Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനിമലിന് 40 ലക്ഷം, പ്രതിഫലം ഇരട്ടിയില്‍ അധികമാക്കി തൃപ്തി ദിംറി; ബാഡ് ന്യൂസിന് വാങ്ങുന്നത് ഇത്ര

മുംബൈ: ഏത് താരത്തിന്റേതായാലും ഒരു വെള്ളിയാഴ്ച്ച മതി തലവര മാറാന്‍ എന്ന് സിനിമ മേഖലയില്‍ പൊതുവേ പറയാറുണ്ട്. അത്തരത്തില്‍ ഒറ്റ ചിത്രം കൊണ്ട് തലവര മാറിയ നടിമാര്‍ ബോളിവുഡില്‍ നിരവധി. ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ, കത്രീന കൈഫ് എന്നിങ്ങനെയുള്ളവരെല്ലാം അത്തരത്തില്‍ അത്ഭുതങ്ങള്‍ കാണിച്ച് സൂപ്പര്‍ താര പദവിയില്‍ എത്തിയ നടന്മാരാണ്.

അടുത്തിടെ അത്തരമൊരു താരപദവി സ്വന്തമാക്കിയ നടി തൃപ്തി ദിംറിയാണ്. ആനിമല്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആ ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് തൃപ്തിയായിരുന്നു. ആനിമലില്‍ തൃപ്തി പ്രത്യക്ഷപ്പെട്ട് ഗാനരംഗങ്ങളെല്ലാം വൈറലായിരുന്നു.

triptii-dimri

ആനിമലില്‍ അഭിനയിക്കുന്നതിന് മുമ്പ് നാല് ചിത്രങ്ങള്‍ തൃപ്തി അഭിനയിച്ചിരുന്നു. എന്നാല്‍ ഒന്നും സാമ്പത്തികമായി വിജയിച്ചിരുന്നില്ല. പക്ഷേ ആനിമല്‍ തൃപ്തിയുടെ തലവര മാറ്റുകയായിരുന്നു. ആനിമലിന് മുമ്പ് നിരൂപക പ്രശംസ നേടിയ ഖാല, ബുള്‍ബുള്‍ പോലുള്ള ചിത്രങ്ങള്‍ തൃപ്തി ചെയ്തിരുന്നു.

ആനിമലില്‍ സോയ എന്ന കഥാപാത്രമാണ് തൃപ്തി അവതരിപ്പിച്ചത്. ഇത് ബോളിവുഡില്‍ തന്നെ താരമാകാന്‍ തൃപ്തിയെ സഹായിച്ചിരിക്കുകയാണ്. നിരവധി വമ്പന്‍ ചിത്രങ്ങളിലാണ് നായികയായി തൃപ്തി വരാന്‍ പോകുന്നത്. ബാഡ് ന്യൂസ് എന്ന ചിത്രമാണ് തൃപ്തിയുടേതായി ഇനി വരാനിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായി മാറിയ ഗുഡ് ന്യൂസിന്റെ സീക്വലാണ് ഈ ചിത്രം.

ബാഡ് ന്യൂസില്‍ തൃപ്തി കുറച്ച് ഗ്ലാമറസ് റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. കോമഡി ചിത്രമാണെങ്കിലും അല്‍പ്പം ബോള്‍ഡായിട്ടുള്ള റോളാണിത്. ചിത്രത്തിന്റെ ഗാനങ്ങളെല്ലാം ഇതിനോടകം ട്രെന്‍ഡിംഗാണ്. എന്നാല്‍ ആനിമലില്‍ അഭിനയിക്കുമ്പോള്‍ ആരും അറിയപ്പെടാത്തൊരു നടിയായിരുന്നു തൃപ്തി.

എന്നാല്‍ ഇപ്പോള്‍ അവര്‍ സൂപ്പര്‍ താരത്തിന് തുല്യമായ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതോടൊപ്പം പ്രതിഫലവും ഉയര്‍ത്തിയിരിക്കുകയാണ്. ബാഡ് ന്യൂസില്‍ തൃപ്തി വാങ്ങിയ പ്രതിഫലം ഒരു പുതുമുഖ താരത്തിനും മുകളിലാണ്. അതിന് കാരണമുണ്ട്. ആനിമലിന് ശേഷം തൃപ്തിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണം 5.2 മില്യണായിട്ടാണ് ഉയര്‍ന്നത്. മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചത്.

ആനിമലില്‍ വളരെ ചെറിയ തുകയാണ് തൃപ്തിക്ക് പ്രതിഫലമായി ലഭിച്ചത്. വെറും 40 ലക്ഷം രൂപയായിരുന്നു നടിയുടെ പ്രതിഫലം. ഇപ്പോള്‍ ഇരട്ടിയില്‍ അ ധികമായിട്ടാണ് ഈ തുക വര്‍ധിപ്പിച്ചിരിക്കുന്നത്. 80 ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ ആണ് തൃപ്തിയുടെ ഇപ്പോഴത്തെ പ്രതിഫലം. ഭൂല്‍ ഭൂലയ്യ 3 എന്ന ചിത്രത്തിലും തൃപ്തിയാണ് നായിക.

ബാഡ് ന്യൂസിലും ഒരു കോടിക്കിടയിലാണ് നടിയുടെ പ്രതിഫലം. ജൂലായ് 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആനന്ദ് തിവാരിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതേസമയം ബാഡ് ന്യൂസും വന്‍ വിജയമായാല്‍ തീര്‍ച്ചയായും തൃപ്തിയുടെ താരമൂല്യം ഉയരും. ഇത് ഭൂല്‍ ഭൂലയ്യക്കും ഗുണം ചെയ്‌തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+