Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധമെന്ത്? ഗോസിപ്പുകൾക്ക് പഞ്ഞമില്ല, നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി താരം

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ സ്‌റ്റാറുകളിൽ ഒരാളാണ് ദളപതി വിജയ്. അത്രയധികം ആരാധക പിന്തുണയുള്ള താരത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ചെറുതല്ല. അത്തരത്തിൽ അടുത്തിടെ വിജയുമായി തമിഴിലെ മറ്റൊരു മുൻനിര നടിയായ തൃഷ കൃഷ്‌ണനെ ചേർത്ത് ധാരാളം അഭ്യൂഹങ്ങളും കഥകളും പ്രചരിച്ചിരുന്നു. അതിന്റെ മൂർച്ച കൂട്ടിക്കൊണ്ട് വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ തൃഷ ഒരു ചിത്രം പങ്കുവയ്ക്കുകയും ചെയ്യുകയുണ്ടായി.

അതിന് പിന്നാലെ തൃഷയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ നിറയെ മോശം കമന്റുകളായിരുന്നു. താരത്തെയും വിജയ്‌യെയും ചേർത്തുള്ള പ്രചരണങ്ങളും സൂപ്പർതാരവുമായുള്ള ബന്ധത്തിൽ തൃഷയെ കുറ്റപ്പെടുത്തികൊണ്ടുള്ള കമന്റുകൾക്കും പുറമെ തൃഷ വിജയുടെ കുടുംബ ജീവിതം തകർക്കുകയാണെന്ന പ്രചരണവും ശക്തമായിരുന്നു.

vijaytrishakrishnan

ഇപ്പോഴിതാ തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ഇതിന് പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് തൃഷ കൃഷ്‌ണൻ. 'എന്തെങ്കിലും ധരിക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കണം എന്നുണ്ടെങ്കില്‍, അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ഭാരമാണ്' എന്നായിരുന്നു തൃഷ തന്റെ പുതിയ ഫോട്ടോകൾക്ക് ഇൻസ്‌റ്റഗ്രാമിൽ നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. ഇത് നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് താരം നൽകിയ മറുപടിയാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ വിജയ്‌യുടെ പിറന്നാൾ ദിനത്തിലാണ് തൃഷ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചത്. ഒരു ലിഫ്റ്റിൽ രണ്ട് പേരും നിൽക്കുന്ന ഈ ചിത്രം പെട്ടെന്ന് തന്നെ വൈറലായിരുന്നു. എന്നാൽ കൂടുതൽ പേരും ഇതിനെ മോശമായാണ് സ്വീകരിച്ചതെന്ന് കമന്റ് ബോക്‌സിൽ വ്യക്തമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ചേർത്ത് അശ്ലീല കമന്റുകൾ ഇട്ടവരും ഏറെയുണ്ടായിരുന്നു.

ഇതോടെയാണ് താരം ഇതിനെതിരെ പരോക്ഷ മറുപടി നൽകിയതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അവസാനമായി ഇരുവരും ഒരുമിച്ച് അഭിനയിച്ച ലോകേഷ് കനഗരാജ് ചിത്രം ലിയോ ഷൂട്ടിംഗ് വേളയിൽ എടുത്തൊരു ചിത്രമാണ് അതെന്നും അതിനെ ഇത്രയധികം വിവാദങ്ങൾക്ക് കാരണം ആക്കേണ്ടെന്നും ആരാധകർ പറയുന്നു.

നേരത്തെയും ഇരുവരെയും ചേർത്ത് ധാരാളം അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. വിജയ് വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നും ഭാര്യ സംഗീതയ്ക്ക് ബന്ധം തുടരാൻ താൽപര്യം ഇല്ലെന്നും വരെ ചില മാധ്യമങ്ങൾ എഴുതിവിട്ടിരുന്നു. അതിന്റെ കാരണമായി അവർ പറഞ്ഞ പേര് തൃഷയുടേത് തന്നെയായിരുന്നു. വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധമാണ് എല്ലാത്തിനും കാരണമെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ.

തൃഷയുടെയും വിജയ്‌യുടെയും ബന്ധത്തെ ചോദ്യം ചെയ്‌തുകൊണ്ട് അശ്ലീലമായി പ്രചരിപ്പിച്ച വാര്‍ത്തകള്‍ താരത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്ന സാഹചര്യവുമുണ്ടായി. തൃഷയില്‍ നിന്ന് അകന്ന് നില്‍ക്കുന്നതാണ് വിജയുടെ കുടുംബ ജീവിതത്തിന് നല്ലത് എന്ന് പ്രമുഖ ഗായിക സുചിത്ര പറഞ്ഞതും വലിയ വിവാദമായി. ഇതിന് പിന്നാലെയാണ് തൃഷയുടെ പോസ്‌റ്റ് ശ്രദ്ധ നേടുന്നത്. ഇതിൽ നിരവധി ആരാധകരാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+