തൃപ്തി ദിംറിയുടെ തലവര മാറി, വെറും അഞ്ച് പടം കഴിഞ്ഞതേയുള്ളൂ; പ്രതിഫലത്തില്‍ ഇപ്പോഴേ സൂപ്പര്‍
ബോളിവുഡില്‍ ഇന്ന് ഒരു പേരാണ് ഏറ്റവും തരംഗമായി നില്‍ക്കുന്നത്. തൃപ്തി ദിംറിയാണ് ആ നടി. ആനിമല്‍ എന്ന ചിത്രത്തിലെ വളരെ കുറച്ച് രംഗങ്ങള്‍ കൊണ്ട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന നായികയായി വളര്‍ന്നിരിക്കുകയാണ് തൃപ്തി. എന്നാല്‍ ഇത് നടിയെ സംബന്ധിച്ച് ആദ്യ ചിത്രമല്ല. ഇതിന് മുമ്പ് നടി അഞ്ച് ചിത്രങ്ങളിലാണ് അഭിനയിച്ചത്. ആറാം ചിത്രത്തിലൂടെയാണ് തൃപ്തിയുടെ തലവര മാറിയത്.
അതിന് കാരണമായത് അഞ്ച് ചിത്രങ്ങളിലെ തൃപ്തിയുടെ പ്രകടനങ്ങള്‍ തന്നെയാണ്. വലിയ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളൊന്നുമല്ലെങ്കിലും തൃപ്തിയുടെ പ്രകടനം സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ടാവണം. ആനിമലില്‍ പല പ്രമുഖ നടിമാരെയും മറികടന്നാണ് തൃപ്തി ബാബി 2 റോള്‍ സ്വന്തമാക്കിയത്.

അതേസമയം ആനിമല്‍ തൃപ്തിയെ ജനപ്രിയ നായികയാക്കിയിരിക്കുകയാണ്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളാണ് ഏറ്റവും ചര്‍ച്ചയായത്. നടിയുടെ റൊമാന്റിക് രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബോക്‌സോഫീസില്‍ വന്‍ വിജയമായി മാറി കൊണ്ടിരിക്കുകയാണ് ആനിമല്‍. ഇതിനോടകം ഇന്ത്യയില്‍ നിന്ന് 410 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാം ബുധനാഴ്ച്ച 9.75 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.
രണ്ടാമത്തെ ആഴ്ച്ചയില്‍ മാത്രം 130 കോടി ചിത്രം നേടുമെന്നാണ് ബോക്‌സോഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 500 കോടിയിലേക്കുള്ള ജൈത്രയാത്രയിലാണ് ആനിമല്‍. ഈ വര്‍ഷം മൂന്ന് ചിത്രങ്ങള്‍ 500 കോടി നേടിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ചിത്രത്തെ മറികടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
അതേസമയം ആനിമല്‍ എന്തായാലും തൃപ്തിയുടെ തലവര മാറ്റിയിരിക്കുകയാണ്. നടിയുടെ പ്രതിഫലം അടക്കം വര്‍ധിച്ചേക്കാനും സാധ്യതയുണ്ട്. നിരവധി ചിത്രങ്ങളും തൃപ്തിയെ തേടി വരുന്നുണ്ട്. ആനിമലിലെ സോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടി വാങ്ങിയ പ്രതിഫലം എത്രാണെന്ന് അറിയുമോ? നാല്‍പ്പത് ലക്ഷം രൂപയാണ് തൃപ്തി പ്രതിഫലമായി വാങ്ങിയതെന്ന് ലൈഫ്‌സ്റ്റൈല്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ മറ്റ് താരങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. രണ്‍ബീര്‍ കപൂര്‍ ചിത്രത്തിനായി പ്രതിഫലം കുറച്ചിരുന്നു. 30 കോടിയാണ് രണ്‍ബീര്‍ പ്രതിഫലമായി വാങ്ങിയത്. ഐഎംഡിബി പോപ്പുലര്‍ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ വീക്ക്‌ലി ലിസ്റ്റ് നേരത്തെ പുറത്തിയിരുന്നു. ഇതില്‍ തൃപ്തി ദിംറിയാണ് ഒന്നാമത്.
സന്ദീപ് റെഡ്ഡി വംഗ, സുഹാന ഖാന്‍, ഖുശി കപൂര്‍, സോയ അക്തര്‍, രാജ്കുമാര്‍ ഹിരാനി എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് 2 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെയാണ് നടി സ്വന്തമാക്കിയത്. 2.7 മില്യണ്‍ ഫോളേവേഴ്‌സാണ് ഇപ്പോഴുള്ളത്. അതേസമയം ആനിമല്‍ ആഗോള തലത്തില്‍ 1000 കോടി നേടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.












Click it and Unblock the Notifications