ഒരു മിനുട്ടിന് 4.5 കോടി പ്രതിഫലം, ഷാരൂഖും വിജയിയും പിന്നില്‍ നില്‍ക്കും; ഈ നടന്‍ ആരെന്നറിയുമോ?
മുംബൈ: സിനിമാ ലോകത്ത് നടി നടന്‍മാരുടെ പ്രതിഫലം കുതിച്ച് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കളക്ഷന്‍ ആയിരം കോടി പിന്നിടുമ്പോള്‍ താരങ്ങളുടെ പ്രതിഫലവും അതിനനുസരിച്ച് ഉയരുന്നത് സ്വാഭാവികമായ കാര്യമാണ്. ബോളിവുഡില്‍ പ്രതിഫലം ഇപ്പോള്‍ വളരെ ഉയരത്തിലാണ്. ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനും അടക്കമുള്ളവര്‍ വമ്പന്‍ പ്രതിഫലമാണ് വാങ്ങുന്നത്.
ഷാരൂഖിന്റെ ചിത്രങ്ങള്‍ രണ്ട് തവണ ആയിരം കോടി ക്ലബില്‍ കയറുകയും ചെയ്തു. ബോളിവുഡില്‍ ഒരു നടനും ഇതുവരെ ആയിരം കോടി കളക്ഷന്‍ നേടിയിട്ടില്ല. തെലുങ്കില്‍ പ്രഭാസ് രണ്ട് തവണ ആയിരം കോടി ക്ലബില്‍ കയറിയിരുന്നു. എന്നാല്‍ ഇവരെയെല്ലാം പ്രതിഫലത്തില്‍ മറികടന്ന മറ്റൊരു താരം ബോളിവുഡിലുണ്ട്.

ഷാരൂഖ് ഖാന്‍ അടക്കമുള്ള താരങ്ങള്‍ വളരെ ചുരുങ്ങിയ പ്രതിഫലമാണ് കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചിട്ടുണ്ടാവുക. അവിടെ നിന്നാണ് സിനിമയ വിജയിക്കുന്നതിന് അനുസരിച്ച് പ്രതിഫലവും ഉയരുക. ഇന്ന് ബോളിവുഡിലെ ടോപ് ഫൈവ് താരങ്ങളെല്ലാം നൂറ് കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങാറുണ്ട്. എന്നാല്‍ ഇവരെയെല്ലാം പ്രതിഫല കണക്കില്‍ മറികടക്കുന്ന ആ താരം അജയ് ദേവ്ഗണാണ്. ഇപ്പോള്‍ ബോളിവുഡില്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വരെ അജയ് ദേവ്ഗണ്ണിന്റെ പ്രതിഫലക്കാര്യം ചര്‍ച്ചയായിരിക്കുകയാണ്.
തുടക്ക കാലത്ത് വെറും 5000 രൂപയായിരുന്നു അജയ് ദേവ്ഗണ്ണിന്റെ പ്രതിഫലം. അവിടെ നിന്നാണ് ഇന്ന് കോടികള്‍ വാങ്ങുന്ന താരമായി അജയ് വളര്‍ന്നത്.അജയ് ആദ്യ ചിത്രം കൊണ്ട് തന്നെ വലിയ താരമായ നടനാണ്. നിലവില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരവും അജയ് തന്നെയാണ്. നിര്‍മാതാവും ആക്ഷന്‍ ഡയറക്ടറുമായ വീരു ദേവ്ഗണിന്റെ മകനാണ് അജയ് ദേവ്ഗണ്‍.
ഫൂള്‍ ഓര്‍ കാന്തെ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ അജയിക്ക് ആകെ 5000 രൂപയായിരുന്നു പ്രതിഫലം. പിന്നീട് ജിഗര്‍, വിജയ്പഥ്, ദില്‍വാലെ, ജാന്‍, ദില്‍ജലെ പോലുള്ള വമ്പന്‍ ഹിറ്റുകളും താരത്തിന് ലഭിച്ചു, ഇഷ്ഖ്, പ്യാര്‍ തോ ഹോനാ ഹീ ഥാ, ഹം ദില്‍ ദേ ചുക്കെ സനം പോലുള്ള ചിത്രങ്ങളും അജയില്‍ നിന്ന് വന്നിരുന്നു. തുടര്‍ ഹിറ്റുകളാണ് അജയിയെ സൂപ്പര്‍ താരമാക്കിയത്.
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറില്‍ ചെറിയൊരു വേഷത്തിലാണ് അജയ് പ്രത്യക്ഷപ്പെട്ടത്. 35 കോടിയാണ് താരത്തിന് ലഭിച്ച പ്രതിഫലം. എട്ട് മിനുട്ടാണ് അജയിനെ ആകെ സ്‌ക്രീനില്‍ കണ്ടത്. ഇതിനര്‍ത്ഥം ഒരു മിനുട്ടിന് 4.5 കോടിയാണ് അജയ് പ്രതിഫലം വാങ്ങിയതെന്നാണ്.
വിജയ്, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, പ്രഭാസ്, രജനീകാന്ത് എന്നിവരെല്ലാം പ്രതിഫകാര്യത്തില്‍ അജയിക്ക് മുന്നില്‍ വീണിരിക്കുകയാണ്. ഇവരെല്ലാം ഒരു ചിത്രത്തിന് നൂറ് കോടിക്ക് മുകളിലാണ് പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോള്‍ രണ്ട് മുതല്‍ 3 കോടി വരെയാണ് മിനുട്ടില്‍ ഇവര്‍ വാങ്ങുന്ന പ്രതിഫലം.
അതേസമയം ഇത്തരം സപ്പോര്‍ട്ടിംഗ് റോള്‍ വലുതാണെങ്കിലും 35 കോടിയാണ് അജയ് പ്രതിഫലമായി വാങ്ങാറുള്ളത്. എന്നാല്‍ നായകനാവുമ്പോള്‍ 50 ശതമാനം ലാഭവിഹിതവും അജയ് വാങ്ങാറുണ്ട്. താനാജിക്കും ദൃശ്യം രണ്ടാം ഭാഗത്തിനും താരത്തിന്റെ പ്രതിഫലം 100 കോടിക്ക് മുകളിലാണ്.
അതേസമയം ഒടിടിയില്‍ 125 കോടിയാണ് ഏഴ് എപ്പിസോഡുകള്‍ക്കായി അജയ് വാങ്ങിയിരിക്കുന്ന പ്രതിഫലം. ഒരു എപ്പിസോഡിന് 18 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയത്. മറ്റാര്‍ക്കും ഈ നേട്ടം അവകാശപ്പെടാനില്ല.












Click it and Unblock the Notifications