തെന്നിന്ത്യയിലെ കോടിക്കണക്കിൽ മുൻപിൽ ദളപതി തന്നെ; പട്ടികയിൽ ഒരു മലയാള ചിത്രവും, രജനി രണ്ടാമത്...
ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് മാത്രമാണെന്ന് കാഴ്‌ചപ്പാടുകൾ ഒക്കെ മാറിയ വർഷങ്ങളായിരുന്നു ഇക്കഴിഞ്ഞ കാലയളവ് ഒക്കെയും. കണ്ടന്റിന്റെ കാമ്പ് കൊണ്ടും, മറ്റ് സാങ്കേതികതയുടെ മേന്മ കൊണ്ടും മാത്രമല്ല കളക്ഷൻ റെക്കോർഡിലും ഒട്ടും പിന്നിലല്ല സൗത്ത് ഇന്ത്യൻ സിനിമകൾ എന്ന് അടിവരയിട്ട ഒട്ടേറെ സിനിമകൾ ഇക്കുറി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരുന്നു.
ഇത്തവണ കളക്ഷനിൽ വമ്പൻ റെക്കോർഡ് ഇട്ട ഷാരൂഖ് ചിത്രങ്ങളായ ജവാനും, പത്താനും ഒഴികെ ഇന്ത്യയിലെ സകല കളക്ഷൻ റെക്കോർഡുകളും പിറന്നത് ദക്ഷിണേന്ത്യയിൽ ആയിരുന്നു എന്നത് പലർക്കും അറിയില്ല. അങ്ങനെയുള്ള തെന്നിന്ത്യൻ സിനിമയിൽ ഇക്കുറി ഏറ്റവുമധികം കളക്ഷൻ നേടിയ പത്ത് ചിത്രങ്ങൾ ഏതൊക്കെയെന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ ബോക്‌സ് ഓഫീസ് സൗത്ത് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.

തമിഴ്-തെലുഗു ചിത്രങ്ങളുടെ അപ്രമാദിത്തം ഉള്ള ഈ പട്ടികയിൽ അപ്രതീക്ഷിത സാന്നിധ്യമായ ഒരു മലയാള ചിത്രം കൂടിയുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ്. കണ്ടന്റിന്റെ കാര്യത്തിൽ മലയാള സിനിമയെ കവച്ചുവെക്കാൻ ആർക്കുമാവില്ലെങ്കിലും കളക്ഷൻ നേട്ടങ്ങളിൽ അത്ര മുന്നിലല്ലായിരുന്നു ഇതുവരെ. എന്നാൽ ഈ പരാതിയും ടോവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തോടെ മാറിയിരിക്കുകയാണ്.
പട്ടികയിൽ മുന്നിൽ വിജയ്
തമിഴ് സൂപ്പർതാരം വിജയ് നായകനായ ലിയോ ആണ് ദക്ഷിണേന്ത്യൻ സിനിമകളിലെ കളക്ഷൻ റെക്കോർഡിൽ മുന്നിലുള്ളത്. ലിയോയ്ക്ക് പിന്നില്‍ എത്തിയത് നെൽസൺ സംവിധാനം ചെയ്‌ത ജയിലറാണ്. ഈ രജനീകാന്ത് ചിത്രത്തിന് നേടാനായത് 606.50 കോടി രൂപയാണ്. ലിയോ ഇറങ്ങിയതോടെ ജയിലര്‍ സിനിമ കളക്ഷൻ റെക്കോര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
റെബൽ സ്‌റ്റാർ പ്രഭാസിന്റെ ആദിപുരുഷാണ് മൂന്നാം സ്ഥാനത്ത്. ആദിപുരുഷ് ആഗോളതലത്തില്‍ ആകെ 355.50 കോടി രൂപയാണ് നേടിയത്. പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം നാലാമതാണുള്ളത്. ഈ ചിത്രം 345.75 കോടി രൂപയാണ് കളക്ഷനായി നേടിയത്. തൊട്ടുപിന്നിൽ വിജയ് നായകനായ വാരിസാണ്, 306.20 കോടിയാണ് ഈ വിജയം ചിത്രം സ്വന്തമാക്കിയത്. ചിരഞ്‍ജീവിയുടെ വാള്‍ട്ടെയര്‍ വീരയ്യ 221.15 കോടി രൂപയുമായി ആറാം സ്ഥാനത്ത് എത്തി.
അജിത്ത് നായകനായ തുനിവ് 194.55 കോടി രൂപയുമായി ഏഴാം സ്ഥാനത്ത് എത്തി. മലയാളത്തിന്റെ അഭിമാനമായ 2018 എട്ടാമതും, തെലുഗ് സൂപ്പർതാരം ബാലയ്യയുടെ വീര സിംഹ റെഡ്ഡി 120.75 കോടി രൂപയുമായി ഒമ്പതാമതും നാച്ചുറൽ സ്‌റ്റാർ നാനിയുടെ ദസറ 117.80 കോടി രൂപയുമായി പത്താം സ്ഥാനത്തുമാണ് ഈ വർഷം റെക്കോർഡുകളിൽ ഇടം നേടിയത്.












Click it and Unblock the Notifications