Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴാം വയസിൽ അഭിനയം, വീട്ടിയത് 25 ലക്ഷത്തിന്റെ കടം; 'തന്ത വൈബ്' വിളിയിൽ വിഷമം തോന്നിയിട്ടില്ലെന്ന് കേശു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരയായിരുന്നു ഉപ്പും മുളകും. ഒരു ഇടവേളക്ക് ശേഷം അത് വീണ്ടും ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. സീരിയലിലെ ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളെയും നമ്മൾ നെഞ്ചോട് ചേർത്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെയാണ് ഉപ്പും മുളകും എന്ന സീരിയലിന് ഇത്രയധികം ജനപ്രീതി. ഈ പരമ്പരയിൽ കേശു എന്ന കഥാപാത്രം അവതരിപ്പിച്ച അൽ സാബിത്തിനെ അങ്ങനെ ആരും മറക്കാൻ വഴിയില്ല.

ഇപ്പോഴും പരമ്പരയുടെ ഭാഗമാണ് അൽ സാബിത്ത്. കേശു എന്ന് വിളിക്കുന്നവരാണ് ഭൂരിഭാഗവും. ചെറു പ്രായത്തിൽ കുടുംബത്തിന്റെ ഭാരം ഒന്നാകെ തലയിലേറ്റി കഠിനാധ്വാനത്തിലൂടെ അവരെ കരകയറ്റിയ ആളാണ് കേശു. പ്രായം പതിനേഴ് ആയിട്ടേ ഉള്ളുവെങ്കിലും കേശുവും അമ്മയും ഇന്ന് സമാധാനത്തോടെയാണ് ഉറങ്ങുന്നത്. ലക്ഷങ്ങളുടെ കടം സ്വന്തം വരുമാനത്തിൽ നിന്ന് വീട്ടിയാണ് കേശു മാതൃകയാവുന്നത്. അൽ സാബിത്തിന്റെ ഈ ജീവിതകഥ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

keshuuppummulakumserial

ഈ പ്രായത്തിനിടയിൽ ഏകദേശം 25 ലക്ഷത്തോളം രൂപയുടെ കടമാണ് കേശു വീട്ടിയത്. കൂടാതെ ഒരു കാറും സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗായ തന്ത വൈബ് വിളി പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട് കേശുവിന്. എന്നാൽ അതൊന്നും തന്നെ അലട്ടുന്നില്ലെന്നും മനസിലാക്കാനുള്ള പക്വത തനിക്കുണ്ടെന്നും പറയുകയാണ് താരമിപ്പോൾ. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേകത അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

കുട്ടിയായിരിക്കുമ്പോൾ മുതലുള്ള ബുദ്ധിമുട്ടുകൾ താണ്ടിയാണ് താൻ വീട്ടിലെ കടം വീട്ടിയതെന്നാണ് താരം പറയുന്നത്. വീട്ടുകാർക്ക് ഒരു കച്ചവടമുണ്ടായിരുന്നു. അതിൽ നഷ്‌ടം ഉണ്ടാവുകയും വീട് വച്ചപ്പോഴുള്ള കടം പെരുകുകയും ചെയ്‌തു. ഞാനും ഉമ്മയും മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. അന്ന് ആ കടം വീട്ടിയപ്പോൾ കിട്ടിയ ആത്മവിശ്വാസം ചെറുതല്ല; കേശു പറയുന്നു.

അടുത്ത കാലത്താണ് ഒരു കാർ വാങ്ങിയത്. ഉമ്മയ്ക്ക് കൂടി താൽപര്യമുള്ള കാർ ആണ് വാങ്ങിയത്. ഇത്തരം ചെറിയ വിജയങ്ങളാണ് എന്നെ നയിക്കുന്നത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ ജോലി ചെയ്‌തു തുടങ്ങിയതാണ് ഞാൻ. സീരിയൽ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് അഭിനയം സീരിയസായി കാണാൻ തുടങ്ങിയത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയം കാര്യമായെടുത്തത്; കേശു പറഞ്ഞു.

അൽ സാബിത്താണ് ഞങ്ങളുടെ പ്രചോദനം എന്ന് ചിലർ പറയുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്. പലപ്പോഴും എനിക്കും എന്നെപോലെ ചെറുപ്രായത്തിൽ ജോലി ചെയ്യേണ്ടി വരുന്ന കുട്ടികൾക്കും കേൾക്കേണ്ടി വരുന്ന ഒരു വിമർശനമാണ് കുട്ടിത്തം ഇല്ലെന്നത്. എന്നാൽ ഞങ്ങളും കുട്ടികളാണ്, പക്ഷേ എപ്പോഴും അതുപോലെ പെരുമാറാൻ കഴിയുന്ന ജീവിതമല്ല ഞങ്ങളുടേത്.

ചെറുപ്രായത്തിൽ വീട്ടിലെ കാര്യങ്ങൾ അറിഞ്ഞു വളരുന്നവർക്ക് നമുക്ക് പക്വതയൊക്കെ വരും. 'തന്ത വൈബ്' എന്ന് വിളിക്കുന്നത് എന്റെ പ്രായത്തിലുള്ള കുട്ടികൾ തന്നെയാണ്. അവരുടെ മനസികാവസ്ഥ എനിക്ക് മനസിലാക്കാം.അതിൽ വ്യക്തിപരമായി യാതൊരു പ്രശ്‌നവും എനിക്ക് തോന്നിയിട്ടില്ല. ഞാൻ ചെറുപ്പം മുതൽ പല പ്രായക്കാരുമായി ഇടപെട്ടാണ് വന്നത്. അതുകൊണ്ട് എപ്പോഴും കുട്ടിയായി ഇരിക്കാൻ കഴിയില്ല; കേശു കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+