200 കോടി ബജറ്റ്, കളക്ഷന്‍ 20 കോടി മാത്രം, ഗണപത് 2023ലെ മെഗാ ഡിസാസ്റ്റര്‍, സംവിധായകന്‍ പോലും കൈവിട്ടു
ബോളിവുഡിന് ഈ വര്‍ഷം ഏറ്റവും മികച്ചതാണ്. ഒന്നിന് പിറകെ ഒന്നായി വമ്പന്‍ ചിത്രങ്ങളാണ് ഈ വര്‍ഷം പിറന്നത്. പഠാനും, ജവാനും, ഗദര്‍ രണ്ടാം ഭാഗവുമെല്ലാം ഈ വര്‍ഷമുണ്ടായി. എന്നാല്‍ ഈ വര്‍ഷം ഏറ്റവും വലിയ ബോക്‌സോഫീസ് ദുരന്തവും ബോളിവുഡില്‍ നിന്നുണ്ടായിട്ടുണ്ട്. ചിത്രത്തിന് മെഗാ ബജറ്റും. അതുപോലെ മോശം കളക്ഷനുമാണ് ഉണ്ടായിരുന്നത്.
ബോളിവുഡിലെ യുവ സൂപ്പര്‍ താരമായ ടൈഗര്‍ ഷ്‌റോഫിന്റെ ഗണ്‍പതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഡിസാസ്റ്ററുകളിലൊന്ന്. പ്രമുഖ സംവിധായകനായ വികാസ് ബേലാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ബോളിവുഡിന് ഏറ്റവും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചയാളാണ് അദ്ദേഹം. ക്യൂന്‍, സൂപ്പര്‍ 30 പോലുള്ളവ അദ്ദേഹത്തിന്റെ സംവിധാന മികവില്‍ പുറത്തുവന്ന ചിത്രങ്ങളാണ്.

വികാസിന്റെ ക്യൂന്‍ അന്താരാഷ്ട്ര തലത്തില്‍ വരെ പ്രശസ്തി നേടിയ ചിത്രങ്ങളാണ്. എന്നാല്‍ 2023 അദ്ദേഹത്തെ സംബന്ധിച്ച് ദുരന്ത വര്‍ഷമായി മാറുകയായിരുന്നു. ഗണപത് സൈ-ഫൈ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമായിരുന്നു. ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷകര്‍ മാത്രമല്ല, സംവിധായകന്‍ വരെ ഈ ചിത്രത്തെ കൈവിട്ടു എന്നതാണ് ഗണപതിന്റെ പ്രത്യേകത.
അമിതാഭ് ബച്ചന്‍, കൃതി സനോണ്‍, എന്നിവരെല്ലാം ഈ ചിത്രത്തിലുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയ നടന്‍ റഹ്‌മാനും നിര്‍ണായക വേഷത്തില്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രത്തെ ആദ്യം ദിനം തൊട്ട് പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു. ചിത്രത്തിന്റെ ഓപ്പണിംഗ് പോലും വന്‍ ദുരന്തമായിരുന്നു.
ഗണപത് 200 കോടി ബജറ്റിലാണ് നിര്‍മിച്ചത്. എന്നാല്‍ ആദ്യ ദിന കളക്ഷനില്‍ നിന്ന് തന്നെ ചിത്രം ഡിസാസ്റ്ററാവുമെന്ന് ഉറപ്പായിരുന്നു. രണ്ടര കോടിയാണ് ഗണപത് ആദ്യ ദിനം കളക്ട് ചെയ്തത്. ഗദര്‍ രണ്ടാം ഭാഗവും, ജവാനും ബോക്‌സോഫീസ് കൊടുങ്കാറ്റായി മാറിയതിന് പിന്നാലെ റിലീസ് ചെയ്ത ചിത്രമായിരുന്നു ഗണപത്. എന്നിട്ടും ബോക്‌സോഫീസില്‍ ചിത്രം നേട്ടമുണ്ടാക്കിയില്ല.
വെറും 20 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി ഗണപത് മാറിയിരിക്കുകയാണ്. അതേസമയം ഈ ചിത്രം സംവിധാനം ചെയ്തതില്‍ നിരാശയുണ്ടെന്ന തരത്തിലാണ് വികാസ് ബേല്‍ സംസാരിച്ചത്. ചിത്രം ഇറങ്ങിയപ്പോള്‍ നിരൂപകരില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് വികാസ് ബേല്‍ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.
ഗണപത് ആരംഭിച്ചപ്പോള്‍ തന്നെ തനിക്ക് ഒരു ആത്മവിശ്വാസമില്ലായിരുന്നു. ഏത് ദിശയിലാണ് ചിത്രം പോകുന്നതെന്ന കാര്യത്തില്‍ എനിക്ക് തന്നെ ഒരു വ്യക്തതയുണ്ടായിരുന്നില്ല. ഈ ചിത്രം ചെയ്യുമ്പോള്‍ ആകെ സംശയങ്ങളുണ്ടായിരുന്നു. കാരണം തിരക്കഥയിലോ കഥയിലോ വലിയ വിശ്വാസം തോന്നിയിരുന്നില്ല. ഗണപത് തന്റെ സ്വപ്‌ന ചിത്രമായിരുന്നു. പക്ഷേ ചിത്രം സംവിധാനം ചെയ്തപ്പോള്‍ തന്നെ കഥയില്‍ നിന്ന് മാറി പോകുന്നതായി മനസ്സിലായി. താന്‍ മനസ്സില്‍ കണ്ട പോലെയല്ല ചിത്രം വന്നിരിക്കുന്നതെന്നും വികാസ് പറഞ്ഞു.












Click it and Unblock the Notifications