'ഉണ്ണി മുകുന്ദനും അക്കാര്യം മനസിലാക്കണം, എനിക്ക് റിൻസിയെ പരിചയപ്പെടുത്തി തന്നത് ആറാട്ടണ്ണൻ'; സായ് കൃഷ്‌ണ
അടുത്തിടെയാണ് യൂട്യൂബറും പ്രമുഖ സിനിമാ പിആർ ഏജന്റുമായ റിൻസിയെ ലഹരിക്കേസിൽ ഡാൻസാഫ് സംഘം അറസ്‌റ്റ് ചെയ്‌തത്. സിനിമാ പ്രമോഷനുകളുടെ മറവിൽ റിൻസി ലഹരിക്കടത്ത് നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ അറസ്‌റ്റിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ പേര് കൂടി ചേർത്തുകൊണ്ട് വിവാദവും ഉയർന്നുവന്നിരുന്നു. ഉണ്ണി മുകുന്ദന്റെ മാനേജർ ആണ് ലഹരിക്കേസിൽ പിടിയിലായ റിൻസി എന്നായിരുന്നു വ്യാപക പ്രചാരണം.
ഇതിന് പിന്നാലെ വാർത്ത നിഷേധിച്ചു കൊണ്ട് ഉണ്ണി മുകുന്ദൻ തന്നെ രംഗത്ത് വന്നിരുന്നു. തനിക്ക് അത്തരത്തിൽ ഒരു മാനേജറും ഇല്ലെന്നായിരുന്നു ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയത്. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രഫഷണൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് ചെയ്യാറുള്ളത് എന്നാണ് ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇപ്പോഴിതാ റിൻസിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയാണ് യൂട്യൂബർ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷ്‌ണ. റിൻസിയെ തനിക്ക് പരിചയമുണ്ടെന്നും റിവ്യൂവർ ആറാട്ടണ്ണനാണ് പരിചയപ്പെടുത്തിയതെന്നും സായി കൃഷ്‌ണ പറയുന്നു. ഈ വിഷയത്തിൽ ഉണ്ണി മുകുന്ദനെതിരെ നടത്തുന്ന പ്രചാരണങ്ങളിൽ വാസ്‌തവം ഇല്ലെന്നാണ് സായി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
സായി കൃഷ്‌ണയുടെ വാക്കുകൾ
എന്റെ വീഡിയോ റെഗുലർ ആയി കാണുന്നവർക്ക് അറിയാം റിൻസി എന്നുള്ള പേര് അറിയാമായിരിക്കും. ഉണ്ണി മുകുന്ദൻ-സീക്രട്ട് ഏജന്റ് ലൂപ്പിനകത്ത് ഈ പേരും വന്നിട്ടുണ്ട്. എനിക്ക് എതിരെയുള്ള പിആർ അറ്റാക്ക് ഉണ്ടായിരുന്നു, അതിനെ കുറിച്ചുള്ള വിവരം തന്നത് റിൻസി ആയിരുന്നു. ഇതേ റിൻസിയെയാണ് ഇപ്പോൾ പോലീസ് ലോക്കാക്കിയത്. ഇവരുടെ മറ്റ് വിവരങ്ങളൊന്നും എനിക്ക് അറിയില്ല. ഉണ്ണി മുകുന്ദന്റെ മാനേജർ എന്നൊക്കെ പറഞ്ഞിരുന്ന വിപിനും റിൻസിയും തമ്മിലുള്ള പ്രശ്‌നം മൂലമാണ് എനിക്ക് അവരെ അറിയുന്നത്.
ഉണ്ണി മുകുന്ദന്റെ മാനേജർ ആണ് റിൻസി എന്നുള്ള തരത്തിലേക്ക് കാര്യങ്ങൾ പോയതിന്റെ വഴി നിങ്ങൾക്കെല്ലാം മനസിലായി കാണും. ഉണ്ണി മുകുന്ദനും അത് മനസിലാക്കണം. റിൻസിയെ എനിക്ക് പരിചയപ്പെടുത്തി തരുന്നത് റിവ്യൂവർ ആറാട്ടണ്ണനാണ്. മാർക്കോ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നടക്കുമ്പോഴാണ് അവരെ എനിക്ക് പരിചയം. വിപിൻ ക്രെഡിറ്റ് അടിച്ചുമാറ്റിയത് എന്നൊക്കെ പറഞ്ഞു തന്നത് റിൻസി ആയിരുന്നു.
റിൻസിയുമായുള്ള ഒരു ബന്ധം ഇതാണ്. അതിന് ശേഷം അവർ വേറെ സിനിമയുടെ പിആർ വർക്കിന് പോയിരുന്നു. അവർ ഒരു പിആർ വർക്കർ ആണ്, അല്ലാതെ യൂട്യൂബർ അല്ല. ഈ ന്യൂസ് ചാനലുകളോട് എനിക്ക് പറയാനുള്ളത് അതാണ്. അവർ ഒരു ക്രെഡിബിൾ ആയിട്ടുള്ള യൂട്യൂബാറാണോ? അവർക്ക് ചാനൽ ഉണ്ടോ. അവർ ഒരു പിആർ വർക്കർ ആണ്. ഇനിയെങ്കിലും അത് മനസിലാക്കുക.
പിആർ മേഖലയിൽ എല്ലാവരും അല്ല, അതിലൂടെ ലഹരി എത്തിച്ചു സിനിമാ ബന്ധങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് പേരുണ്ട്. അതുകൊണ്ട് പിആറിന്റെ കളിയാണ് പകുതിയും കാണുന്നത്. ഉണ്ണി മുകുന്ദന്റെ മാനേജറാണ് റിൻസി എന്ന് പറയുന്നതും ഒരുതരം പിആർ കളിയാണ്. ഹർത്താൽ ദിവസമാണ് ഇവരെ പൊക്കുന്നത്. ഈ സ്കെച്ച് അവർക്ക് വീണിട്ട് ഒരുപാട് നാളായി. എനിക്ക് തന്നെ ഇതിനെ കുറിച്ചുള്ള വിവരം ഒന്നോ രണ്ടോ ആഴ്‌ച കിട്ടിയിരുന്നു.
റിൻസിയുടെ ഫോൺ എടുത്ത് പോലീസ് നോക്കിയപ്പോൾ ഉള്ള അവസ്ഥ എന്താണെന്ന് അറിയുമോ? സിനിമാ താരങ്ങൾ, ഡാൻസർമാർ എന്ന് പറഞ്ഞു നടക്കുന്നവർ, അല്ലാതെയുള്ള സെലിബ്രിറ്റികൾ, ആങ്കറിംഗ് രംഗത്ത് നിന്നുള്ളവർ, അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെയുണ്ട്, ഇവരുമായുള്ള ചാറ്റുകൾ പോലീസിന് കൃത്യമായി കിട്ടിയിട്ടുണ്ട്, ആരുടേയും പേര് ഞാൻ പറയുന്നില്ല.
സിനിമാ പിആർ എന്ന പേരിൽ ഒരുപാട് പേർ ഇപ്പോൾ നടക്കുന്നുണ്ട്. സിനിമക്കാരിൽ നിന്ന് പെട്ടെന്ന് ആക്‌സസ് കിട്ടാൻ വേണ്ടിയാണ് അത്. പിആർ എന്നുള്ളത് മാറ്റി യൂട്യൂബർ എന്ന പേരിലേക്ക് അവരെ മാറ്റി. റിൻസിയോട് നല്ല പക വിപിനുണ്ട്. റിൻസിയുടെ പേര് കൊണ്ട് വന്ന് ഉണ്ണി മുകുന്ദന്റെ മാനേജർ ആണെന്ന പേരിൽ ഒരു പിആർ വർക്ക് നടന്നിട്ടുണ്ടെങ്കിൽ അത് ശുദ്ധ തെമ്മാടിത്തരമാണ്. ഉണ്ണി മുകുന്ദൻ സിനിമയിലെ പിആർ എന്ന നിലയിലായിരിക്കാം അവർ സംസാരിച്ചത്.












Click it and Unblock the Notifications