ഒരു സിനിമയ്ക്ക് 150 കോടി, അവതാരകനായപ്പോള്‍ കിട്ടിയത് 200 കോടി; ഷാരൂഖിനെ വീഴ്ത്തി ഈ സൂപ്പര്‍ താരം
ഇന്ത്യയില്‍ ബിഗ് സ്‌ക്രീനും ടിവി സ്‌ക്രീനും ഒരു താരം തന്നെ അടക്കി ഭരിക്കുമോ? അത്തരത്തിലൊരു പ്രതിഭാസം ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ബോളിവുഡിലാണ്. പൊതുവേ ബോളിവുഡ് താരങ്ങള്‍ പ്രതിഫലത്തില്‍ എല്ലാവരേക്കാളും മുന്നിലാണ്. ടിവി ഇന്‍ഡസ്ട്രി അതിനെ വെച്ച് നോക്കുമ്പോള്‍ വളരെ ചെറുതാണ്. എന്നാല്‍ ഹിന്ദിയിലെ റിയാലിറ്റി ഷോകള്‍ സിനിമകളേക്കാള്‍ വലിയ ഹിറ്റുകളായി മാറുന്നതാണ് ഇപ്പോഴത്തെ കാഴ്ച്ച. വലിയ വരുമാനവും ഇവ നേടുന്നുണ്ട്.
ബിഗ് ബോസ് അടക്കമുള്ള ഷോകള്‍ അത്തരത്തിലുള്ളതാണ്. അതുകൊണ്ട് ഷോകളുടെ അവതാരകനായി ബോളിവുഡില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ വരെ എത്താറുണ്ട്. വലിയ പ്രതിഫലമാണ് ഇവര്‍ക്ക് ലഭിക്കാറുള്ളത്.

ബോളിവുഡിലെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഇപ്പോള്‍ പ്രതിഫലക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരം സല്‍മാന്‍ ഖാനാണ്. ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ നൂറ് കോടി ക്ലബുകള്‍ ഉള്ള താരമാണ് സല്‍മാന്‍. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ബോളിവുഡിലെ ഏറ്റവും വലിയ താരം സല്‍മാന്‍ ഖാനായിരുന്നു. ഇപ്പോഴും ആദ്യ മൂന്നില്‍ താരമുണ്ട്.
നിലവില്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി മാറിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. പ്രധാന കാരണം ബിഗ് ബോസാണ്. ഈ റിയാലിറ്റി ഷോയുടെ ജനപ്രീതിക്ക് സല്‍മാന്റെ സാന്നിധ്യവും കാരണമായിട്ടുണ്ട്. ബിഗ് ബോസിന്റെ അവതാരകനാണ് സല്‍മാന്‍ ഖാന്‍.
സല്‍മാന്‍ ഖാന് ബിഗ് ബോസിന്റെ ഒരു എപ്പിസോഡിന് 6 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വീക്കെന്‍ഡ് എപ്പിസോഡിലാണ് സല്‍മാന്‍ ഖാന്‍ എത്താറുള്ളത്. ബിഗ് ബോസ് 17ാം സീസണിലാണ് സല്‍മാന്‍ ഖാന്‍ ആറ് കോടി പ്രതിഫലമായി വാങ്ങിയത്. ആഴ്ച്ചയില്‍ പന്ത്രണ്ട് കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ഒരാഴ്ച്ച രണ്ട് തവണ സ്‌ക്രീനില്‍ എത്താറുണ്ട് സല്‍മാന്‍ ഖാന്‍.
മൊത്തം സീസണിനായി 200 കോടിയാണ് സല്‍മാന്‍ ഖാന്‍ വാങ്ങുന്നത്. ബോളിവുഡിലെ ഏതൊരു സൂപ്പര്‍ താരത്തെയും മറികടക്കുന്നതാണ് സല്‍മാന്റെ പ്രതിഫലം. കോന്‍ ബനേഗ ക്രോര്‍പതിയില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് അധികമാണ് ഈ പ്രതിഫലം. ടിവിയിലെയും അതുപോലെ സിനിമയിലെയും പ്രതിഫലം ഒരുമിച്ച് ചേര്‍ത്താല്‍ ഷാരൂഖിനെയും സല്‍മാന്‍ മറികടക്കും.
നേരത്തെ ഒരു സീസണില്‍ ആയിരം കോടി സല്‍മാന്‍ ഖാന് ബിഗ് ബോസില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ താരം തള്ളിയിരുന്നു. ഷാരൂഖ് ഖാനും ആമിര്‍ ഖാനും ഒരു ചിത്രത്തിനായി 200 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. രജനീകാന്തും വിജയിയും മാത്രമാണ് ഇതിനേക്കാള്‍ പ്രതിഫലമായി വാങ്ങുന്നത്.
വിജയ് 275 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. രജനീകാന്തും ഇത്ര തന്നെ പ്രതിഫലം വാങ്ങുന്നുണ്ട്. ടിവി താരങ്ങളില്‍ കപില്‍ ശര്‍മ ഒരു എപ്പിസോഡിന് 50 ലക്ഷവും, രൂപാലി ഗാംഗുലി മൂന്ന് ലക്ഷവുമാണ് വാങ്ങുന്നത്. ഇതുവെച്ച് നോക്കുമ്പോള്‍ സല്‍മാന്‍ വരെ മുന്നിലാണ്. 3000 കോടിയാണ് താരത്തിന്റെ ആസ്തി.












Click it and Unblock the Notifications