രജനിയേക്കാളും വിജയിയേക്കാളും നാലിരട്ടി അധികം സമ്പത്ത്, ഒരു പാട്ടിന് 3 കോടി; ഈ ഗായകന്റെ ആസ്തി ഇത്ര
ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ നിരവധി താരങ്ങള്‍ ആസ്തിയില്‍ വളരെ മുന്നിലാണ്. ഷാരൂഖ് ഖാന്റെ കാര്യം തന്നെ എടുക്കാം, 6000 കോടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടനാണ് അദ്ദേഹം. അതുപോലെ ഹൃതിക് റോഷനും, സല്‍മാന്‍ ഖാനുമെല്ലാം ആ പട്ടികയില്‍ വരും.
അഭിനയത്തില്‍ നിന്ന് മാത്രമല്ല ഇവരുടെ ആസ്തിയില്‍ ഇത്രത്തോളം വര്‍ധനവുണ്ടാകാന്‍ കാരണം. വിവിധ ബിസിനസുകളും ഈ സൂപ്പര്‍ താരങ്ങള്‍ക്കുണ്ട്. തമിഴില്‍ വിജയിയും രജനീകാന്തുമെല്ലാം അതുപോലെ സമ്പത്തിന്റെ കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരങ്ങളാണ്. എന്നാല്‍ ഇവരില്‍ പലരേക്കാളും ആസ്തിയുള്ള ഒരു ഗായകന്‍ ഇന്ന് ഇന്ത്യയിലുണ്ട്. അമ്പരപ്പിക്കുന്ന കാര്യമാണത്.

പ്രിതം ചക്രവര്‍ത്തിയോ, വിശാല്‍ ശേഖറോ, ഇളയരാജയോ, അനിരുദ്ധോ ഒന്നുമില്ല ആ സംഗീത സംവിധായകന്‍. എആര്‍ റഹ്‌മാനാണ് ആ സംഗീത സംവിധായകന്‍. തൊട്ടതെല്ലാം പൊന്നാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഇതിനെല്ലാം കാരണം. ഓരോ ചിത്രങ്ങളിലും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്ന പാട്ടുകളൊരുക്കാന്‍ എആര്‍ റഹ്‌മാന് സാധിക്കാറുണ്ട്.
അതുകൊണ്ട് മറ്റുള്ള സംഗീത സംവിധായകരില്‍നിന്നും അദ്ദേഹം വ്യത്യസ്തനാണ്. ഇതിനിടയില്‍ മലയാളത്തില്‍ ആടുജീവിതം, മലയന്‍കുഞ്ഞ് എന്നീ ചിത്രങ്ങള്‍ക്കും റഹ്‌മാന്‍ സംഗീതമൊരുക്കിയിരുന്നു. തമിഴിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളായ വിജയ്, രജനീകാന്ത് എന്നിവരേക്കാള്‍ റഹ്‌മാന് ആസ്തിയുണ്ട്.
ഡിഎന്‍എ ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എആര്‍ റഹ്‌മാനാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഗായകന്‍. 57കാരനായ റഹ്‌മാന് 1728 കോടിയുടെ ആസ്തിയാണ് ഉള്ളത്. രജനീകാന്തിന് 350-400 കോടിക്കും, വിജയിക്ക് 450 കോടിക്കും ഇടയിലാണ് ആസ്തി. ഇതിനേക്കാള്‍ എല്ലാം മൂന്നോ നാലോ ഇരട്ടി അധികമാണിത്.
ഇരുവരും സിനിമയിലെ സൂപ്പര്‍ താരങ്ങളാണ്. എന്നാല്‍ സംഗീത മേഖലയില്‍ അതുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിഫലം കുറവാണ്. ഒരു ഗാനം ആലപിക്കാനായി മൂന്ന് കോടി രൂപയാണ് റഹ്‌മാന്‍ വാങ്ങുന്നത്. ഇതും ഇന്ത്യന്‍ സിനിമയിലെയും സംഗീത മേഖലയിലെയും റെക്കോര്‍ഡാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകനും സംഗീത സംവിധായകനും എആര്‍ റഹ്‌മാനാണ്.
ഇന്ത്യയില്‍ ഓസ്‌കര്‍ ലഭിച്ച ഗായകനെന്ന ഖ്യാതിയും റഹ്‌മാനുണ്ട്. ആറ് ദേശീയ അവാര്‍ഡുകള്‍, രണ്ട് ഓസ്‌കര്‍ പുരസ്‌കാരം, രണ്ട് ഗ്രാമി പുരസ്‌കാരം, എന്നിവയെല്ലാം റഹ്‌മാന് ലഭിച്ചിട്ടുണ്ട്. അതേസമയം എആര്‍ റഹ്‌മാന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ സമ്പന്നരായ ഗായകരില്‍ രണ്ടാം സ്ഥാനത്ത് അര്‍ജീത്ത് സിംഗാണ്. 414 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
നടനും ഗായകനുമായ ദില്‍ജിത്ത് ദോഷഞ്ചിന് 172 കോടിയുടെയും, യോ യോ ഹണി സിംഗിന് 205 കോടിയുടെയും ബാദ്ഷയ്ക്ക് 124 കോടിയുടെയും ആസ്തിയുണ്ട്. ഇന്ത്യയിലെ ഇതിഹാസ ഗായകരില്‍ ഒരാളായ സോനു നിഗമിന് 400 കോടിയിലേറെയാണ് ആസ്തി.












Click it and Unblock the Notifications