ഇളയദളപതിയുടെ അവസാന പടമാണ്, പ്രതിഫലക്കാര്യത്തില്‍ ഷാരൂഖും പ്രഭാസും വീഴും; വിജയിയുടെ പ്രതിഫലം ഇത്ര
ചെന്നൈ: കോടിക്കണക്കിന് ആരാധകരുടെ ആരാധ്യപുരുഷനാണ് ഇളയദളപതി വിജയ്. ഓരോ ചിത്രം ഇറക്കുമ്പോഴും അദ്ദേഹത്തെ കാണാനായി ആരാധകര്‍ തിയേറ്ററിലേക്ക് ഒഴുകിയെത്താറുണ്ട്. അതേസമയം വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് കഴിഞ്ഞു. താരത്തിന്റെ അവസാന ചിത്രം കരിയറിലെ 69ാമതേത്തായിരിക്കും.
ആരാധകര്‍ ഒരേസമയം ആവേശത്തിലും അതുപോലെ സങ്കടത്തിലുമാണ്. ഇനിയൊരിക്കലും വിജയിയെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കാത്തതാണ് ഈ സങ്കടത്തിന് കാരണം. നിലവില്‍ വിജയ് വെങ്കട്ട് പ്രഭുവിന്റെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. വിജയിയുടെ വരാനിരിരിക്കുന്ന ചിത്രവും ഇത് തന്നെയാണ്.

അതേസമയം ഇതിനോടകം വിജയിയുടെ 69ാമത്തെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനോടകം സജീവമായിട്ടുണ്ട്. ആരായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുകയെന്ന കാര്യത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. നേരത്തെ വെട്രിമാരന്‍ ഈ ചിത്രം സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് പറഞ്ഞുകേട്ടത് ജിഗര്‍തണ്ടയുടെ സംവിധായകന്‍ കാര്‍ത്തിക സുബ്ബരാജ് ഈ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു. ഇപ്പോള്‍ മറ്റൊരു പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. അജിത്തിന്റെ തുനിവ്, തീരന്‍ അധികാരം ഒണ്‍ട്ര് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എച്ച് വിനോദിനെയാണ് ദളപതി 69 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ പ്രൊജക്ടിനായി പരിഗണിക്കുന്നത് എന്നാണ്.
അതേസമയം നേരത്തെ തന്നെ വിനോദ് വിജയിയുടെ അടുത്ത് കഥ പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയിയുടെ അവസാന ചിത്രം കൂടി ആയതിനാല്‍ ഇതൊരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മാതാക്കള്‍ ഈ ചിത്രം നിര്‍മിക്കുമെന്നാണ് സൂചന.ആര്‍ആര്‍ആര്‍ എന്ന രാജമൗലി ചിത്രത്തിന്റെ നിര്‍മാതാക്കളായിരിക്കും ഇതെന്നാണ് സൂചന. അതേസമയം വിജയ് ഈ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അവസാന ചിത്രമെന്ന് കരുതി പ്രതിഫലമൊന്നും ഇളയദളപതി കുറഞ്ഞിട്ടില്ല.
ലിയോയുടെ വിജയത്തിന് പിന്നാലെ വമ്പന്‍ പ്രതിഫലമാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിനായി വിജയ് വാങ്ങുന്നത്. അതിനെ കടത്തിവെട്ടും ദളപതി 69ലെ പ്രതിഫലം. 250 കോടിയാണ് വിജയ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായത് കൊണ്ട് വിജയ് പ്രതിഫലവും വലിയ രീതിയിലാണ് വാങ്ങുന്നത്.
അതേസമയം ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി വിജയ് മാറിയിരിക്കുകയാണ്. നിലവില്‍ പ്രഭാസാണ് ഏറ്റവും പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരം. 150 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. ഷാരൂഖ് ഖാന്‍, രജനീകാന്ത് എന്നിവര്‍ 100 മുതല്‍ 130 കോടി വരെ പ്രതിഫലം വാങ്ങാറുണ്ട്. വിജയിയുടെ റെക്കോര്‍ഡ് കുറച്ച് കാലം നിലനില്‍ക്കും എന്നാണ് സൂചന.












Click it and Unblock the Notifications