ഷാരൂഖും സല്‍മാനും ഒന്നുമല്ല, സമ്പത്തില്‍ ബോളിവുഡില്‍ ഒന്നാമന്‍ ഈ നിര്‍മാതാവ്; ആസ്തി ഇത്ര
ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളാണ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. ഇരുവരും സമ്പത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ്. അടുത്തിടെ വന്ന താരങ്ങളുടെ സമ്പത്തിന്റെ പട്ടികയില്‍ ഷാരൂഖ് ഒന്നാമത്തെത്തിയിരുന്നു. ആറായിരം കോടിയില്‍ അധികം ആസ്തിയുണ്ട് ഷാരൂഖിന്. അതുപോലെ പ്രതിഫലവും വന്‍ തോതില്‍ ഇവര്‍ വര്‍ധിപ്പിക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം തന്നെ ആയിരം കോടി നേടിയ രണ്ട് ചിത്രങ്ങളാണ് ഷാരൂഖ് സമ്മാനിച്ചത്. വര്‍ഷാവസാനം ഇറങ്ങിയ ഡങ്കിയും ഹിറ്റായിരുന്നു. സല്‍മാന്‍ ഖാന്‍ അതുപോലെ മൂവായിരം കോടിയില്‍ അധികം ആസ്തിയുണ്ട്. എന്നാല്‍ ബോളിവുഡില്‍ ഏറ്റവും സമ്പന്നര്‍ ഇവരല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബോളിവുഡിലെ ഏറ്റവും സമ്പന്നന്‍ ഒരു നിര്‍മാതാവാണ്. എന്നാല്‍ അടുത്തൊന്നും വലിയ ചിത്രങ്ങളൊന്നും ഈ നിര്‍മാതാവ് നിര്‍മിച്ചിട്ടില്ല. പ്രമുഖ സംരംഭകനും, പരസ്യ ചിത്ര നിര്‍മാതാവ് കൂടിയായ റോണി സ്‌ക്രൂവാലയാണ് ബോളിവുഡിലെ ഏറ്റവും സമ്പന്നന്‍. ഹിന്ദി സിനിമയില്‍ അദ്ദേഹത്തേക്കാള്‍ സമ്പന്നന്‍ മറ്റാരുമില്ല.
ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 1.55 ബില്യണാണ് റോണി സ്‌ക്രൂവാലയുടെ ആസ്തി. ഇത് 12800 കോടി രൂപ വരും. ഷാരൂഖിനും സല്‍മാനും എത്രയോ മുകളിലാണിത്. ഇരുവരുടെയും സമ്പത്ത് ചേര്‍ത്ത് വെച്ചാല്‍ പോലും റോണി സ്‌ക്രൂവാലയുടെ അടുത്തെത്തില്ല. അദ്ദേഹം ഇതുവരെ ഷാരൂഖിനെയോ സല്‍മാനെയോ വെച്ച് സിനിമയെടുത്തിട്ടുമില്ല എന്നതും ഞെട്ടിക്കുന്ന കാര്യമാണ്.
ദീര്‍ഘകാലം യുടിവിയുടെ സ്ഥാപകന്‍ എന്ന നിലയിലാണ് റോണി അറിയപ്പെട്ടത്. നിരവധി അവാര്‍ഡ് നേടിയ സിനിമകളും ബോക്‌സോഫീസ് ബ്ലോക്ബസ്റ്ററുകളും യുടിവി നിര്‍മിച്ചിരുന്നു. ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനിയായിരുന്നു യുടിവി. എന്നാല്‍ റോണി സ്‌ക്രൂവാല പിന്നീട് ഇത് ഡിസ്‌നിക്ക് വില്‍ക്കുകയാണ്.
ഇതിന് ശേഷം ആര്‍എസ്‌വിപി എന്ന ബാനറിലാണ് റോണി ചിത്രങ്ങള്‍ നിര്‍മിക്കാറുള്ളത്. ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ കാര്‍വാ അടക്കം നിര്‍മിച്ചത് റോണിയാണ്. അതേസമയം ബോളിവുഡിലെ വമ്പന്‍ നിര്‍മാതാക്കളായ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, ഭൂഷണ്‍ കുമാര്‍, ഏക്ത കപൂര്‍ എന്നിവര്‍ക്ക് റോണിയുടെ പകുതിയില്‍ താഴെ ആസ്തി മാത്രമാണ് ഉള്ളത്.
അതേസമയം ഷാരൂഖിന് ആകെയുള്ളത് 600 മില്യണിന്റെ ആസ്തിയാണ് ഉള്ളത്. ഇത് 6000 കോടിക്ക് മുകളിലാണ്. 1970കളില്‍ ടൂത്ത് ബ്രഷ് നിര്‍മാണത്തില്‍ നിന്നാണ് റോണി സ്‌ക്രൂവാല ബിസിനസ് ആരംഭിച്ചത്. 1981ല്‍ ടിവി ബിസിനസിലേക്ക് വഴിമാറുകയായിരുന്നു. 1990കളിലാണ് എന്റര്‍ടെയിന്‍മെന്റ് മേഖലയിലേക്ക് അദ്ദേഹം എത്തുന്നത്. വെറും 37000 രൂപയ്ക്കാണ് യുടിവി അദ്ദേഹം സ്ഥാപിച്ചത്.
വൈകാതെ തന്നെ ടിവി നിര്‍മാതാവെന്ന നിലയില്‍ അദ്ദേഹം പേരെടുത്തു. ശാന്തി, സീ ഹോക്‌സ് തുടങ്ങിയ ഷോകള്‍ വമ്പന്‍ ഹിറ്റായി. സിനിമാ നിര്‍മാണത്തില്‍ സ്വദേശ്, ജോധ അക്ബര്‍, ഫാഷന്‍, ബര്‍ഫി, ചെന്നൈ എക്‌സ്പ്രസ്, പോലുള്ള വമ്പന്‍ ഹിറ്റായി മാറിയത്. ആര്‍എസ്‌വിപി ആയപ്പോഴാണ് ഉറിയും കേദാര്‍നാഥും പോലുള്ള ഹിറ്റുകള്‍ പിറന്നത്. നിരവധി നിക്ഷേപങ്ങളും റോണിയുടെ സമ്പത്തിന് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications