Get Updates
Get notified of breaking news, exclusive insights, and must-see stories!

താമസിച്ചത് വാടക വീട്ടില്‍, ആദ്യ പ്രതിഫലം 1500 രൂപ; വിക്കി കൗശല്‍ ഇന്ന് വാങ്ങുന്ന പ്രതിഫലം ഇത്ര

ബോളിവുഡില്‍ പല നടന്മാരുടെയും വളര്‍ച്ച ഒട്ടും മികച്ചതായിരുന്നില്ല. ജാക്കി ഷ്‌റോഫ്, മനോജ് ബാജ്‌പേയ്, പോലുള്ള വമ്പന്‍ നടന്മാര്‍ അത്തരത്തില്‍ കഷ്ടപ്പെട്ടാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ആദ്യ പടം വമ്പന്‍ ഹിറ്റായിട്ടും താന്‍ ചെറിയൊരു മുറിയിലാണ് താമസിച്ചിരുന്നതെന്നും ജാക്കി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അത്തരത്തിലൊരു നടന്‍ ഇപ്പോള്‍ ബോളിവുഡിലെ താരമായി മാറിയിട്ടുണ്ട്.

മറ്റാരുമല്ല വിക്കി കൗശലാണ് ആ താരം. ഷാരൂഖിനൊപ്പം ഡങ്കിയില്‍ എത്തി നില്‍ക്കുകയാണ് വിക്കിയുടെ പ്രകടനം. ചിത്രത്തില്‍ വിക്കിയുടെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിക്കിയുടെ ബാല്യം അത്ര മികച്ചതായിരുന്നില്ലെന്ന് എത്ര പേര്‍ക്കറിയാം. വിക്കി കൗശല്‍ ആക്ഷന്‍ ഡയറക്ടറായ ഷാം കൗശലിന്റെ മകനാണ്. എന്നാല്‍ ബോളിവുഡില്‍ അദ്ദേഹം അറിയപ്പെടുന്നത് മുമ്പ് ഏറെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തിന്റെ കുടുംബം ജീവിച്ചിരുന്നത്.

vicky-kaushal

വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചത്. കോളനി പോലെ വരുന്ന ഇടത്തായിരുന്നു ഈ താമസമെന്ന് വിക്കി ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വിക്കി ആദ്യമായി സിനിമയിലേക്ക് വന്നപ്പോഴും പ്രതിഫലം തീരെ കുറവായിരുന്നു. വെറും 1500 രൂപയായിരുന്നു താരത്തിന് പ്രതിഫലമായി ലഭിച്ചത്. ഇന്ന് താരം വാങ്ങുന്നത് ഒരു ചിത്രത്തിന് ഇരുപത് കോടി രൂപയാണ്. ഡങ്കിയിലെ ചെറിയ വേഷത്തിനായി പന്ത്രണ്ട് കോടി രൂപയാണ് താരം വാങ്ങിയത്.

രാജ്കുമാര്‍ ഹിരാനിക്കൊപ്പം വിക്കിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.വിക്കി ഇതുവരെ ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് പോലുള്ള പ്രമുഖര്‍ക്കൊപ്പമാണ് അഭിനയിച്ചിരിക്കുന്നത്. ഉറി പോലുള്ള വമ്പന്‍ ഹിറ്റുകളും വിക്കി കൗശലിന്റെ പേരിലുണ്ട്. സര ഹട്‌കെ സര ബച്ച്‌കെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രവും, സാം ബഹദൂര്‍ എന്ന ചിത്രവും ഈ വര്‍ഷം വിക്കിയുടെ പേരിലുണ്ട്. അങ്ങനെ ബോളിവുഡിന് അവഗണിക്കാനാവാത്ത താരമാണ് വിക്കി ഇന്ന്.

എന്നാല്‍ താന്‍ ജനിച്ചുവീണത് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ഒരു കുടുംബത്തിലായിരുന്നില്ല. ഇടുങ്ങിയ ഒരു മുറിയിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെ എല്ലാവര്‍ക്കുമായിട്ടായിരുന്നു ശൗചാലയം വരെയുണ്ടായിരുന്നത്. ആ സമയം പിതാവ് സാമ്പത്തിക പ്രതിസന്ധികള്‍ വരെയുണ്ടായിരുന്നുവെന്ന് വിക്കറ്റ് പറയുന്നു. പിതാവ് വര്‍ഷങ്ങളോളം ഇത്തരത്തില്‍ കഷ്ടപ്പെട്ടണ് ജീവിച്ചത്.

സ്റ്റണ്ട് ഡയറക്ടര്‍ക്കായി വിജയം കൈവരിക്കാന്‍ കുറച്ച് സമയമെടുത്തു. എന്റെ മാതാപിതാക്കള്‍ ഞാനും, സഹോദരനും ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് വിക്കി പറയുന്നു. മസാന്‍ എന്ന ചിത്രത്തിലൂടെയാണ് വിക്കി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ഹിറ്റുകള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്. ബോളിവുഡ് നടി കത്രീന കൈഫിനെയാണ് വിക്കി വിവാഹം ചെയ്തിരിക്കുന്നത്. അതേസമയം സാം ബഹദൂറിനായി പത്ത് കോടി രൂപയാണ് വിക്കി പ്രതിഫലമായി വാങ്ങിയത്. മുപ്പത് കോടിയാണ് താരത്തിന്റെ ആസ്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+