ഉണ്ണിക്കണ്ണന് അവസാനം നെനച്ച വണ്ടി കിട്ടി..! വിജയ്‌യെ നേരിട്ട് കണ്ടു, സമ്മാനമായി ദളപതി കൊടുത്തത് കണ്ടോ?
സോഷ്യൽ മീഡിയയിലൂടെ ഒറ്റരാത്രി കൊണ്ട് താരങ്ങളായ ഒരുപാട് പേരുണ്ട്. പാട്ടിലൂടെയും ഡാൻസിലൂടെയും മിമിക്രി അവതരണത്തിലൂടെയും ഫുട്‍ബോൾ മികവിലൂടെയും ഒക്കെ പേരെടുത്ത ഒരുപാട് പേർ. ഇവരിൽ പലർക്കും ഇപ്പോൾ സെലിബ്രിറ്റി പരിവേഷമാണ്. ഇത് വച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന ആളുകളും ഇക്കൂട്ടത്തിലുണ്ട്. ഇൻസ്‌റ്റഗ്രാം, യൂട്യൂബ് റീൽ വീഡിയോകളാണ് പലരുടെയും വരുമാന മാർഗം.
എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്‌തനായി ഒരാളോടുള്ള ആരാധന കൊണ്ട് കേരളം മുഴുവൻ ആരാധകരെ ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് ഉണ്ണിക്കണ്ണൻ മംഗലംഡാം. തമിഴ് സൂപ്പർതാരവും ടിവികെ തലവനുമായ ദളപതി വിജയ്‌യുടെ കടുത്ത ആരാധകനാണ് ഉണ്ണിക്കണ്ണൻ. താരത്തെ കാണാനായി ഉണ്ണിക്കണ്ണൻ മുട്ടാത്ത വാതിലുകൾ ഇല്ലെന്ന് തന്നെ വേണം പറയാൻ.

അങ്ങനെ ഒരുവിൽ ഉണ്ണിക്കണ്ണന്റെ ആഗ്രഹം സഫലമായിരിക്കുകയാണ്. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് താരത്തെ ഉണ്ണിക്കണ്ണൻ നേരിട്ട് കണ്ടത്. വർഷങ്ങളായുള്ള ഉണ്ണിക്കണ്ണന്റെ ആഗ്രഹമാണ് ഇതോടെ സഫലമായത്. ഇതിനായി ചെന്നൈ വരെ നടക്കുന്ന ഉണ്ണിക്കണ്ണന്റെ വീഡിയോകൾ നേരത്തെ തന്നെ വലിയ രീതിയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഉണ്ണിക്കണ്ണൻ തന്നെ വിജയ്‌യെ കണ്ടതിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിക്കണ്ണൻ മനസ് തുറന്നത്. അഭിമുഖത്തിൽ വിജയ് സമ്മാനമായി നൽകിയ ആപ്പിളും ഉണ്ണിക്കണ്ണൻ കാണിച്ചിരുന്നു. ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. വിജയ്‌ക്കൊപ്പമുള്ള ചിത്രവും ഉണ്ണിക്കണ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഉണ്ണിക്കണ്ണന്റെ വാക്കുകൾ
അവരൊക്കെ എന്നെ അനിയനെ പോലെയാണ് ചേർത്ത് പിടിച്ചത്. ലൊക്കേഷനിൽ ചെന്നപ്പോൾ പ്രൊഡ്യൂസർ സാറാണ് ആദ്യം വന്നിട്ട് ഉണ്ണിക്കണ്ണ വെയിറ്റ് ചെയ്യ് സാർ ഇപ്പൊ ഷൂട്ടിലാണ് കഴിഞ്ഞാൽ വരുമെന്ന് പറഞ്ഞത്. എല്ലാവരും വന്ന് സംസാരിച്ചു. പിന്നെ പ്രൊഡ്യൂസർ സാറും എല്ലാരും കൂടി കൂട്ടി എന്നെകൊണ്ട് പോയി.
ഒരു പാന്റും ഷർട്ടും ഇട്ടിട്ടാണ് എന്റെ അടുത്തേക്ക് വന്നത്. നമ്മുടെയൊക്കെ വീട്ടിലെ, നമ്മുടെയൊക്കെ ഏട്ടനായി തോന്നുന്ന ആളല്ലേ. സത്യം പറഞ്ഞാൽ എനിക്ക് എന്ത് പറയേണ്ടതെന്ന് അറിയില്ല. എന്റെ തോളിൽ കൈയിട്ടിട്ട് എന്തിനാ കരയുന്നത് ഉണ്ണിക്കണ്ണാ എന്നാണ് ചോദിച്ചത്. പിന്നീട് എന്നെയും കൂട്ടി കാരവനിലേക്ക് പോയി. ഞാനും വിജയ് സാറും മാത്രമായിരുന്നു കാരവാനിൽ.
എന്തിനാ ഉണ്ണിക്കണ്ണ ഇങ്ങനെ ചെയ്‌തത് എന്നാണ് വിജയണ്ണൻ ചോദിച്ചത്. കണ്ണ് കലങ്ങിയിട്ടാണ് ഇങ്ങനെ ചോദിച്ചത്. ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്നും പറഞ്ഞു. നമ്മുടെ ദൈവത്തെ കണ്ടു, ഇളയദളപതി. കൊറെ കാര്യങ്ങൾ പറഞ്ഞു. ഇതിലപ്പുറം എന്താണ് വേണ്ടത്. ലൊക്കേഷനിൽ വച്ച് എടുത്ത ഫോട്ടോയാണ്. അവർ അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications