പരാജയ ചിത്രം പോലും 400 കോടി, രജനിക്കും വിജയിക്കും തൊടാനാവില്ല; ഈ സൂപ്പര്‍ താരത്തിന്റെ പ്രതിഫലം ഇത്ര
ഇന്ത്യയില്‍ നിരവധി സൂപ്പര്‍ താരങ്ങളുണ്ട്. ഇവരുടെ താരമൂല്യത്തിലാണ് പല ചിത്രങ്ങളും ബമ്പര്‍ വിജയങ്ങളാവാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ പരാജയ ചിത്രങ്ങള്‍ പോലും ഇരുന്നൂറ് മുതല്‍ 500 കോടി ക്ലബില്‍ വരെ കയറുന്ന ഒരേയൊരു നടന്‍ മാത്രമേയുള്ളൂ. അത് ആരാണെന്ന് അറിയുമോ? ഹിന്ദി സിനിമയില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ഹിന്ദിയില്‍ ഇപ്പോള്‍ അത്തരത്തിലുള്ള വമ്പന്‍ താരമൂല്യമുള്ള സൂപ്പര്‍ താരങ്ങളാണ്.
എന്നാല്‍ ദക്ഷിണേന്ത്യന്‍ സിനിമ സൂപ്പര്‍ താരങ്ങളെ ദൈവത്തെ പോലെ ആരാധിക്കുന്നവരാണ്. രജനീകാന്തും വിജയിയും ചിരഞ്ജീവിയും മമ്മൂട്ടിയും മോഹന്‍ലാലും വരെ അതില്‍ വരും. തമിഴ്-തെലുങ്ക് സിനിമാ താരങ്ങളാണ് ഇത്തരത്തില്‍ ആരാധനയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം രജനീകാന്തോ വിജയിയോ ഷാരൂഖ് ഖാനോ പോലും അടുത്തെത്താത്ത ഒരു സൂപ്പര്‍ സ്റ്റാര്‍ തെലുങ്ക് സിനിമയിലുണ്ട്. അത് മറ്റാരുമല്ല റിബല്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പ്രഭാസാണ്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് പ്രഭാസ്. ഒരേസമയം ഹിന്ദിയിലും തെലുങ്കിലും പ്രഭാസിന്റെ ചിത്രങ്ങള്‍ നൂറ് കോടിയിലേറെ നേടാറുണ്ട്.
ഇത് മറ്റൊരു നടനും സ്വപ്‌നം പോലും കാണാന്‍ സാധിക്കാന്‍ പറ്റാത്ത നേട്ടമാണ്. ബാഹുബലിയോടെയാണ് പ്രഭാസ് പാന്‍ ഇന്ത്യ സൂപ്പര്‍ താരമായത്. ആഗോള തലത്തില്‍ ആയിരം കോടിയിലേറെ ചിത്രം നേടിയിരുന്നു. നിലവില്‍ തെലുങ്ക് സിനിമയില്‍ ബിഗ് ബജറ്റ് ചിത്രങ്ങളിലാണ് പ്രഭാസ് അഭിനയിക്കുന്നത്. കല്‍ക്കി എന്ന പുതിയ ചിത്രവും റിലീസായിട്ടുണ്ട്.
ബാഹുബലിക്ക് ശേഷം പ്രഭാസിന് തിരിച്ചടികളുടെ കാലമായിരുന്നു. എന്നാല്‍ ഒരു ചിത്രം പോലും മോശം ഓപ്പണിംഗുണ്ടായിട്ടില്ല. എല്ലാ സിനിമകളുടെയും ഫൈനല്‍ കളക്ഷന്‍ പല രജനീകാന്ത്, വിജയ് സിനിമകളുടെയും മുകളിലാണ്. പ്രഭാസിന്റെ ഏറ്റവും ഹൈപ്പുള്ള ചിത്രമായിരുന്നു എന്നാല്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു. 500 കോടിയായിരുന്നു ഈ ചിത്രത്തിന്റെ ബജറ്റ്.
സെയ്ഫ് അലി ഖാനും കൃതി സനോണും ചിത്രത്തിലുണ്ടായിരുന്നു. ചിത്രത്തിന് റിലീസിന് മുമ്പേ നെഗറ്റീവ് പ്രചാരണം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ആദ്യ ദിനം വേള്‍ഡ് വൈഡായി ചിത്രം 127 കോടിയാണ് നേടിയത്. ബോളിവുഡിലെ മെഗാ ഹിറ്റുകളായ പഠാന്‍, ആനിമല്‍, ഗദര്‍ എന്നിവയുടെ ആദ്യ ദിനത്തേക്കാള്‍ കൂടുതലായിരുന്നു.
പഠാന്‍ ആദ്യ ദിനം 105 കോടിയും ആനിമല്‍ 116 കോടിയും ഗദര്‍ 2 54 കോടിയുമാണ് നേടിയത്. എന്നാല്‍ ആദിപുരുഷ് വേള്‍ഡ് വൈഡ് 350 കോടിക്കടുത്താണ് ആകെ നേടിയത്. അതേസമയം പ്രഭാസിന്റെ കല്‍ക്കി ഇതിനോടകം മികച്ച റിവ്യൂവകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണിംഗ് ദിനത്തില്‍ 200 കോടിയില്‍ അധികം ചിത്രം നേടുമെന്നാണ് വിലയിരുത്തല്‍. ഇത് ഒരു ഇന്ത്യന്‍ സൂപ്പര്‍ താരത്തിനും ലഭിക്കാത്ത അത്ര കളക്ഷനാണ്.
അതേസമയം സാഹോ 500 കോടിക്ക് അടുത്താണ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്. ബോക്‌സോഫീസിലെ വീഴ്ച്ചകളൊന്നും പ്രഭാസിന്റെ താരമൂല്യത്തെ ബാധിച്ചിട്ടില്ല. സലാറിലൂടെ പ്രഭാസ് വിജയം തിരിച്ചുപിടിച്ചിരിക്കുകയാണ്. 120 കോടിയാണ് ചിത്രത്തിനായി പ്രഭാസ് വാങ്ങിയത്. ഷാരൂഖ് ഖാന്‍, വിജയ്, രജനീകാന്ത് എന്നിവര്‍ മാത്രമാണ് ഇതിനേക്കാള്‍ പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ കല്‍ക്കിയില്‍ 150 കോടിയും ലാഭവിഹിതവും പ്രഭാസിന് ലഭിക്കും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും താരമൂല്യം പ്രഭാസിന് തന്നെയാണ്.












Click it and Unblock the Notifications