തുടരെ 14 ഫ്ളോപ്പുകള്‍, സിനിമ ഉപേക്ഷിച്ചു, ട്വിങ്കിള്‍ ഖന്നയുടെ ഇന്നത്തെ ആസ്തി ഇത്ര
ബോളിവുഡ് നിരവധി നടിമാരുടെ ഉദയം കണ്ടതാണ്. എന്നാല്‍ വമ്പന്‍ സിനിമ പശ്ചാത്തലമുണ്ടായിട്ടും യാതൊന്നും നേടാനാവാതെ പോയവരും ബോളിവുഡിലുണ്ട്. അതിലൊരാളാണ് ട്വിങ്കില്‍ ഖന്ന. പ്രമുഖ നടന് രാജേഷ് ഖന്നയുടെയും, ഡിംപില്‍ കപാഡിയയുടെയും മകളാണ് ട്വിങ്കിള്‍. താര കുടുംബത്തില്‍ നിന്ന് വന്നിട്ടും ട്വിങ്കില്‍ ഖന്നയ്ക്ക് ബോളിവുഡില്‍ പിടിച്ചുനില്‍ക്കാനായില്ല.
ട്വിങ്കിളിന്റെ പിതാവും മാതാവും ഹിന്ദി സിനിമ കണ്ട എക്കാലത്തെയും വലിയ അഭിനേതാക്കളായിരുന്നു. ട്വിങ്കിള്‍ സൂപ്പര്‍ താര ചിത്രത്തില്‍ അടക്കം വേഷമിട്ടെങ്കിലും വിജയം മാത്രം തേടിയെത്തിയില്ല. അടുത്ത സൂപ്പര്‍ താരമാകും ട്വിങ്കിള്‍ എന്ന് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നു.

സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ ഭാര്യ കൂടിയാണ് ട്വിങ്കിള്‍. പാഞ്ച്ഗനിയിലെ ന്യൂ ഇറ സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും, നര്‍സീ മോന്‍ജീ കോളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സില്‍ നിന്ന് ബിരുദവും നേടിയിരുന്നു ട്വിങ്കിള്‍. ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടാവുകയായിരുന്നു അവരുടെ താല്പര്യം.
അതിനായി എന്‍ട്രന്‍സ് പരീക്ഷയും അവര്‍ എഴുതിയിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം ട്വിങ്കിള്‍ സിനിമയില്‍ അരങ്ങേറുകയായിരുന്നു. ബോബി ഡിയോളിനൊപ്പമായിരുന്നു ട്വിങ്കിളിന്റെ ആദ്യ ചിത്രം. 1995ല്‍ പുറത്തിറങ്ങിയ ബര്‍സാത് വന്‍ വിജയമായി. രാജ്കുമാര് സന്തോഷിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
അജയ് ദേവ്ഗണിനൊപ്പം ജാന്‍ എന്ന ചിത്രമായിരുന്നു അടുത്തതായി നടി ചെയ്തത്. ഇതും ബോക്സോഫീസ് ഹിറ്റായിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ വീഴ്ച്ച ആരംഭിക്കുകയായിരുന്നു. സെയ്ഫ് അലി ഖാനൊപ്പം ദില്‍ തേര ദിവാന എന്ന ചിത്രം ചെയ്തെങ്കിലും പരാജയപ്പെട്ടു. ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, ഗോവിന്ദ പോലുള്ള വമ്പന്‍ സൂപ്പർ താരങ്ങള്‍ക്കൊപ്പം പിന്നീട് നടി ചിത്രങ്ങള്‍ ചെയ്തിരുന്നു.
എന്നാല്‍ ഒന്നും വിജയിച്ചില്ല. 2000ത്തില്‍ പുറത്തുവന്ന മേള വളരെയേറെ പ്രതീക്ഷകള്‍ ട്വിങ്കിളിന് ഉള്ളതായിരുന്നു. എന്നാല്‍ ഈ ആമിര്‍ ചിത്രം വന്‍ പരാജയമായി. ഇതോടെ കരിയര്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു ട്വിങ്കിള്‍. ബോളിവുഡ് ഉപേക്ഷിച്ച നടി മറ്റൊരു മേഖലയിലേക്ക് കരിയര്‍ മാറ്റുകയായിരുന്നു.
ഇന്ന് കോളമിസ്റ്റായും, ഇന്റീരിയര്‍ ഡിസൈറുമായും, സിനിമ നിര്മാതാവുമായിട്ടെല്ലാം തിളങ്ങുകയാണ് ട്വിങ്കിള്‍. ഈ മേഖലയില്‍ നിന്നെല്ലാം കോടികളാണ് ട്വിങ്കിള്‍ ഇന്ന് സ്വന്തമാക്കുന്നത്. അതേസമയം നടിക്ക് 274 കോടിയുടെ ആസ്തിയുണ്ടെന്ന് സെലിബ്രിറ്റി നെറ്റ് വര്‍ത്ത് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2001ലാണ് ട്വിങ്കിലും അക്ഷയ് കുമാറും വിവാഹിതരാകുന്നത്. ഇന്റര്‍നാഷണല്‍ ഖിലാഡിയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications