3 1000 കോടി ചിത്രങ്ങള്‍, ഷാരൂഖല്ല, ഒരൊറ്റ ചിത്രം നേടിയത് 2300 കോടി; ഈ താരത്തിന്റെ പ്രതിഫലം ഇത്ര
മുംബൈ: ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ മെഗാ ഹിറ്റാവുന്ന ചിത്രങ്ങള്‍ക്ക് കളക്ഷന്‍ നേട്ടമായി കാണുന്നത് ആയിരം കോടിയാണ്. ഈ ക്ലബ് ആദ്യം തുറന്നത് ബാഹുബലിയാണ്. ഇന്ത്യന്‍ സിനിമയ്ക്ക് ഒരിക്കലും നേടാനാവില്ലെന്ന് കരുതിയതായിരുന്നു അന്ന് ബാഹുബലി കൈവരിച്ചത്. പിന്നീട് ബോളിവുഡില്‍ അടക്കം ആയിരം കോടി എന്ന നേട്ടം കൈവരിച്ചിരുന്നു. ദങ്കലും, ബാഹുബലി രണ്ടുമാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
പക്ഷേ ദങ്കലിന്റേത് ചൈനയില്‍ നിന്നുള്ള കളക്ഷനായിരുന്നു കൂടുതല്‍. ഇവ ബോക്‌സോഫീസിന്റെ കാര്യത്തില്‍ വലിയ മൂല്യമില്ലാത്തത് കൊണ്ട് അധികമാരും കണക്കിലെടുക്കാറില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ ആയിരം കോടി ചിത്രങ്ങള്‍ സ്വന്തമാക്കിയ താരം ആരാണെന്നറിയുമോ?

ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍ താരത്തിന് മാത്രമാണ് മൂന്ന് ആയിരം കോടി ചിത്രങ്ങള്‍ ഉള്ളത്. പലരും നൂറ് കോടി കളക്ഷന്‍ തന്നെ നേടാന്‍ ബുദ്ധിമുട്ടുന്ന സമയത്താണ് ഈ നേട്ടം ആ സൂപ്പര്‍ താരം കൈവരിച്ചിരിക്കുന്നത്. മറ്റാരും അല്ല ദീപിക പദുക്കോണാണ് ആ താരം. ഒരു നടി മൂന്ന് ആയിരം കോടി ചിത്രങ്ങള്‍ നേടുന്നതും ആദ്യമായിട്ടാണ്. 30 കോടിയാണ് നടിയുടെ പ്രതിഫലം.
വെറും 18 മാസം കൊണ്ടാണ് ദീപികയുടെ ഈ മൂന്ന് ചിത്രങ്ങളും പിറന്നിരിക്കുന്നത്. 2023 ജനുവരിയില്‍ പുറത്തിറങ്ങിയ ജവാനായിരുന്നു ഇതില്‍ ആദ്യ ചിത്രം. ആയിരം കോടിയിലേറെ നേടിയ ചിത്രം ബ്ലോക്ബസ്റ്ററായി. അടുത്ത ഊഴം ജവാന്റേതായിരുന്നു. നയന്‍താര നായികയാണെങ്കിലും അതിനെ കടത്തിവെട്ടിയ പെര്‍ഫോമന്‍സിലൂടെ ദീപിക ചിത്രം സ്വന്തം പേരിലാക്കി.
പഠാന്‍ 1049 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയതെങ്കില്‍ ജവാന്‍ 1150 കോടിയാണ് നേടിയത്. നിലവില്‍ ബോളിവുഡിലെ ഉയര്‍ന്ന ഗ്രോസറും ജവാന്‍ തന്നെയാണ്. മൂന്നാമത്തെ ആയിരം കോടി തെലുങ്കില്‍ നിന്ന് വന്ന പാന്‍ ഇന്ത്യാ റിലീസായ കല്‍ക്കി 2898 എഡിയായിരുന്നു. ഈ ചിത്രം ഇതിനോടകം 1100 കോടി നേടി കഴിഞ്ഞു.
ചിത്രത്തിന്റെ കളക്ഷന്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. നിലവില്‍ രണ്ട് വീതം ആയിരം കോടി ചിത്രങ്ങളുള്ളത്. ഷാരൂഖ് ഖാനും പ്രഭാസിനുമാണ്. മറ്റ് പുരുഷ താരങ്ങള്‍ക്കൊന്നും ഇത്ര ആയിരം കോടി ചിത്രങ്ങളില്ല. കെജിഎഫിലൂടെ കന്നഡ സൂപ്പര്‍ യാഷ്, ആര്‍ആര്‍ആറിലൂടെ രാംചരണും ജൂനിയര്‍ എന്‍ടിആറും ആയിരം കോടി ക്ലബില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം ദീപികയ്ക്ക് യഥാര്‍ത്ഥത്തില്‍ നാലാമത് ഒരു ചിത്രം കൂടി മെഗാ ഹിറ്റായിട്ടുണ്ട്. അത് പക്ഷേ ഹോളിവുഡിലാണ്. ട്രിപ്പിള്‍ എക്‌സ്: റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജില്‍ വിന്‍ ഡീസലിന്റെ നായികയായിരുന്നു ദീപിക. ആഗോള തലത്തില്‍ ഈ ചിത്രം 346 മില്യണ്‍ യുഎസ് ഡോളറാണ് നേടിയത്. 2300 കോടി രൂപയോളം വരുമിത്. ദീപിക നിലവില്‍ ഗര്‍ഭിണിയായതിനാല്‍ ചെറിയൊരു ഇടവേളയിലാണ്.
പക്ഷേ വമ്പന്‍ ചിത്രങ്ങള്‍ ദീപികയ്ക്ക് വരാനുണ്ട്. ഈ വര്‍ഷത്തെ ബോളിവുഡിലെ ഉയര്‍ന്ന ഗ്രോസറായ ഫൈറ്റര്‍ ദീപികയുടെ പേരിലാണ്. സിംഗം സീരീസിലെ സിംഗം എഗെയിന്‍ എന്ന ചിത്രവും ദീപികയ്ക്ക് ഈ വര്‍ഷത്തെ റിലീസിലുണ്ട്. കല്‍ക്കിയുടെ സ്വീക്വലും ദീപികയുടേതായിട്ടുണ്ട്.












Click it and Unblock the Notifications