ദക്ഷിണേന്ത്യയില്‍ നമ്പര്‍ വണ്‍, നയന്‍താരയെ വീഴ്ത്തി ദീപിക; കല്‍ക്കിയില്‍ പ്രതിഫലം ഇത്ര
ബോളിവുഡിലെ ഇപ്പോഴത്തെ നമ്പര്‍ വണ്‍ നായികയാണ് ദീപിക പദുക്കോണ്‍. പ്രതിഫലത്തില്‍ അടക്കം ദീപികയുടെ അടുത്തെങ്ങും മറ്റ് നടിമാരുമില്ല. കഴിഞ്ഞ വര്‍ഷം പഠാനും ഈ വര്‍ഷം ഫൈറ്ററും ദീപികയുടെ കരിയറിലെ വിജയ ചിത്രങ്ങളായിരുന്നു. 2023ല്‍ തന്നെ ഷാരൂഖ് ഖാന്റെ ജവാനില്‍ അതിഥി വേഷം ചെയ്തിരുന്നു ദീപിക.
ഈ റോള്‍ നായികയേക്കാള്‍ നേട്ടം ദീപികയ്ക്കുണ്ടാക്കി കൊടുത്തിരുന്നു. ദീപികയുടെ അടുത്ത റിലീസ് പ്രഭാസിനൊപ്പമുള്ള കല്‍ക്കി എഡി 2898 ആണ്. ദീപികയുടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന് സാങ്കേതികമായി പറയാം. കന്നഡയില്‍ ഐശ്വര്യ എന്നൊരു ചിത്രം ദീപിക ചെയ്തിരുന്നു. ഇതാണ് ദീപികയുടെ ആദ്യ ചിത്രം.

അതേസമയം ദീപിക ബോളിവുഡിലെ സൂപ്പര്‍ താരമായതിന് ശേഷമുള്ള ആദ്യത്തെ ചിത്രമാണ് കല്‍ക്കി. അതുകൊണ്ട് തെലുങ്കിലെ പ്രഥമ ചിത്രമായി ഇതിനെ പറയാം. 600 കോടി ബജറ്റിലാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുങ്ങുന്നത്. രോഹിത് ഷെട്ടിയുടെ സിങ്കത്തിന്റെ സീക്വല്‍ അടക്കം ദീപികയുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.
നാഗ് അശ്വിനാണ് കല്‍ക്കി സംവിധാനം ചെയ്യുന്നത്. വലിയ ചര്‍ച്ചകള്‍ ചിത്രത്തെ കുറിച്ച് നടക്കുന്നുണ്ട്. ഹൈദരാബാദില്‍ ഈ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കമല്‍ഹാസന്‍ അടക്കമുള്ളവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വലിയ ക്യാന്‍വാസിലുള്ള ചിത്രമാണിത്.
അതേസമയം വലിയ നേട്ടങ്ങളാണ് ആദ്യ ചിത്രത്തിലൂടെ ദീപിക സ്വന്തമാക്കിയത്. കല്‍ക്കിയില്‍ ദീപികയ്ക്ക് ലഭിച്ച പ്രതിഫലം അത്രയേറെ വലുതാണ്. ഇരുപത് കോടിയാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി ദീപികയ്ക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലം. നയന്‍താരയുടെ കിരീടമാണ് ഇതോടെ ദീപിക സ്വന്തമാക്കിയത്.
ദക്ഷിണേന്ത്യയിലും നമ്പര്‍ വണ്‍ ആകാന്‍ ദീപികയെ ഇത് സഹായിച്ചിരിക്കുകയാണ് നയന്‍താര പതിനൊന്ന് കോടിയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. ദക്ഷിണേന്ത്യയില്‍ മറ്റൊരു നടിയും ഇരട്ട അക്കത്തില്‍ പ്രതിഫലം വാങ്ങുന്നില്ല. സാമന്ത, രശ്മിക, എന്നിവരെല്ലാം വളരെ പിന്നിലാണ്. എന്നാല്‍ നയന്‍താരയേക്കാള്‍ വളരെ മുന്നിലാണ് ഇപ്പോള്‍ ദീപിക.
കല്‍ക്കിയിലെ നായകനായ പ്രഭാസിന് നൂറ് കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. നിര്‍ണായക വേഷത്തില്‍ എത്തുന്ന അമിതാഭ് ബച്ചന് പത്ത് കോടിയാണ് ലഭിക്കു. അതേസമയം നെഗറ്റീവ് കഥാപാത്രമായി ചിത്രത്തിലെത്തുന്ന കമല്‍ഹാസന് 15 കോടിയാണ് പ്രതിഫലമായി ലഭിക്കുക.
ദിഷ പട്ടാണിക്ക് രണ്ട് കോടിയും, ദുല്‍ഖര്‍ സല്‍മാന് മൂന്ന് കോടി രൂപയും പശുപതി, ശാശ്വത ചാറ്റര്‍ജി എന്നിവര്‍ക്ക് 50 ലക്ഷം രൂപ വീതവും പ്രതിഫലം ലഭിക്കും. നേരത്തെ ഫൈറ്ററിനും ദീപികയ്ക്ക് ഇരുപത് കോടിയായിരുന്നു പ്രതിഫലം ലഭിച്ചത്. സിനിമകള്‍ ചെലവേറിയതാണെങ്കില്‍ 30 കോടി വരെ ദീപിക പ്രതിഫലമായി വാങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications