മമ്മൂട്ടി തന്നെ കിംഗ്, ഒന്നും രണ്ടും സ്ഥാനത്ത് ഇവര്‍; ബോക്‌സോഫീസ് വിജയം ഈ ചിത്രങ്ങള്‍
ദക്ഷിണേന്ത്യയാകെ വമ്പന്‍ ഹിറ്റുകള്‍ ഈ വര്‍ഷം പിറന്നിട്ടുണ്ട്. അതില്‍ മലയാള ചിത്രങ്ങള്‍ക്കും വലിയ സംഭാവനയുണ്ട്. ഈ വര്‍ഷം ഒരുപാട് ഹിറ്റ് ചിത്രങ്ങളില്ലെങ്കിലും ഉള്ളത് മലയാളത്തിന് അഭിമാനിക്കാവുന്നതാണ്. മമ്മൂട്ടിയും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനി മമ്മൂട്ടി കമ്പനിയും കസറിയ വര്‍ഷം കൂടിയാണ് 2023. നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്.
പുരസ്‌കാരങ്ങളും, അതുപോലെ ബോക്‌സോഫീസ് വിജയങ്ങളും മമ്മൂട്ടിയെ ഈ ചിത്രങ്ങൡലൂടെ തേടിയെത്തി. പക്ഷേ വമ്പന്‍ ഹിറ്റുണ്ടെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസര്‍ മമ്മൂട്ടിയുടേതല്ല. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരെ നായകനാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 ആണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രം.

2018 ആഗോള തലത്തില്‍ 175.50 കോടിയാണ് കളക്ട് ചെയ്തതെന്ന് ഐഎംഡിബി ലിസ്റ്റ് പറയുന്നു. കേരളത്തില്‍ നിന്ന് 89.40 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഓവര്‍സീസ് 67.80 കോടിയും ചിത്രം കളക്ട് ചെയ്തു. കേരളത്തിന് പുറത്ത് നിന്ന് 9.50 കോടിയും ചിത്രം കളക്ട് ചെയ്തിരുന്നു. അതേമസമയം രണ്ടാം സ്ഥാനത്തും പക്ഷേ മമ്മൂട്ടി ചിത്രമല്ല ഉള്ളത്.
ഇക്കഴിഞ്ഞ ഓണത്തിന് മലയാളത്തിലെ യുവതാരങ്ങളായ ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയിന്‍ നിഗം എന്നിവരെ നായകന്‍മാരാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സാണ് രണ്ടാം സ്ഥാനത്തുള്ളത് വേള്‍ഡ് വൈഡ് 84.55 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തില്‍ നിന്ന് ആര്‍ഡിഎക്‌സ് 52.50 കോടിയാണ് കളക്ട് ചെയ്തത്. ഓവര്‍സീസ് 28.70 കോടിയും, കേരളത്തിന് പുറത്ത് 3.35 കോടിയും ചിത്രം നേടി.
മൂന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡാണ്. 82 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. കേരളത്തില്‍ നിന്ന് 42.80 കോടിയും, ഓവര്‍സീസ് 34.05 കോടിയും, കേരളത്തിന് പുറത്ത് 5.75 കോടിയും ചിത്രം കളക്ട് ചെയ്തു. കേരളത്തിലും, ഓവര്‍സീസും മമ്മൂട്ടി ഒരുപോലെ കരുത്ത് കാണിച്ച ചിത്രമാണിത്. രോമാഞ്ചമാണ് നാലാം സ്ഥാനത്ത്. 42.15 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. 69.63 കോടിയാണ് ചിത്രം വേള്‍ഡ് വൈഡായി നേടിയത്.
ഗരുഡന്‍ 16.20 കോടി, കിംഗ് ഓഫ് കൊത്ത 15.85 കോടി, വോയ്‌സ് ഓഫ് സത്യനാഥന്‍ 15.40 കോടി എന്നിങ്ങനെയാണ് പിന്നീടുള്ള സ്ഥാനങ്ങളിലുള്ളവരുടെ കളക്ഷന്‍. ഗരുഡന്‍ ആഗോള തലത്തില്‍ 26.95 കോടി കളക്ട് ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറി. സത്യനാഥനും ഹിറ്റാണ്. കിംഗ് ഓഫ കൊത്ത ആഗോള തലത്തില്‍ 38.85 കോടി നേടി. ചിത്രം പരാജയമാണ്. പാച്ചുവും അത്ഭുതവിളക്കും 17 കോടി, ഫാലിമി 15.02. കാതല്‍ ദ കോര്‍ 12.91 കോടി, എന്നിവയാണ് മറ്റ് ഹിറ്റ് ചിത്രങ്ങള്‍.
ഈ വര്‍ഷം നന്‍പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫര്‍, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്. കണ്ണൂര്‍ സ്‌ക്വാഡ് ബ്ലോക്ബസ്റ്ററായി. കാതല്‍ ഹിറ്റില്‍ നിന്ന് സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ക്രിസ്റ്റഫര്‍ പരാജയമായിരുന്നു. നന്‍പകലിലൂടെ മമ്മൂട്ടി സംസ്ഥാന പുരസ്‌കാരവും നേടി. ഈ വര്‍ഷം അദ്ദേഹത്തിന്റേതാക്കി മാറ്റുകയായിരുന്നു.












Click it and Unblock the Notifications