ്രവര്‍ത്തിക്കരുതെന്ന് വരെ നിരവധി പേര് പറഞ്ഞിരുന്നു. അതേസമയം അക്ഷയ് കുമാര്‍ ഈ വിഷയത്തില്‍ ഞങ്ങളെ പിന്തുണച്ചതായി വാഷുവിന്റെ മകന് ജാക്കി ഭഗ്നാനി പറഞ്ഞു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എന്നെ കണ്ടു. ഈ സാഹചര്യത്തെ കുറിച്ച് അറിഞ്ഞ അക്ഷയ് ക്രൂവിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഓരോ ക്രൂ അംഗത്തിനും അവരുടെ പ്രതിഫലം പൂര്‍ണമായി കിട്ടിയിട്ടെ തന്റെ പ്രതിഫലം നല്‍കേണ്ടതുള്ളൂ എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞു. പൂജ എന്റര്‍ടെയിന്‍മെന്റ് അവസാനം നിര്‍മിച്ച അക്ഷയ് കുമാറിന്റെ നാല് ചിത്രങ്ങളും വന്‍ പരാജയങ്ങളായിരുന്നു.
അക്ഷയിക്ക് മാത്രമല്ല ടൈഗര്‍ ഷ്റോഫ്, സൊനാക്ഷി സിന്‍ഹ, അലായ എഫ്, മാനുഷി ചില്ലര്‍ എന്നിവര്‍ക്കും പ്രതിഫലം ലഭിച്ചിട്ടില്ല. അതേസമയം വാഷു ഭഗ്നാനി 1990കളില്‍ ബോളിവുഡിലെ ഏറ്റവും ശക്തനായ നിര്‍മാതാവായിരുന്നു. കൂലി നമ്പര്‍ 1, ഹീറോ നമ്പര്‍ 1, പ്യാര് കിയാ തോ ഡര്ന ക്യാ, ബഡേ മിയന് ഛോട്ടെ മിയാന്‍, ബിവി നമ്പര്‍ 1, എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.
2001ല്‍ മുജെ കുച്ച് കെഹ്ന ഹെ, റെഹ്ന ഹെ തേരേ ദില്‍ മേം എന്നീ ചിത്രങ്ങളാണ് അവസാനമായി വാഷു ഭഗ്നാനി നിര്‍മിച്ച വിജയ ചിത്രങ്ങള്‍. അതിന് ശേഷമുള്ള 26 ചിത്രങ്ങളാണ് പരാജയപ്പെട്ടത്. ഹിമ്മത് വാല, ഹംഷക്കല്‍സ് പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും ഇതിലുണ്ടായിരുന്നു. ഗണ്‍പത്, ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്നിവയാണ് അഅടുത്തിടെ ഇവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയത്. 450 കോടിയാണ് മൊത്തം നഷ്ടം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications