ടോവിനോ ചിത്രം പിന്നില്‍? ബോക്‌സോഫീസിനെ വിറപ്പിച്ച് പ്രേമലു; മൂന്ന് ദിവസത്തെ കളക്ഷന്‍ ഇത്ര
മലയാള സിനിമയില്‍ ഫെബ്രുവരി മാസത്തിലെ ആദ്യ ക്ലാഷായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സംഭവിച്ചത്. ഏറെ പ്രതീക്ഷയോടെ ടൊവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും, യുവതാരങ്ങളുമായി എത്തിയ പ്രേമലു എന്നിവ തമ്മിലായിരുന്നു ക്ലാഷ്. അതേസമയം താരമികവല്ല ചിത്രത്തിന്റെ മികവാണ് വിന്നറെ തീരുമാനിക്കുകയെന്ന് തെളിയിച്ചിരിക്കുകയാണ് പ്രേമലു.
ആദ്യ മൂന്ന് ദിവസം കൊണ്ട് മികവുറ്റ കളക്ഷനാണ് പ്രേമലു നേടിയിരിക്കുന്നത്. നസ്ലന്‍, മമിത ബൈജു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഗിരീഷ് എഡി ചിത്രമൊരുക്കിയത്. വാരാന്ത്യത്തില്‍ തന്നെ ചിത്രം അഞ്ച് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ഓപ്പണിംഗ് വെച്ച് നോക്കുമ്പോള്‍ ഇത് ഗംഭീര കളക്ഷനാണ്.

ആദ്യ ദിനം 90 ലക്ഷമാണ് ചിത്രം കളക്ട് ചെയ്തിരുന്നത്. എന്നാല്‍ രണ്ടാം ദിനത്തില്‍ മൗത്ത് പബ്ലിസിറ്റിയുടെ ചിത്രം കളക്ഷന്‍ ഇരട്ടിയാക്കുന്നതാണ് കണ്ടത്. ആദ്യ ദിനത്തേക്കാള്‍ മുപ്പത് സ്‌ക്രീനുകള്‍ അധികമായും പ്രേമലുവിന് ലഭിച്ചിരുന്നു. രണ്ടാം ദിനത്തില്‍ 1.9 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. 111 ശതമാനമായിരുന്നു ആദ്യ ദിനവുമായി താരതമ്യം ചെയ്യുമ്പോഴുള്ള വളര്‍ച്ച.
അതേസമയം മൂന്നാം ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 2.70 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്ന് സാക്‌നില്‍ക്ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ അഞ്ച് കോടി ക്ലബിലേക്ക് ചിത്രമെത്തിയിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 5.50 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.
71.41 ശതമാനമായിരുന്നു പ്രേമലുവിന്റെ ഞായറാഴ്ച്ചത്തെ ഒക്ക്യുപ്പെന്‍സി. മോണിംഗ് ഷോകള്‍ക്ക് 53.62 ശതമാനമായിരുന്നു ഒക്ക്യുപ്പെന്‍സി. നൂണ്‍ ഷോകള്‍ക്ക് 75.02 ശതമാനവും, ഈവനിംഗ് ഷോകള്‍ക്ക് 81.05 ശതമാനവും, നൈറ്റ് ഷോകള്‍ക്ക് 75.95 ശതമാനവുമായിരുന്നു ഒക്ക്യുപ്പെന്‍സി.
അതേസമയം ടൊവിനോ ചിത്രത്തിന് മൂന്ന് ദിവസം ഭേദപ്പെട്ട കളക്ഷന്‍ തന്നെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തല്ലുമാലയോ 2018 പോലെയോ വലിയ കുതിപ്പുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് നല്ല അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. ആദ്യ ദിനം 1.2 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. രണ്ടാം ദിനത്തില്‍ 1.5 കോടിയായി കളക്ഷന്‍ ഉയര്‍ന്നു.
അതേസമയം മൂന്നാം ദിനമായ ഞായറാഴ്ച്ച അന്വേഷിപ്പിന്‍ കണ്ടെത്തും 1.65 കോടിയാണ് കളക്ട് ചെയ്തത്. എന്നാല്‍ അഞ്ച് കോടി വീക്കെന്‍ഡില്‍ നേടുന്നതില്‍ ചിത്രം പരാജയപ്പെട്ടു. മൂന്ന് ദിനം കൊണ്ട് 4.35 കോടിയാണ് ചിത്രം നേടിയത്. 51.72 ആയിരുന്നു ചിത്രത്തിന്റെ ഞായറാഴ്ച്ചത്തെ ഒക്ക്യുപ്പെന്‍സി. മോണിംഗ് ഷോകള്‍ക്ക് ഒക്ക്യുപ്പെന്‍സി വളരെ കുറവായിരുന്നു.
27.38 ശതമാനമായിരുന്നു ഒക്ക്യുപ്പെന്‍സി. നൂണ്‍ ഷോകള്‍ക്ക് 51.84, ഈവനിംഗ് ഷോകള്‍ക്ക് 64.19, നൈറ്റ് ഷോകള്‍ക്ക് 63.45 ശതമാനം എന്നിങ്ങനെയായിരുന്നു ഒക്ക്യുപ്പെന്‍സി. കൊച്ചി 67.25 ശതമാനവും കോഴിക്കോട് 46.75 ശതമാനവുമായിരുന്നു ഒക്ക്യുപ്പെന്‍സി. വീക്ക് ഡേയ്‌സില്‍ ചിത്രം കളക്ഷന്‍ ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ടൊവിനോ ആരാധകര്‍.












Click it and Unblock the Notifications