ശരീരവണ്ണത്തിന്റെ പേരില്‍ പരിഹാസം, ഇന്ന് തുടരെ 4 ബ്ലോക്ബസ്റ്ററുകള്‍; പ്രഭാസിനെ വീഴ്ത്തി ഈ താരം
ഹൈദരാബാദ്: ഇന്ത്യയില്‍ നിരവധി താരങ്ങള്‍ സിനിമയിലേക്ക് എത്തുന്നതിന് മുമ്പുള്ള ലുക്കില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ബോളിവുഡില്‍ ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, അനന്യ പാണ്ഡെ, സാറാ അലി ഖാന്‍ പോലുള്ള താരങ്ങളെല്ലാം പഴയ ലുക്കിന്റെ പേരില്‍ ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ വരുന്നതിനും മുമ്പും വന്നതിന് ശേഷവും ഏറ്റവും കൂടുതല്‍ ട്രോള്‍ ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ട്. അതുപക്ഷേ ബോളിവുഡില്‍ അല്ല, മറിച്ച് തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലാണ്.
ഇന്ന് തെലുങ്കിലെ ആദ്യ മൂന്നില്‍ വരുന്ന സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഈ താരം. മറ്റാരുമല്ല, മലയാളികള്‍ക്ക് ആര്‍ആര്‍ആറിലൂടെ സുപരിചിതനായ താരമായ ജൂനിയര്‍ എന്‍ടിആറാണിത്. ജൂനിയര്‍ എന്‍ടിആറിനെ കുറിച്ച് അധികം വിശേഷണം വേണ്ടതില്ല. തെലുങ്ക് സിനിമയിലെ സുപ്രധാന കുടുംബമായ എന്‍ടിആര്‍ ഫാമിലിയാണ് താരകിന്റെ ജനനം. മാന്‍ ഓഫ് മാസസ് എന്ന വിശേഷണവും താരക് എന്ന ജൂനിയര്‍ എന്‍ടിആറിനുണ്ട്.

14 വയസ്സ് പ്രായമുള്ളപ്പോഴാണ് ജൂനിയര്‍ എന്‍ടിആര്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ഗുണശേഖറിന്റെ രാമായണമായിരുന്നു ആദ്യ ചിത്രം. 1997ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ആ ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. രാജമൗലിയുടെ സ്റ്റുഡന്റ് നമ്പര്‍ 1 എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ എന്‍ടിആര്‍ നായകനായി വരുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ബോഡി ഷെയിമിംഗ് പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ജൂനിയര്‍ എന്‍ടിആര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഭാരവും, ശരീരവണ്ണവും വര്‍ധിച്ചപ്പോള്‍ ആരാധകര്‍ തന്നെ ഒരുപാട് പരിഹസിച്ചിരുന്നുവെന്ന് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞിരുന്നു. ഒരു നായകന് വേണ്ടി യാതൊരു ഗുണവുമില്ലെന്നും, ഒരു ലുക്കുമില്ലാത്ത നടനാണ് താരക് എന്ന് വരെ ആരാധകര്‍ പരിഹസിച്ചിരുന്നു.
അതേസമയം ജൂനിയര്‍ എന്‍ടിആര്‍ ഇതിനെല്ലാം ഇതിനെല്ലാം മറുപടി നല്‍കിയത് തന്റെ ചിത്രങ്ങളിലൂടെയാണ്. 2013ല്‍ പുറത്തുവന്ന ടെമ്പര്‍ എന്ന ചിത്രത്തിലൂടെ സിക്‌സ് പാക്ക് അടക്കം ഉണ്ടാക്കിയെടുത്താണ് ആരാധകരെ താരക് ഞെട്ടിച്ചത്.
ബാദ്ഷ എന്ന ചിത്രത്തിലും താരകിന് സിക്‌സ് പാക്കുണ്ടായിരുന്നു. ഈ ചിത്രം ബ്ലോക്ബസ്റ്ററായിരുന്നു. അതിന് ശേഷം നിറയെ വമ്പന്‍ ഹിറ്റുകളാണ് പിറന്നത്. ടെമ്പര്‍ ഇറങ്ങിയതോടെ താരക് വലിയ സൂപ്പര്‍ സ്റ്റാറായി മാറിയിരുന്നു. ഈ വര്‍ഷം തെലുങ്കില്‍ കല്‍ക്കിയിലൂടെ പ്രഭാസ് ഉണ്ടാക്കിയ ഓപ്പണിംഗ് റെക്കോര്‍ഡാണ് ജൂനിയര്‍ എന്‍ടിആര്‍ നേരത്തെ ദേവരയിലൂടെ തകര്‍ത്തത്. 60 കോടിയോളം രൂപ തെലുങ്കില്‍ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തു.
നിലവില്‍ 60 കോടിയാണ് താരത്തിന്റെ പ്രതിഫലം. സ്വന്തമായി പ്രൈവറ്റ് ജെറ്റും താരത്തിനുണ്ട്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഒരു ഫ്‌ളോപ്പ് ചിത്രം പോലും ജൂനിയര്‍ എന്‍ടിആറിനില്ല. അവസാന നാല് ചിത്രങ്ങളും ബ്ലോക്ബസ്റ്ററുകളാണ്. അരവിന്ദ സമേത, ജയ് ലവ കുശ, ജനത ഗ്യാരേജ്, ടെമ്പര്‍ എന്നിവ ബ്ലോക്ബസ്റ്ററായിരുന്നു. ദേവരയുടെ ബോക്ബസ്റ്ററിലേക്കാണ് കുതിക്കുന്നത്.












Click it and Unblock the Notifications