Get Updates
Get notified of breaking news, exclusive insights, and must-see stories!

ടില്ലു സ്‌ക്വയര്‍ മെഗാ ഹിറ്റ്, തെലുങ്കിലെ താരറാണിയായി അനുപമ, പ്രതിഫലം വര്‍ധിപ്പിച്ചു; വാങ്ങുന്നത് ഇത്ര

തെലുങ്ക് സിനിമയെ മൊത്തത്തില്‍ ഞെട്ടിച്ച് കൊണ്ട് ഒരു കൊച്ചു ചിത്രം ബോ്കസോഫീസില്‍ റെക്കോര്‍ഡുകള്‍ ഇട്ടിരിക്കുകയാണ്. തെലുങ്ക് സിനിമയില്‍ ടില്ലു സ്‌ക്വയര്‍ എന്ന ഈ ചിത്രത്തിലൂടെ സിദ്ധു ജൊന്നലട്ട എന്ന നടന്‍ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്. വാരാന്ത്യയില്‍ മാത്രം ആഗോള തലത്തില്‍ ടില്ലു സ്‌ക്വയര്‍ 68 കോടി രൂപയാണ് നേടിയതെന്ന് ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ പറയുന്നു.

ഡിജെ ടില്ലു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ടില്ലു സ്‌ക്വയര്‍. അതേസമയം ഹനുമാന്‍ എന്ന ചിത്രത്തിന് ശേഷം വലിയ വിജയങ്ങളൊന്നും ഇല്ലാതിരുന്ന തെലുങ്ക് സിനിമാ മേഖല ഒടുവില്‍ ടില്ലു സ്‌ക്വയറിലൂടെയാണ് തിരിച്ചുവന്നത്. ചിത്രത്തിലെ നായിക മലയാൡതാരം കൂടിയായ അനുപമ പരമേശ്വരനാണ്.

anupama-parameswaran-hiked-remuneration

അനുപമയുടെ ഏറ്റവും വലിയ തെലുങ്ക ഹിറ്റായി ടില്ലു സ്‌ക്വയര്‍ മാറുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. നേരത്തെ തന്നെ തെലുങ്ക് സിനിമയില്‍ വലിയ ഹിറ്റുകള്‍ അനുപമയ്ക്കുണ്ട്. പ്രേമത്തിലൂടെ ആന്ധ്രയിലും തെലങ്കാനയിലും ഏറ്റവും ഹിറ്റായ നടി അനുപമയാണ്.

അതുകൊണ്ട് തന്നെ അനുപമായുടെ ഓരോ ചിത്രങ്ങള്‍ക്കും ആന്ധ്രയിലും ഹൈദരാബാദിലുമെല്ലാം വലിയ സ്വീകരണം ലഭിക്കാറുണ്ട്. ടില്ലു സ്‌ക്വയര്‍ വമ്പന്‍ കളക്ഷന്‍ നേടുന്നതിന്റെ പ്രധാന കാരണവും അനുപമയുടെ ഈ താരപദവി തന്നെയാണ്. നേരത്തെ ചിത്രത്തില്‍ വളരെ ഗ്ലാമറസായ വേഷം ചെയ്തതിന് അനുപമ സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

അതേസമയം ചിത്രം റിലീസായതോടെ ആളുകള്‍ അനുപമയുടെ സര്‍പ്രൈസ് വേഷം ഏറ്റെടുത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലെന്നായി ടില്ലു സ്‌ക്വയര്‍ മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം ടില്ലുവിന്റെ വമ്പന്‍ വിജയം അനുപമയുടെ മാര്‍ക്കറ്റ് വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.

ഇതിന് പിന്നാലെ പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ് നടി. രണ്ട് മാസം മുമ്പാണ് നടി പ്രതിഫലം വര്‍ധിപ്പിച്ചത്. ഇത് തിരക്ക് വര്‍ധിച്ച് വരുന്നതിനെ നിയന്ത്രിക്കാന്‍ കൂടിയായിരുന്നു. എന്നാല്‍ ടില്ലു സ്‌ക്വയറിന്റെ വിജയത്തോടെ തെലുങ്കിലെ ഇഷ്ട നടിമാരുടെ നിരയിലേക്കാണ് അനുപമ എത്തിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളെ പോലെയാണ് നടി പ്രതിഫലം വാങ്ങുന്നത്.

അതേസമയം തെലുങ്കില്‍ നിന്ന് നിരവധി നിര്‍മാതാക്കളാണ് അനുപമായെ നായികയാക്കാന്‍ സമീപിച്ചിരിക്കുന്നത്. ടില്ലു സ്‌ക്വയറിനായി രണ്ട് കോടി രൂപയാണ് അനുപമ പ്രതിഫലമായി വാങ്ങിയത്. എന്നാല്‍ ടില്ലുവിന് ശേഷം ഓരോ ചിത്രങ്ങളിലും അഭിനയിക്കുന്നതിന് മൂന്ന് കോടി രൂപയാണ് പ്രതിഫലമായി അനുപമ ആവശ്യപ്പെടുന്നത്. ഇത് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറുമാണ്.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അനുപമ ടില്ലുവില്‍ അവതരിപ്പിച്ചത്. സ്റ്റണ്ടുകള്‍ അടക്കം അനുപമ കിടിലനായി അവതരിപ്പിച്ചതും നടിയുടെ താരമൂല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ ബോളിവുഡ് നടിമാരെയാണ് കൂടുതല്‍ പരിഗണിക്കാറുള്ളത്.

എന്നാല്‍ അനുപമയുടെ പ്രകടനം മികച്ചതായതോടെ വലിയൊരു അവസരമാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് ബോളിവുഡ് നടിമാര്‍ക്ക് നല്‍കുന്നതിന്റെ പകുതി പണം അനുപമയ്ക്കായി ചെലവാക്കിയാല്‍ മതി. കാര്‍ത്തികേയ 3 ആണ് അനുപമയുടെ വരാനിരിക്കുന്ന ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+