Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടിനി ടോം വീഡിയോയിൽ കൂളിങ് ഗ്ലാസും ഇട്ട് വന്നിരുന്ന് തള്ളുകയാണ്, സിനിമക്കാർ തന്നെ തേച്ചൊട്ടിച്ചു'; സായി

വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സംഭവമായിരുന്നു ടിനി ടോമിന്റെ മഹാനടൻ പ്രേം നസീറിനെ കുറിച്ചുള്ള പരാമർശം. ഒരു അഭിമുഖത്തിനിടെ ആയിരുന്നു ടിനി ടോം ഇത്തരത്തിൽ നസീറിനെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയത്. പ്രേം നസീറിന്റെ സ്‌റ്റാർഡം ഇല്ലാതാവുകയും പിന്നാലെ സിനിമകൾ കുറയുകയും ചെയ്‌തപ്പോൾ അദ്ദേഹം മാനസികമായി തകർന്നുവെന്നാണ് ടിനി ടോം പറഞ്ഞത്. അടൂർ ഭാസി, ബഹുദൂർ എന്നിവരുടെ വീട്ടിൽ പോയി ഇരിക്കുകയായിരുന്നു പ്രേം നസീർ എന്നും ടിനി പറഞ്ഞിരുന്നു.

ഒടുവിൽ സിനിമകളിൽ അവസരം ഇല്ലാതെ കരഞ്ഞു കരഞ്ഞാണ് പ്രേം നസീർ മരിച്ചതെന്നും ടിനി ടോം ഇതേ അഭിമുഖത്തിൽ പറയുന്നുണ്ട്. അതിന് പിന്നാലെ കടുത്ത വിമർശനമായിരുന്നു ടിനിക്കെതിരെ വിവിധ കോണുകളിൽ നിന്നുയർന്നത്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ സിനിമാ മേഖലയിൽ നിന്ന് തന്നെയുള്ളവർ ആയിരുന്നു അധികവും ഈ വിഷയത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതും നടനെ രൂക്ഷമായി വിമർശിച്ചതും.

tinitomsaikrishna

ആലപ്പി അഷ്‌റഫ് അടക്കമുള്ളവരും വിഷയത്തിൽ ടിനിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മണിയൻ പിള്ള രാജുവും ടിനിയെ വിമർശിച്ചു. മണിയൻപിള്ള രാജുവാണ് തനിക്ക് ഇക്കാര്യം പറഞ്ഞു തന്നതെന്ന് ടിനി പറഞ്ഞതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇപ്പോഴിതാ സീക്രട്ട് ഏജന്റ് സായി കൃഷ്‌ണയും ടിനി ടോമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു സായിയുടെ പ്രതികരണം.

സായി കൃഷ്‌ണയുടെ വാക്കുകൾ

രാവിലെ മുതൽ ഒരാൾ എയറിലാണ്. സംഭവം വേറൊന്നും അല്ല ഇന്റർവ്യൂവിൽ വന്നിരുന്ന് പ്രേം നസീർ എന്ന നടനെ കുറിച്ച് ചെറുത് വലുതായിട്ടൊന്ന് തള്ളി. അതും വേറെയാരോ പറഞ്ഞു, അതും കേട്ട ടിനി ടോം കൂളിങ് ഗ്ലാസും വച്ച് വന്നിരുന്ന് നാല് ഡയലോഗ്. അത് പറഞ്ഞതേ ഓർമ്മയുള്ളൂ. സിനിമാക്കാർ, അയാൾക്ക് ഒപ്പമുള്ളവർ തന്നെ എടുത്തിട്ട് അറഞ്ചം പുറഞ്ചം വെട്ടിപ്പോയി. ഒരു ഇന്റർവ്യൂവിലാണ് പ്രേം നസീർ എന്ന മഹാനടനെ കുറിച്ച് ടിനി ടോം ഇക്കാര്യങ്ങൾ പറഞ്ഞത്.

ആരെങ്കിലും ഒക്കെ എന്തെങ്കിലും പറയുന്നത് കേട്ട് പറയുക എന്ന് പറഞ്ഞാൽ ടിനി ടോമും ആറാട്ടണ്ണനും തമ്മിൽ എന്താണ് വ്യത്യാസം? പുള്ളി ഇതൊക്കെയാണ് ചെയ്യാറുള്ളത്. മറ്റാരോ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ആറാട്ടണ്ണൻ വീഡിയോ ചെയ്യാറുള്ളത്. മഹാനടനായ പ്രേം നസീറിനെ കുറിച്ചൊക്കെ ഇങ്ങനെ പറയുമ്പോൾ മലയാളികൾക്ക് ഇത് വിശ്വസിക്കാൻ പറ്റുമോ?

അങ്ങനെ ഒരു ഇൻസിഡന്റ് ഉണ്ടെങ്കിൽ തന്നെ എത്രയോ പേർ ഈ നടനെ കുറിച്ച് സംസാരിക്കുന്നില്ലേ, പ്രേം നസീർ എന്ന മഹാനായ നടനെ കുറിച്ച് ആരെങ്കിലും ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് പറയുന്നത് നാം കേട്ടിട്ടില്ല. തമിഴ് നാട്ടിൽ ഏതോ ഒരു നടൻ ഇങ്ങനെ മേക്കപ്പ് ഇട്ട് കാറിൽ കയറി പോവും എന്നൊക്കെ ഉള്ളത് ഈ വിഷയവുമായി ബന്ധപ്പെട്ട് കേട്ടിരുന്നു. ഇനി ആ കഥ കേട്ട് ഇവിടെ കൊണ്ട് പോയി വച്ചതാണോ എന്നറിയില്ല, കാരണം ടിനി ടോം ആണല്ലോ.

സീനിയർ നടൻ കൈലമർത്തി എന്നൊക്കെയാണ് ടിനി പറയുന്നത്. മണിയൻപിള്ള രാജുവിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത് എന്ന രീതിയിൽ ആലപ്പി അഷ്‌റഫിന്റെ വീഡിയോ വന്നിരുന്നു. അതിൽ മണിയൻപിള്ള രാജു ടിനി ടോമിനെ കുറിച്ച് പറയുന്നത് കേൾക്കണം. എനിക്ക് ഒരു കാര്യമാണ് പറയാനുള്ളത്, വലിഞ്ഞു കേറി വേണ്ടാത്തിടത്ത് ചെന്ന് നിക്കണ്ട. അവനവന് പറ്റിയ പണി ചെയ്‌താൽ മതി. ഇയാൾ പറയുന്നത് ഒന്നും വിശ്വസിക്കാൻ പറ്റാത്ത സാഹചര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+