Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനയിച്ചതെല്ലാം ഹിറ്റ്, തെലുങ്കില്‍ പ്രതിഫലം ഉയര്‍ത്തി അനുപമ; തില്ലു സ്‌ക്വയറിന് വാങ്ങുന്നത് ഇത്ര

പ്രേമത്തിലെ ചുരുണ്ട മുടിക്കാരി അനുപമ പരമേശ്വരനെ ആരും മറക്കാന്‍ ഇടയില്ല. ആദ്യ ചിത്രത്തില്‍ മേരി എന്ന കഥാപാത്രത്തെയായിരുന്നു അനുപമ അവതരിപ്പിച്ചിരിക്കുന്നത്. ഒരേമയം തമിഴിലും തെലുങ്കിലുമായി തിളങ്ങുകയാണ് ഇപ്പോള്‍ അനുപമ. കഴിഞ്ഞ ദിവസം ജയം രവിക്കൊപ്പമുള്ള സൈറന്‍ എന്ന ചിത്രം റിലീസായിരുന്നു.

മികച്ച കളക്ഷന്‍ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ തെലുങ്കില്‍ വമ്പനൊരു റിലീസിന് ഒരുങ്ങുകയാണ് അനുപമ. തില്ലു സ്‌ക്വയര്‍ എന്ന ഈ ചിത്രം റിലീസാവുന്നതിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ഇരട്ട വേഷങ്ങളിലായിരുന്നു നയിക്കുന്നത്. അതുപോലെ തന്നെ വന്‍ പ്രതിഫലം നടിക്ക് ലഭിക്കുന്നുണ്ട്.

anupama-parameshwaran-remuneration

തില്ലു സ്‌ക്വയറില്‍ അതീവ ഗ്ലാമറസ്സായിട്ടാണ് അനുപമ പരമേശ്വരന്‍ പ്രതക്ഷപ്പെടുന്നത്. ചിത്രത്തിലെ നായകന്‍ സിദ്ധു സൊന്നലഗട്ടയുമായിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാര്‍ച്ച് 29നാണ് ഡിജെ തില്ലു റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നായകനായ സിദ്ധു തന്നെയാണ് തില്ലു സ്‌ക്വയറിന്റെ നിര്‍മിച്ചിരിക്കുന്നത്.

മാലിക് റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനോടകം പലതവണ ചിത്രത്തിന്റെ റിലീസ് ബാക്കിവെച്ചിരുന്നു. ഒടുവാണ് 29ന് ചിത്രത്തിന്റെ റിലീസ് വന്നെത്തിയിരിക്കുന്നത്. തില്ലു സ്‌ക്വയല്‍ റിലീസ് ആവനുന്നതെേടാ കരിയറില്‍ വലിയ ബ്രേക്കായി മാറുമെന്ന പ്രതീക്ഷയിലാണ് അനുപമ.

അതേസമയം തില്ലു സ്‌ക്വയറിന്റെ ഒടിടി അവകാശം നേരത്തെ 35 കോടിക്കായിരുന്നു വിറ്റുപോയത്. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം കൈക്കലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിനെ സംബന്ധിച്ച് ഇത് ഒരു മീഡിയം ബജറ്റ് ചിത്രമാണ്. സിദ്ധുവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി തില്ലു സ്‌ക്വയര്‍ മാറാനുള്ള സാധ്യതയുണ്ട്.

ഈ ചിത്രത്തിനായി നടി പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അടക്കം ഉള്ളതാണ് പ്രതിഫലം ഉയരാന്‍ പ്രധാന കാരണം. നേരത്തെ അനുപമ ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെത്തി ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു.

അനുപമ ഈ ചിത്രത്തിനായി രണ്ട് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. സാധാരണ ഒന്ന് മുതല്‍ ഒന്നര കോടി രൂപ വരെയാണ് നടി പ്രതിഫലമായി വിളിച്ചത്. സാധാരണ ഒരു കോടിയാണ് പരിചയമുള്ളവരില്‍ നിന്ന് അദ്ദേഹം വാങ്ങുന്നത്. എന്നാല്‍ തില്ലു സ്‌ക്വയറിനായി രണ്ട് കോടി അവകാശപ്പെട്ടത് നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.

അതേസമയം അനുപമയുടെ ആസ്തി 35 കോടി രൂപയില്‍ താഴെയാണ്. പരസ്യ ചിത്രങ്ങള്‍ക്കായി 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ് നടി ഈടാക്കാറുള്ളത്. അതേസമയം 50 ലക്ഷം രൂപയാണ് അനുപമ ഇപ്പോള്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. തെലുങ്കിലെ തിരക്കേറിയ നടിയെന്ന പേരാണ് അനുപമയ്ക്ക് നേട്ടമായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+