100 ഓഡീഷനുകളില്‍ പങ്കെടുത്തിട്ടും അവസരമില്ല, ഈ സ്റ്റാറിന്റെ പ്രതിഫലം ഇത്ര; രണ്‍ബീറും രണ്‍വീറുമല്ല
മുംബൈ: ബോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ട്. അതുപോലെ സ്റ്റാറും മിനി സ്റ്റാറുകളുമുണ്ട്. ഇവരെല്ലാം ബോക്‌സോഫീസില്‍ വമ്പന്‍ വിജയം നേടാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ വലിയ നടന്റെ മകനായി പിറന്നിട്ടും അവസരങ്ങള്‍ ലഭിക്കാത്ത ഒരു താരം ബോക്‌സോഫീസിലുണ്ട്. ഒരിക്കല്‍ വന്‍ പരാജയങ്ങളിലേക്ക് വീണുപോയ ഈ നടന് പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു.
വമ്പന്‍ ഹിറ്റുകള്‍ നിരവധി ഈ നടന് പിന്നീട് ലഭിച്ചിട്ടുണ്ട്. ഇന്ന് പല താരങ്ങളേക്കാളും ആസ്തിയും പ്രതിഫലവും ഈ നടനുണ്ട്. പറഞ്ഞുവരുന്നത് ബോളിവുഡിലെ ഇപ്പോഴത്തെ താരങ്ങളില്‍ ഒരാളായ ഷാഹിദ് കപൂറാണ് ഇത്രയും ബുദ്ധി അഭിനയലോകത്ത് എത്തിയത്.

2003ലാണ് ഷാഹിദ് കരിയര്‍ ആരംഭിക്കുന്നത്. വളരെ വേഗം തന്നെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു ഷാഹിദ്. ചോക്ലേറ്റ് ഹീറോ എന്ന ഇമേജും താരത്തിന് ലഭിച്ചിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ തന്നെ ഷാഹിദിനെ തേടി പരാജയങ്ങളും എത്തിയിരുന്നു. സിനിമ സെലക്ഷന്‍ മോശമായിരുന്നത് കൊണ്ടാണ് ഷാഹിദിന് തിരിച്ചടി നേരിട്ടത്.
ഒരു മാസത്തിനുള്ളില്‍ ഷാഹിദിന്റെ മൂന്ന് ചിത്രങ്ങളാണ് തുടരെ പരാജയപ്പെട്ടത്. എല്ലാവരും ഷാഹിദിന്റെ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയിരുന്നു. എന്നാല്‍ താരം ഒരുപാട് കഷ്ടപ്പെട്ട് തിരിച്ചുവരികയായിരുന്നു. ഇന്ന് ബോളിവുഡിലെ വമ്പന്‍ താരങ്ങളിലൊരാളാണ് ഷാഹിദ് കപൂര്‍.
ഷിക്കാര്‍, വോവ് ലൈഫ് ഹോ തോ ഏസി, ദീവാനേ ഹുവേ പാഗല്‍ തുടങ്ങിയവയാണ് ഒരു മാസത്തിനുള്ളില്‍ പരാജയപ്പെട്ട ഷാഹിദ് ചിത്രങ്ങള്‍. അതേസമയം 2006ലാണ് ഷാഹിദ് തിരിച്ചുവന്നത്. രണ്ട് ഹിറ്റുകളാണ് താരത്തിന് ലഭിച്ചത്. ഇതില്‍ വിവാഹ് എന്ന ചിത്രം മെഗാ ബ്ലോക്ബസ്റ്ററായി മാറി. 25 ആഴ്ച്ചകളാണ് ഈ ചിത്രം തിയേറ്ററില്‍ കളിച്ചത്. സില്‍വര്‍ ജൂബിലി ഹിറ്റായി ഇത് മാറുകയും ചെയ്തു. അതിന് ശേഷം താരം ആറ് മാസത്തോളം മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല. പിന്നീട് ആത്മീയതയിലേക്കും താരം വഴിമാറിയിരുന്നു.
രാധ സ്വാമി സത്സംഗിന്റെ ഭാഗമായിരുന്നു നടന്‍. രാധ സോമി പഥിന്റെ വിശ്വാസിയാണ് താനെന്നും നടന്‍ തുറന്നുപറഞ്ഞിരുന്നു. അതേസമയം തന്റെ കരിയറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ലെന്ന് പറയുകയാണ് ഷാഹിദ്. നൂറ് തവണയാണ് ഓഡിഷനില്‍ താന്‍ പുറന്തള്ളപ്പെട്ടത്. പങ്കജ് കപൂറിന്റെ മകനായത് കൊണ്ട് എളുപ്പത്തില്‍ സിനിമയില്‍ വന്നുവെന്ന് പലരും കരുതുന്നുണ്ടാവും. എന്നാല്‍ ഒരുപാട് തവണ ഓഡിഷനില്‍ പോയിട്ടും സിനിമയില്‍ അവസരം ലഭിച്ചിരുന്നില്ല.
ആ സമയം ഭക്ഷണം വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ല. ഓഡിഷന് തന്നെ പോകാന്‍ പണം ഇല്ലായിരുന്നു. അതിനെ കുറിച്ച് സംസാരിക്കാന്‍ തനിക്ക് അധികം താല്‍പര്യമില്ലെന്നും ഷാഹിദ് വെളിപ്പെടുത്തി. നിലവില്‍ മുപ്പത് കോടിയില്‍ അധികം ഷാഹിദ് പ്രതിഫലം വാങ്ങുന്നുണ്ട്. 300 കോടിയാണ് താരത്തിന്റെ പ്രതിഫലം.












Click it and Unblock the Notifications