Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളയദളപതിയുടെ അവസാന ചിത്രം കളറാകും, ബജറ്റ് ആകാശം മുട്ടും; വിജയ് വാങ്ങുന്ന പ്രതിഫലം ഇത്ര

ഇളയദളപതി വിജയ് സിനിമാ കരിയറിന് അവസാനമിട്ടിരിക്കുകയാണ്. ഇനി രണ്ട് ചിത്രങ്ങളില്‍ മാത്രമേ താരത്തെ കാണാനാവൂ. വിജയിയുടെ കരിയറിലെ 68ാമത്തെ ചിത്രമാണ് ഇനി വരാനുള്ളത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ് പേരിട്ടിരിക്കുന്നത്. ആരാധകര്‍ വളരെ വേദനയോടെയാണ് വിജയ് അഭിനയം ഉപേക്ഷിക്കുന്നതായുള്ള വാര്‍ത്തയില്‍ പ്രതികരിച്ചത്.

കരിയറിലെ 69ാമത് ചിത്രമായിരിക്കും വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം. ഈ ചിത്രത്തെ കുറിച്ച് വലിയ അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. വിജയിയുടെ രാഷ്ട്രീയമെല്ലാം ചേര്‍ന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്.

vijay-69-remuneration-revealed

അതേസമയം വിജയ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് വിജയ് നേരത്തെ തീരുമാനിക്കുകയായിരുന്നു. ആരാധകര്‍ വിജയിയുടെ അവസാനത്തെ രണ്ട് റിലീസുകള്‍ എന്തായാലും ആഘോഷമാക്കാനുള്ള ശ്രമത്തിലാണ്. വെങ്കട്ട് പ്രഭു ചിത്രം അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വിജയിയുടെ കരിയറിലെ അവസാന ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളുടെ ഇതോടെ ശക്തമായിരിക്കുകയാണ്. വിജയിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി 69ാമത് ചിത്രം മാറുമെന്നാണ് വിലയിരുത്തല്‍. ആര്‍ആര്‍ആര്‍ സിനിമയുടെ നിര്‍മാതാക്കളാണ് ചിത്രം നിര്‍മിക്കുന്നത് എന്നാണ് സൂചന.

ഡിവിവി ദാനയ്യയുമായി ഒരു ചിത്രം ചെയ്യാമെന്ന് നേരത്തെ തന്നെ വിജയ് തീരുമാനിച്ചതാണ്. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വെട്രിമാരന്റെ പേരാണ് ചിത്രത്തിനായി പറഞ്ഞുകേള്‍ക്കുന്നത്. സമൂഹത്തില്‍ പുരോഗതിയുടെ അടക്കം കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെ കുറിച്ചാണ് വെട്രിമാരന്‍ സിനിമകള്‍ ചെയ്യാറുള്ളത്.

അതെല്ലാം വമ്പന്‍ ഹിറ്റായും മാറാറുണ്ട്. അസുരന്‍, വിടുതലൈ, വിസാരണൈ, ആടുകളം, വടചെന്നൈ പോലുള്ള വെട്രിമാരന്‍ സിനിമകള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായിരുന്നു. ബോക്‌സോഫീസ് വിജയവും ചിത്രം നേടിയിരുന്നു. അതാണ് വിജയ് വെട്രിമാരനെ തന്നെ പരിഗണിക്കാന്‍ കാരണം.

സൂര്യയുടെ വാടിവാസലാണ് വെട്രിമാരന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രം. വിടുതലൈയുടെ രണ്ടാം ഭാഗവും വരാനുണ്ട്. അതേസമയം അവസാന രണ്ട് ചിത്രങ്ങള്‍ക്കായി വന്‍ പ്രതിഫലവും വിജയ് വാങ്ങുന്നുണ്ട്. വെട്രിമാരനുമൊത്തുള്ള ചിത്രം 250 കോടി ബജറ്റിലായിരിക്കും വരികയെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ നിര്‍മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംവിധായകനെയോ നടനെയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 200 കോടിയാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. ഇളയദളപതിയുടെ കരിയറിലെ ഉയര്‍ന്ന പ്രതിഫലമായിരിക്കും. വാരിസിനായി വിജയിക്ക് 120 കോടിയായിരുന്നു പ്രതിഫലം. വെങ്കട്ട് പ്രഭുവിന്റെ ഗോട്ടിനായി 150 കോടിയും വിജയ് പ്രതിഫലം വാങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+