Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്നത്തിനേക്കാള്‍ വിലയുള്ള ബംഗ്ലാവ്, 1200 കോടിയുടെ ആസ്തി, ഈ താരത്തിന്റെ പ്രതിഫലം എത്രയെന്നറിയുമോ?

മുംബൈ: ബോളിവുഡില്‍ ഖാന്‍ ത്രയത്തെ പ്രത്യേക പരിചയപ്പെടുത്തേണ്ട കാര്യമില്ല. മൂന്നുപേരും ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ സൂപ്പര്‍താരങ്ങളാണ്. എന്നാല്‍ വേറെയും ഖാന്‍മാര്‍ ഹിന്ദി സിനിമയിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട താരമാണ് സെയ്ഫ് അലി ഖാന്‍. യുവാക്കളുടെ ഹരമായിരുന്നു സെയ്ഫ് അലി ഖാന്‍ ഒരു കാലത്ത്.

ദില്‍ ചാഹ്ത്താ ഹേ അടക്കമുള്ള ചിത്രങ്ങള്‍ സെയ്ഫിനെ ജനപ്രിയനാക്കിയിരുന്നു. എന്നാല്‍ പലര്‍ക്കും അറിയില്ല സെയ്ഫ് അലി ഖാന്‍ അത്യാഡംബരത്തില്‍ ജീവിക്കുന്നയാളാണെന്ന കാര്യം. പട്ടൗഡി കുടുംബത്തിലായത് കൊണ്ട് വലിയ സമ്പത്ത് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അതൊന്ന് പരിശോധിക്കാം.

saif-ali-khan

ഇന്ത്യന്‍ അഭിനേതാക്കളില്‍ ഏറ്റവും ചെലവേറിയ വീടുള്ള നടനാണ് സെയ്ഫ് അലി ഖാന്‍. ഷാരൂഖ് ഖാന്റെ മന്നത്തിനേക്കാളും രജനീകാന്തിന്റെ പോയസ് ഗാര്‍ഡനേക്കാളും, സല്‍മാന്‍ ഖാന്റെ ഗ്യാലക്‌സി അപ്പാര്‍ട്‌മെന്റിനേക്കാളും വിലയേറിയതാണ് ഈ ആഡംബര വീട്. അതേസമയം മുംബൈ പോലൊരു വന്‍ നഗരത്തില്‍ അല്ല സെയ്ഫിന്റെ ഈ വീടുള്ളത്.

ഹരിയാനയിലെ ഒരു വിദൂര ഗ്രാമത്തിലാണ് ഏറ്റവും ചെലവേറിയ ഈ വീടുള്ളത്. പട്ടൗഡി കൊട്ടാരമാണ് സെയ്ഫിന് സ്വന്തമായിട്ടുള്ളത്. ഹരിയാനയിലെ പട്ടൗഡിയിലാണ് ഈ വീടുള്ളത്. ഡല്‍ഹിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയില്‍ ഒരു നടന്റെ കൈവശമുള്ള വീടുകളില്‍ ഏറ്റവും വലുതും ചെലവേറിയതുമാണ് ഈ കൊട്ടാരം. നിലവിലെ പട്ടൗഡി കുടുംബത്തിലെ നവാബാണ് സെയ്ഫ്. അതുകൊണ്ടാണ് അദ്ദേഹം കൊട്ടാരത്തിന്റെ ഉടമയായത്. പട്ടൗഡി കുടുംബത്തിന്റെ തറവാട് സ്വത്ത് എന്ന് ഈ ക ാെട്ടാരത്തെ വിശേഷിപ്പിക്കാം. 800 കോടി രൂപയാണ് ഇതിന്റെ വിപണി വില.

ഏത് മേഖല എടുത്താലും റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ ഇതിന്റെ മൂല്യം വളരെ മുന്നിലാണ്. പട്ടൗഡി കുടുംബത്തിന്റെ വേനല്‍ക്കാല വസതിയാണിത്. സെയ്ഫ്, സഹോദരിമാരായ സോഹ, സോയ എന്നിവര്‍ ഇവിടെ അവധിക്കാലം ആഘോഷിക്കാനായി ഇവിടെ ത്താറുണ്ട്.

ഷാരൂഖിന്റെ മന്നതിന് 200 കോടിയാണ് മൂല്യം. അമിതാഭ് ബച്ചന്റെ ജല്‍സയ്ക്ക് അതുപോലെ 120 കോടി രൂപയാണ് വിപണി മൂല്യം. അതേസമയം സെയ്ഫ് അലി ഖാന്‍ ആഡംബര ജീവിതം കൂടിയാണ് നയിക്കുന്നത. താരത്തിന് 1200 കോടി രൂപയുടെ ആസ്തിയാണ് ഉള്ളതെന്ന് സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നു. സെയ്ഫിന്റെ ഭാര്യ നടി കരീന കപൂറിന് 485 കോടിയുടെ ആസ്തിയുണ്ട്.

നിലവില്‍ പതിനഞ്ച് കോടിയാണ് സെയ്ഫിന്റെ ഒരു ചിത്രത്തിനായുള്ള പ്രതിഫലം. അഞ്ച് കോടി വരെയാണ് പരസ്യ ചിത്രങ്ങള്‍ക്കായി സെയ്ഫ് ഈടാക്കുന്നത്. മുംബൈയില്‍ സദ്ഗുരു ശരണില്‍ 103 കോടിയുടെ വീടാണ് ഇവര്‍ക്കുള്ളത്. ഇവിടെയാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലും ഇവര്‍ക്ക് 33 കോടിയുടെ വീടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+