'ഉണ്ണി മുകുന്ദന്റെ രക്തത്തിൽ ഉള്ളതാണ് ഈ തരികിട പരിപാടികൾ, അയാൾ ഒരിക്കലും സ്ട്രൈറ്റ് അല്ല'; ശാന്തിവിള ദിനേശ്
യുവാക്കൾക്ക് ഇടയിൽ ഏറെ സ്വാധീനം സൃഷ്‌ടിച്ചിട്ടുള്ള നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. അടുത്തകാലത്തായി ഇറങ്ങിയ ഒന്നിലധികം ചിത്രങ്ങൾ സൂപ്പർഹിറ്റ് ആയതോടെ ഉണ്ണിയുടെ മാർക്ക് വാല്യൂ കുത്തനെ ഉയരുകയാണ്. മാർക്കോ എന്ന വയലൻസ് ഓറിയന്റഡ് ചിത്രത്തിലൂടെ അടുത്തിടെ താരം ബോളിവുഡിലേക്ക് കൂടി തന്റെ പേര് അറിയിച്ചിരുന്നു. എന്നാൽ അടിക്കടി താരത്തിന്റെ പേര് വിവാദങ്ങളിൽ ഉയർന്നുവരാറുണ്ട് എന്നതാണ് മറ്റൊരു കാര്യം.
നേരത്തെ മാനേജറായിരുന്ന വിപിനുമായുള്ള പ്രശ്‌നങ്ങൾ കേസിന്റെ വക്കോളം എത്തിയെങ്കിലും പിന്നീട് പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ അവിടം കൊണ്ടൊന്നും വിവാദം തീർന്നില്ല. പിന്നാലെ താരത്തിന്റെ മറ്റൊരു മാനേജർ എന്ന പേരിൽ ലഹരിയുമായി പിടിയിലായ യുവതിയെ ചേർത്തുവച്ചും വാർത്തകൾ വന്നിരുന്നു. പിന്നാലെ അമ്മയിൽ നിന്ന് മോഹൻലാൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ കാരണമായ യുവനടൻ ഉണ്ണിയാണെന്നും ആരോപണം ഉയർന്നു.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ താൻ നിരന്തരം വിമർശിക്കുന്നത് വ്യക്തി വൈരാഗ്യം മൂലമല്ലെന്ന് പറയുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ഉണ്ണി മുകുന്ദൻ തനിക്ക് ഡേറ്റ് തരാത്തതിന്റെ ദേഷ്യമാണ് തീർക്കുന്നതെന്ന ആരോപണവും അദ്ദേഹം തള്ളി. മുൻപ് ഉണ്ണി മുകുന്ദനോട് കഥ പറഞ്ഞപ്പോൾ നടനിൽ നിന്നുണ്ടായ മോശം അനുഭവവും ശാന്തിവിള ദിനേശ് വെളിപ്പെടുത്തി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
ഞാൻ നിരന്തരം ഉണ്ണി മുകുന്ദനെ വിമർശിക്കുന്നു എന്നാണ് ഒരു കാനഡക്കാരന്റെ പരാതി. എനിക്ക് ഉണ്ണിയുടെ ഡേറ്റ് കിട്ടാത്തതിന്റെ ചൊരുക്കാണ് ഞാൻ തീർക്കുന്നത് എന്നാണ് ആ വിവരമില്ലാത്ത ചെറുക്കൻ പറയുന്നത്. എന്ത് കൂളായിട്ട് അവർ അത് പറയുന്നുവെന്ന് നോക്കൂ. എനിക്ക് മെസേജ് ഇട്ടതാണ്. സഹികെട്ട് ഞാൻ അയാളെ ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്.
ഉണ്ണി മുകുന്ദൻ എനിക്ക് ഡേറ്റ് തന്നില്ല എന്നല്ല എന്റെ പരാതി. എന്നെ കഥപറയാൻ വിളിച്ചിരുന്നു. ഞാൻ എറണാകുളത്തെ അയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ചെന്നിരുന്നു. അവിടെ ചെന്ന് കഥ പറഞ്ഞു. എന്നോട് ഇങ്ങോട്ട് പറയാതെ തന്നെ ഡേറ്റ് നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞു. ഞാൻ തിരക്കഥ എഴുതുന്ന ആളുകളെ, അയക്കാമെന്ന് പറഞ്ഞു സ്നേഹത്തോടെയാണ് ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞത്.
അല്ലാതെ കഥ കേട്ട് ഇഷ്‌ടമാവാതെ വരികയല്ലായിരുന്നു. മലപ്പുറത്തുള്ള രണ്ട് മുസ്ലീം ചെറുപ്പക്കാരാണ് ആ കഥ എഴുതിയത്. അങ്ങനെ തന്നെ പറയാൻ കാരണമുണ്ട്. അവർ ഉണ്ണിയെ കാണാൻ പോയപ്പോൾ കഥ ഇഷ്‌ടമായി എന്നും പക്ഷേ ഒരു നിബന്ധനയുണ്ടെന്നും പറഞ്ഞു. സബ്‌ജക്റ്റ് ഇഷ്‌ടമായി എന്നും പക്ഷേ സംവിധായകനെയും നിർമ്മാതാവിനെയും മാറ്റണമെന്നും പറഞ്ഞു. പുതിയ സംവിധായകനെയും നിർമ്മാതാവിനെയും തരാമെന്നും പറഞ്ഞു.
പക്ഷേ അവർ അതിന് തയ്യാറായില്ല. ഉടൻ തന്നെ കാര്യം എന്നെ വിളിച്ചു പറഞ്ഞു. വേറെ ആരെങ്കിലും ആണെങ്കിൽ നല്ലൊരു തുടക്കം കിട്ടുമല്ലോ എന്ന് കരുതി എന്നെ ഒഴിവാക്കട്ടെ എന്ന് കരുതിയേനെ. പക്ഷേ ആ കുട്ടികൾ അങ്ങനെ അല്ല, ദിനേശേട്ടനാണ് റൂം എടുത്ത് തന്ന് ഞങ്ങളെ കൊണ്ട് എഴുതിച്ചത് എന്നാണ് ആ മുസ്‌ലീം സഹോദരങ്ങൾ പറഞ്ഞത്. തന്തയ്ക്ക് പിറന്ന കുട്ടികൾ ആയിരുന്നു അവർ.
എട്ടോ പത്തോ വർഷം മുൻപ് നടന്ന ഈ സംഭവം ചാനൽ തുടങ്ങിയ സമയത്ത് പറഞ്ഞെ ഉള്ളൂ. എനിക്ക് അത്തരം വാശികൾ കൊണ്ട് നടക്കുന്ന ശീലമില്ല. ഉണ്ണി മുകുന്ദന്റെ രക്തത്തിൽ ഇത്തരം തരികിട പരിപാടികൾ ഉണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ അറിഞ്ഞു. അന്നേ ഉണ്ണി മുകുന്ദൻ ഇങ്ങനെയായിരുന്നു. അയാൾ ഒരിക്കലും സ്ട്രൈറ്റ് അല്ല. എന്നിട്ടും ശത്രുവായി ഉണ്ണി മുകുന്ദനെ ഞാൻ കൊണ്ട്.നടന്നിട്ടില്ല.












Click it and Unblock the Notifications