ഒരൊറ്റ ചിത്രത്തിന് 280 കോടി പ്രതിഫലം, ഷാരൂഖും പ്രഭാസുമല്ല; ഈ സൂപ്പര്‍ താരം ആരെന്നറിയുമോ?
ചെന്നൈ: ഏഷ്യന്‍ സിനിമയുടെ ഏറ്റവും വലിയ അധികാര കേന്ദ്രമായി കാണുന്നത് ഹോങ്കോംഗാണ്്. അതിന് പ്രധാന കാരണം ചൈനീസ് സിനിമാ ഇന്‍ഡസ്ട്രിയാണ്. ജാക്കി ചാന് അടക്കമുള്ളവരാണ് ഇവിടെ വലിയ താരങ്ങളായി ഉള്ളത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ അടക്കം അവരായിരുന്നു മുന്നിലുണ്ടായിരുന്നത്.
എന്നാല്‍ ഇന്‍ഡസ്ട്രിയുടെ കാര്യത്തില്‍ ചൈനയാണ് മുന്നിലുള്ളതെങ്കിലും പ്രതിഫലക്കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ മുന്നിലെത്തിയിരിക്കുകയാണ്. ഒരു സൂപ്പര്‍ താരം പ്രതിഫലകാര്യത്തില്‍ ഇന്ത്യയിലെ വമ്പന്‍ താരങ്ങളെ എല്ലാം മറികടന്നിരിക്കുകയാണ്. പുതിയൊരു ചിത്രത്തിനായി ഈ താരം വാങ്ങുന്നത് ഇന്ത്യയില്‍ മറ്റൊരു താരത്തിനും ഇന്നേ വരെ ലഭിക്കാത്ത പ്രതിഫലമാണ്.

നേരത്തെ ബ്രൂസ് ലീയും ജാക്കിചാനുമെല്ലാം പ്രതിഫലത്തില്‍ ഏഷ്യന്‍ മേഖലയില്‍ മുന്നിട്ട് നിന്നവരാണ്. ഷാരൂഖ് ഖാനും, അക്ഷയ് കുമാറുമെല്ലാം നേരത്തെ മുന്നിലെത്തിയവരാണ്. എന്നാല്‍ ഇവരൊന്നുമല്ല ഇപ്പോള്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്. അത് ഒരു ദക്ഷിണേന്ത്യന്‍ താരമാണ്. മറ്റാരുമല്ല തമിഴ് സൂപ്പര്‍ താരം രജനീകാന്താണ് ആ താരം.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലമായി രജനി മാറിയിരിക്കുകയാണ്. അതുപോലെ ഏഷ്യയിലെ പ്രതിഫലത്തിലും രജനി ഒന്നാമതെത്തിയിരിക്കുകയാണ്. രജനിയുടെ 171ാം ചിത്രമായ കൂലിയിലാണ് താരത്തിന് റെക്കോര്‍ഡ് പ്രതിഫലം ലഭിക്കുന്നത്. ലോകേഷ് കനകരാജാണ് കൂലി സംവിധാനം ചെയ്യുന്നത്. അതുകൊണ്ട് രജനി ആരാധകരും പ്രതീക്ഷയിലാണ്.
ജയിലറിന് ശേഷം വരുന്ന രജനീകാന്ത് ചിത്രമാണിത്. സണ്‍പിക്ച്ചേഴ്സ് തന്നെയാണ് നിര്‍മാണം. നേരത്തെ ജയിലറും സണ്‍ പിക്ച്ചേഴ്സായിരുന്നു നിര്‍മിച്ചത്. കൂലിയില്‍ അഭിനയിക്കുന്നതിനായി രജനീകാന്ത് 280 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇത് ലാഭവിഹിതം അടക്കമാണോ എന്ന കാര്യത്തിലാണ് ഇനി തീരുമാനമാകേണ്ടത്.
അതേസമയം ഷാരൂഖ് ഖാനെയോ പ്രഭാസിനെയോ അല്ല രജനീകാന്ത് മറികടന്നിരിക്കുന്നത്. ജയിലറിന് മൊത്തം 250 കോടിയോളം രജനിക്ക് പ്രതിഫലമായി കിട്ടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ 275 കോടി പ്രതിഫലം കിട്ടിയ ആമിര്‍ ഖാനായിരുന്നു മുന്നില്‍. ആമിര്‍ 2016-17ല്‍ ദംഗലിന് വേണ്ടിയാണ് ഇത്രയും പ്രതിഫലം വാങ്ങിയത്.
നിലവില്‍ ബോളിവുഡിലെ ഖാന് ത്രയങ്ങള്‍ 200 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നുണ്ട്. ഷാരൂഖ് ഖാന് പഠാന് വേണ്ടിയും ജവാന് വേണ്ടിയും 200 കോടി വരെ പ്രതിഫലം വാങ്ങിയിട്ടുണ്ട്. സല്മാന് ഖാന് 100 കോടിക്കും ഇരുന്നൂറിനും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്. നേരത്തെ പ്രതിഫലം മാത്രമായിരുന്നു രജനി വാങ്ങിയിരുന്നത്.
എന്നാല്‍ പിന്നീട് രജനി കളം മാറ്റുകയായിരുന്നു. ലാഭ വിഹിതം അടക്കമായിരുന്നു രജനി ചോദിച്ചത്. പകുതി പ്രതിഫലമായും ബാക്കി ലാഭവിഹിതമായിട്ടുമാണ് രജനി വാങ്ങാറുള്ളത്. രജനികാന്ത് പ്രതിഫലത്തില്‍ പ്രഭാസ്, വിജയ് എന്നിവരെയെല്ലാം മറികടന്നിരിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications