നയന്‍താരയെ പ്രതിഫലത്തില്‍ വീഴ്ത്തിയോ തൃഷ? കൈനിറയെ ചിത്രങ്ങള്‍; ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്ര
ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ നായിക ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. തമിഴിലാണെങ്കില്‍ നയന്‍താര എന്ന് തന്നെ പറയാം. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും കൂടിയാണ് അവര്‍. എന്നാല്‍ അതിന് മുമ്പ് പ്രതിഫല കാര്യത്തില്‍ ഒന്നാം നമ്പര്‍ തൃഷയ്ക്കായിരുന്നു. എന്നാല്‍ നയന്‍താരയുടെ മുന്നേറ്റത്തില്‍ തൃഷയ്ക്ക് കാലിടറി പോവുകയായിരുന്നു.
അതേസമയം തൃഷ പക്ഷേ വലിയ തമിഴ്-തെലുങ്ക് ചിത്രങ്ങളിലൂടെ വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ലിയോ എന്ന വമ്പന്‍ ഹിറ്റിലൂടെ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വിജയമാണ് തൃഷ നേടിയത്. അജിത്തിനൊപ്പം വിഡാമുയിര്‍ച്ചി അടക്കം തൃഷയുടേതായി വരാനുണ്ട്.

മെയ് നാലിന് തൃഷയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിനമായിരുന്നു. തൃഷയുടെ 41ാം പിറന്നാള്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ രണ്ടാം വരവില്‍ തൃഷ പ്രതിഫലം കുത്തനെ ഉയര്‍ത്തിയോ? മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങള്‍, വരാനിരിക്കുന്ന തഗ് ലൈഫ് പോലുള്ള വമ്പന്‍ ചിത്രങ്ങളും തൃഷയ്ക്കുണ്ട്.
തുടരെ വിജയ ചിത്രങ്ങള്‍ കാരണം ദക്ഷിണേന്ത്യന്‍ സിനിമകളിലെ പ്രതിഫലം തൃഷ ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നയന്‍താര നിലവില്‍ പത്ത് കോടിക്ക് മുകളില്‍ വാങ്ങുന്നതായി പ്രമുഖ നിര്‍മാതാക്കള്‍ എല്ലാം സ്ഥിരീകരിച്ചിരുന്നു. ജവാന്‍ ആയിരം കോടിയില്‍ അധികം ബോക്‌സോഫീസില്‍ നിന്ന് നേടിയത് നയന്‍താരയുടെ മൂല്യം ഉയര്‍ത്തിയിരുന്നു.
1999ലെ മിസ് ചെന്നൈ മത്സരത്തിലൂടെയാണ് തൃഷ അറിയപ്പെടാന്‍ തുടങ്ങിയത്. അതേ വര്‍ഷം തന്നെ ജോഡി എന്ന ചിത്രത്തിലൂടെ നടി തമിഴ് സിനിമയില്‍ വരവറിയിച്ചു. സാമി, ഗില്ലി, ആറു, പോലുള്ള ബംപര്‍ ഹിറ്റുകള്‍ തമിഴിലും, വര്‍ഷം, നുവോസ്താനണ്ടെ നെനോദഡാന, അതഡു, തുടങ്ങിയ ബ്ലോക്ബസ്റ്ററുകളിലൂടെ തെലുങ്കിലും നടി സാന്നിധ്യമറിയിച്ചിരുന്നു.
നിരവധി ചിത്രങ്ങള്‍ തെലുങ്കിലും നടിയെ തേടി വരുന്നുണ്ട്. ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിലും തൃഷ നായികയാവുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ നയന്‍താരയെയും സാമന്തയെയും വെല്ലുവിളിക്കുന്ന തരത്തിലേക്ക് അവരുടെ പ്രതിഫലം ഉയര്‍ന്നിരിക്കുകയാണ്. ഈ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായാല്‍ താര സിംഹാസനം ഇനി തൃഷയുടേതായി മാറും.
സാമന്ത ഇപ്പോള്‍ എട്ട് കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്. ഹിന്ദിയില്‍ പത്ത് കോടിയാണ് നടിയുടെ പ്രതിഫലം. എന്നാല്‍ ഇവരെ എല്ലാം തൃഷ മറികടന്നുവെന്നാണ് തമിഴ് സിനിമയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മണിരത്‌നത്തിന്റെ കമല്‍ഹാസന്‍ നായകനാവുന്ന തഗ് ലൈഫില്‍ തൃഷയാണ് നായിക. പന്ത്രണ്ട് കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ഇതോടെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി അവര്‍ മാറിയിരിക്കുകയാണ്.
നയന്‍താരയ്ക്ക് ശേഷം പത്ത് കോടി പ്രതിഫലം വാങ്ങുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടിയായും അവര്‍ മാറി. സൗത്ത് ക്വീന്‍ എന്നൊരു പേര് തൃഷ്‌യ്ക്ക് നേരത്തെയുണ്ട്. അത് തിരിച്ചുപിടിക്കാനാണ് അവരുടെ വരവ്. മലയാളത്തില്‍ ടൊവിനോയ്‌ക്കൊപ്പം ഐഡന്റിറ്റി, മോഹന്‍ലാലിനൊപ്പം റാം എന്നിവ വരാനിരിക്കുന്ന തൃഷയുടെ ചിത്രങ്ങളാണ്.












Click it and Unblock the Notifications