അവസാന 4 പടങ്ങളും 8 നിലയില്‍ പൊട്ടി, പ്രതിഫലം 30 കോടിയാക്കി ഈ നടന്; ചിരഞ്ജീവിയും നാഗാര്ജുനയുമല്ല
ഹൈദരാബാദ്: ഒരു സിനിമ വമ്പന്‍ ഹിറ്റാവുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം ഉയര്‍ത്താറുണ്ട്. വിജയ്, അജിത്ത്, രജനീകാന്ത്, പ്രഭാസ് എന്നിവരെല്ലാം താരമൂല്യത്തിന് അനുസരിച്ച് പ്രതിഫലം വാങ്ങാറുണ്ട്. 100 കോടിക്ക് മുകളിലാണ് ഇവരുടെ എല്ലാം പ്രതിഫലം. എന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ ജയിക്കുന്നില്ലെങ്കിലും പ്രതിഫലം ഉയര്ത്താതിരിക്കുന്നവരുമുണ്ട്.
പക്ഷേ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്ന താരങ്ങള്‍ പ്രതിഫലം ഉയര്‍ത്തിയാല്‍ എങ്ങനെയുണ്ടാവും. ബോളിവുഡില്‍ ഇത്തരം പ്രവണതകള്‍ ഉണ്ട്. നിര്‍മാതാവ് കരണ്‍ ജോഹര്‍ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മൂന്ന് കോടി ഓപ്പണിംഗ് പോലും ലഭിക്കാത്തവര്‍ മുപ്പത് കോടി വരെ പ്രതിഫലം വാങ്ങുന്നുവെന്നായിരുന്നു കരണിന്റെ പരാതി.

തെലുങ്ക് സിനിമയില്‍ അത്തരം താരങ്ങള്‍ നിരവധിയുണ്ട്. ചിരഞ്ജീവിയും, ചില യുവതാരങ്ങളുമെല്ലാം സിനിമകള്‍ പരാജയപ്പെട്ടിട്ടും പ്രതിഫലം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ആ നിരയിലേക്ക് വന്നിരിക്കുകയാണ് മാസ് മഹാരാജയെന്ന് വിളിപ്പേരുള്ള രവി തേജ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബോക്സോഫീസില്‍ സ്ഥിരതയില്ലാത്ത നടനാണ് രവി തേജ.
പ്രതിഫലത്തില്‍ മാത്രമാണ് രവി തേജ ശ്രദ്ധിക്കുന്നതെന്ന് വിമര്‍ശനമുണ്ട്. തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളാണ് അദ്ദേഹം. തെലുങ്ക് സിനിമയില്‍ യുവതാരങ്ങള്‍ അടിച്ചുകേറി വന്നപ്പോഴാണ് രവി തേജയുടെ താരമൂല്യത്തില്‍ ഇടിവ് വന്നത്. പക്ഷേ ഇടയ്ക്കിടെ താരത്തിന് വലിയ വിജയങ്ങള്‍ ലഭിക്കാറുണ്ട്.
അടുത്തൊന്നും പക്ഷേ രവി തേജയ്ക്ക് വിജയം ആവര്ത്തിക്കാരനായിട്ടില്ല. അവസാനം വന്ന നാല് ചിത്രങ്ങളും നിലം തൊടാതെയാണ് പരാജയപ്പെട്ടത്. രാവണാസുര, ടൈഗര്‍ നാഗേശ്വര്‍ റാവു, ഈഗിള്‍, മിസ്റ്റര്‍ ബച്ചന് എന്നീ ചിത്രങ്ങളാണ് വമ്പന്‍ പരാജയമായി മാറിയത്. സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ബച്ചനാണ് ഏറ്റവും ഒടുവില്‍ പരാജയപ്പെട്ടത്.
ധമാക്കയും വാള്‍ട്ടര്‍ വീരയ്യയും തുടര്‍ച്ചയായി വലിയ വിജയമായതോടെ രവി തേജ ബോക്സോഫീസില്‍ തിരിച്ചെത്തിയെന്നാണ് കരുതിയത്. അതിന് ശേഷം ചിത്രങ്ങളൊന്നും വിജയിച്ചിട്ടില്ല. ധമാക്കയ്ക്ക് മുമ്പ് തുടര്‍ച്ചയായി ഖിലാഡി, രാമറാവു ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ വലിയ പരാജയമായിരുന്നു. ക്രാക് മാത്രമാണ് ഈ സമയത്ത് മികച്ച വിജയം നേടിയത്.
രവി തേജയുടെ കരിയര്‍ അവസാനിക്കുമോ എന്ന ഭയത്തിലാണ് ആരാധകര്‍. സ്ക്രീനിലെ രവി തേജയുടെ എനര്‍ജി ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒന്നായിരുന്നു. എന്നാല്‍ നിലവില്‍ അതൊന്നും സ്ക്രീനില്‍ കാണാനില്ല. രവി തേജയുടെ ചിത്രങ്ങളില്‍ കാര്യമായ മാറ്റമൊന്നുമില്ല. എല്ലാത്തിലും ഒരുപോലെയുള്ള താരത്തെയാണ് കാണാനാവുന്നത്. ആരാധകര്‍ പരാതിപ്പെടുന്നതും ഇക്കാര്യമാണ്. എന്നാല്‍ താരം ഇപ്പോള്‍ പ്രതിഫലമായി വാങ്ങുന്നത് മുപ്പത് കോടിയാണ്.
ഓരോ പ്രൊജക്ടിലും അറുപത് ദിവസം മാത്രമാണ് താരം അഭിനയിക്കുക. പല നിര്‍മാതാക്കള്‍ക്കും താരത്തിനൊപ്പം പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. മിസ്റ്റര്‍ ബച്ചനില്‍ രവി തേജയ്ക്ക് മുപ്പത് കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ താരം പ്രമോഷനും ചെയ്തിരുന്നില്ല. എന്നാല്‍ പ്രതിഫലം വര്‍ധിപ്പിച്ചത് പല നിര്‍മാതാക്കള്‍ക്കും വലിയ തലവേദനയാണ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications