Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍ഡേ ടെസ്റ്റ് പാസായോ ടര്‍ബോ? ജോസച്ചായന്‍ ബോക്‌സോഫീസ് ഭരിക്കും; ഇതുവരെ നേടിയത് ഇത്ര

കൊച്ചി: മലയാളം സിനിമ ബോക്‌സഫോസീല്‍ ഇപ്പോള്‍ വന്‍ തേരോട്ടം നടത്തുന്ന സമയമാണ്. ഒരേസമയം മൂന്ന് സിനിമകളാണ് ബോക്‌സോഫീസ് തകര്‍ത്തോടുന്നത്. മമ്മൂട്ടിയുടെ ടര്‍ബോ, പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍, ആസിഫ് അലിയുടെ തലവന്‍ എന്നീ ചിത്രങ്ങളാണ് ഒരേസമയം ഹൗസ്ഫുള്‍ ഷോകളുമായി കുതിക്കുന്നത്.

ഗുരുവായൂര്‍ അമ്പലനടയില്‍ ഇതിനോടകം ബ്ലോക്ബസ്റ്റര്‍ സ്റ്റാറ്റസ് നേടി കഴിഞ്ഞു. അതുപോലെ ടര്‍ബോ വീക്കെന്‍ഡില്‍ തന്നെ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. തലവന്‍ അതുപോലെ മികച്ച അഭിപ്രായം നേടി ഹിറ്റിലേക്ക് കുതിക്കുകയാണ്. അതേസമയം ടര്‍ബോ നിര്‍ണായക ദിനമായ ആദ്യ തിങ്കളാഴ്ച്ച ടെസ്റ്റ് പാസായിരിക്കുകയാണ്.

turbo-movie-collection

മികച്ച കളക്ഷന്‍ തന്നെയാണ് ടര്‍ബോയ്ക്ക് നൈറ്റ് ഷോകള്‍ അടക്കം ട്രാക്ക് ചെയ്തപ്പോള്‍ തിങ്കളാഴ്ച്ച ലഭിച്ചിരിക്കുന്നതെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. മമ്മൂട്ടി കമ്പനിയുടെ മറ്റൊരു ചിത്രം കൂടിയാണ് വലിയൊരു ഹിറ്റിലേക്ക് പോവാന്‍ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ റിവ്യുകള്‍ അടക്കം സമ്മിശ്രമമായിരുന്നു. അതുപോലെ തീവ്ര വലതുപക്ഷം ചിത്രം ബഹിഷ്‌കരിക്കാനും സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തെ പ്രേക്ഷകര്‍ കൈവിട്ടില്ല എന്ന് വ്യക്തമാണ്. ആദ്യ നാല് ദിവസങ്ങളില്‍ തന്നെ ഇത് വ്യക്തമായിരുന്നു.

അഞ്ചാം ദിനമായ തിങ്കളാഴ്ച്ച 2.40 കോടി ചിത്രം നേടിയെന്നാണ് ഏകദേശ കണക്ക്. അന്തിമ കണക്കുകളില്‍ മാറ്റം വരാമെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ നാല് ദിവസം കൊണ്ട് വേള്‍ഡ് വൈഡ് ചിത്രം 52 കോടിയില്‍ അധികം കളക്ട് ചെയ്തുവെന്നായിരുന്നു വിവിധ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

തിങ്കളാഴ്ച്ച കളക്ഷന്‍ വരുന്നതോടെ 20.75 കോടിയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇത് മികച്ച കളക്ഷനാണ്. ആദ്യ ദിനത്തില്‍ 6.25 കോടിയാണ് ടര്‍ബോ കളക്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗായിരുന്നു ചിത്രം നേടിയത്. രണ്ടാം ദിനത്തില്‍ 3.7 കോടിയും മൂന്നാം ദിനത്തില്‍ 4.05 കോടിയും നാലാം ദിനത്തില്‍ 4.35 കോടിയും ചിത്രം നേടിയിരുന്നു.

അതേസമയം തിങ്കളാഴ്ച്ച 22.57 ശതമാനമാണ് ടര്‍ബോയുടെ കേരളത്തിലെ ഒക്ക്യുപ്പെന്‍സി. നൈറ്റ് ഷോകള്‍ക്ക് 31.84 ശതമാനമായിരുന്നു ഒക്ക്യുപ്പെന്‍സി. ക്ലാഷിനിടെയാണ് ഈ കളക്ഷന്‍ എന്നതും നേട്ടം വര്‍ധിപ്പിക്കുന്നു. ആദ്യ നാല് ദിനത്തില്‍ 45 കോടിയോളമാണ് ടര്‍ബോയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ എന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം വീക്ക് ഡേയ്‌സിലെ കളക്ഷനാണ് ചിത്രം ബ്ലോക്ബസ്റ്ററാവുമോ എന്ന് നിര്‍ണയിക്കുക. തലവന്‍ ആദ്യ നാല് ദിവസത്തില്‍ 3.60 കോടി നേടി ടര്‍ബോയ്ക്ക് വെല്ലുവിളിയാവുന്നുണ്ട്. ആദ്യ തിങ്കളാഴ്്ച തലവന്‍ 80 ലക്ഷമാണ് കളക്ഷനായി ചിത്രം നേടിയത്. 1.75 കോടി ഗുരുവായൂര്‍ അമ്പലനടയിലും കളക്ട് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+