വിജയിയോ അജിത്തോ തമിഴകത്ത് ഒന്നാമന്‍, പുതിയ ചിത്രത്തിന് തലയും ദളപതിയും വാങ്ങുന്ന പ്രതിഫലം ഇത്ര
തമിഴകത്ത് സൂപ്പര്‍ താരങ്ങള്‍ക്ക് യാതൊരു കുറവുമില്ല. പ്രതിഫലത്തില്‍ പോലും പ്രധാന താരങ്ങള്‍ തമ്മില്‍ മത്സരമുണ്ടാകാറുണ്ട്. തമിഴില്‍ രജനീകാന്തിനൊപ്പം തന്നെ നില്‍ക്കുന്നവരാണ് ഇളയദളപതി വിജയിയും, അജിത്ത് കുമാറും. ഇരുവരും തമ്മില്‍ വലിയ മത്സരം തന്നെ നടക്കാറുണ്ട്. ആരാധകരുടെ കാര്യത്തിലും ഇവര്‍ തുല്യരാണ്. തമിഴിലെ ഓപ്പണിംഗ് ദിന റെക്കോര്‍ഡുകള്‍ പോലും ഇവരുടെ പേരിലാണ് വരാറുള്ളത്.
ഈ വര്‍ഷം ഒരിക്കല്‍ മാത്രമാണ് വിജയിയും അജിത്തും നേര്‍ക്കുനേര്‍ പോരിന് വന്നത്. ജനുവരി 11ന് പൊങ്കല്‍ റിലീസായി തിയേറ്ററിലെത്തിയ അജിത്തിന്റെ തുനിവിനൊപ്പം തന്നെയായിരുന്നു വിജയിയുടെ വാരിസ് റിലീസ് ചെയ്തത്. ഇരുചിത്രങ്ങളും വിജയങ്ങളായി. അതേസമയം അടുത്ത വര്‍ഷം പൊങ്കലിനും അജിത്തിന്റെ പുതിയ ചിത്രം വരാനുണ്ട്. തമിഴകത്ത് ഇപ്പോള്‍ വിജയിയുടെയും അജിത്തിന്റെയും പുതിയ ചിത്രങ്ങള്‍ക്ക് വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചയായിരിക്കുന്നത്.

അജിത്തിന്റെ അടുത്ത ചിത്രം വിടാമുയിര്‍ച്ചിയാണ്. തമിഴിലെ ആക്ഷന്‍ സംവിധായകരില്‍ പേരുകേട്ട മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ തടം എന്ന ചിത്രത്തിലൂടെ തമിഴകത്ത് മുന്‍നിര സംവിധായകനായി അദ്ദേഹം മാറിയിരുന്നു. അതേസമയം അജിത്ത് 165 കോടി രൂപയാണ് ഈ ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നതാണ് തമിഴ് എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഈ ചിത്രത്തിനായി 175 കോടി വരെ തമിഴകത്തിന്റെ തല വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം അജിത്തിന്റെ കരിയറിലെ 63ാമത് ചിത്രത്തിന്റെ പ്രതിഫലവും അതുപോലെ ചര്‍ച്ചയായിരിക്കുകയാണ്. ആദിക് രവിചന്ദ്രന്റെ ചിത്രത്തിലാണ് അജിത് അടുത്തതായി അഭിനയിക്കുക. മാര്‍ക്ക് ആന്റണി എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. കടുത്ത അജിത്ത് ആരാധകരനായ ആദിക് പറഞ്ഞ കഥ അജിത്തിന് ഇഷ്ടപ്പെട്ടിരിക്കുകയാണ്.
നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് താരത്തിന് 150 കോടിയാണ് പ്രതിഫലം നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. തെലുങ്കിലെ വമ്പന്‍ നിര്‍മാണ കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്‌സ്. ഇവര്‍ തമിഴിലേക്ക് കൂടി നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.അതേസമയം പ്രതിഫലത്തില്‍ ഇളയദളപതി അജിത്തിനും മുന്നിലെത്തിയെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
200 കോടിയാണ് വിജയിയുടെ പ്രതിഫലം. ഇതോടെ വിജയ് ഇതുവരെ വാങ്ങിയ പ്രതിഫലത്തിന്റെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ്. ലിയോയില്‍ 120 കോടിയായിരുന്നു വിജയ് വാങ്ങിയ പ്രതിഫലം. രജനീകാന്ത് ജയിലറിനായി 110 കോടിയും പ്രതിഫലം വാങ്ങിയിരുന്നു. അതേസമയം വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത് മങ്കാത്തയിലൂടെ പ്രശസ്തനായ വെങ്കട്ട് പ്രഭുവിന്റെ ചിത്രത്തിലാണ്. വിജയ് പുതിയ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ ഈ ചിത്രത്തിലൂടെ സ്വന്തമാക്കുമെന്ന് ആരാധകര്‍ പറയുന്നു. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ വരുന്നതാണ് ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications