രജനീകാന്തിനെ മിനിസ്‌ക്രീനിലും വീഴ്ത്തി ഇളയദളപതി, ജയിലറെ ടിആര്‍പിയില്‍ പറപ്പിച്ച് ലിയോ
തമിഴ് സിനിമയില്‍ വിജയിയും രജനീകാന്തും തമ്മിലുള്ള താരപോരാട്ടം അടുത്തിടെ തുടങ്ങിയതാണ്. ബീസ്റ്റും അണ്ണാത്തെയും തമ്മിലുള്ള കളക്ഷന്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഈ പോരാട്ടം ആദ്യം തുടങ്ങിയത്. രണ്ടും നെഗറ്റീവ് അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ ബീസ്റ്റ് കൂടുതല്‍ കളക്ഷന്‍ നേടിയ കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു വിജയ് ആരാധകര്‍ രജനി ആരാധകരെ നേരിട്ടത്.
പിന്നീട് ജയിലറിലൂടെ വമ്പന്‍ തിരിച്ചുവരവാണ് രജനീകാന്ത് നടത്തിയത്. ആഗോള തലത്തില്‍ പൊന്നിയിന്‍ സെല്‍വന്റെ കളക്ഷനെ അടക്കം മറികടന്ന ചിത്രം ട്രെന്‍ഡ് സെറ്ററാവുകയും ചെയ്തു. കേരളത്തിലും, കര്‍ണാടകയിലും ആന്ധ്രപ്രദേശിലുമെല്ലാം ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. അതേസമയം ലിയോയിലൂടെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളെയും വിജയ് മറികടക്കുകയും ചെയ്തു. ലിയോ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ വിജയമായിരുന്നു.

എന്നാല്‍ രജനിയെ പോലെ ആന്ധ്ര-തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ആഗോള തലത്തില്‍ ചിത്രം മെഗാ ഹിറ്റാവുകയും ചെയ്തു. ഇതോടെ രജനീകാന്ത്-വിജയ് ഫാന്‍ ഫൈറ്റുകള്‍ ശക്തമായിരിക്കുകയാണ്. യാതൊരു ഹൈപ്പുമില്ലാതെ വന്‍ ജയിലറിന്റെ നേട്ടങ്ങള്‍ ലിയോയ്ക്കും എത്രയോ മുകളിലാണെന്ന് ആരാധകര്‍ പറയുന്നു.
എന്നാല്‍ ആഗോള തലത്തിലെ നേട്ടങ്ങളും, തമിഴ്‌നാട്ടിലെ ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടവും കാണിച്ചാണ് വിജയ് ആരാധകര്‍ ഇതിനെ പ്രതിരോധിക്കുന്നത്. ഇപ്പോഴിതാ വിജയിയെ തേടി മറ്റൊരു നേട്ടവും കൂടി എത്തിയിരിക്കുകയാണ്. ലിയോയുടെ ടിവി പ്രീമിയര്‍ അടുത്തിടെയാണ് നടന്നത്. ഇത് ടിവിയിലും ഇപ്പോള്‍ ജയിലറിനെ വീഴ്ത്തിയിരിക്കുകയാണ്.
ടിആര്‍പി റേറ്റിംഗില്‍ ലിയോ വളരെ മുന്നിലെത്തിയിരിക്കുകയാണ്. വിജയ് തന്നെ ഒന്നാമന്‍ എന്ന വാദവും ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. ബോക്‌സോഫീസില്‍ ജയിലര്‍ 605 കോടിയാണ് ആഗോള തലത്തില്‍ നേടിയിരുന്നത്. ലിയോ 607 കോടിയുമായി വളരെ ചെറിയ മാര്‍ജിനില്‍ മാത്രമാണ് രജനിയെ മറികടന്നത്.
ഓവര്‍സീസില്‍ 204.10 കോടിയാണ് വിജയ് ചിത്രം നേടിയത്. ഇതാണ് ജയിലറെ മറികടക്കാന്‍ സഹായിച്ചത്. അതേസമയം ടിആര്‍പിയില്‍ ലിയോ 13.1 മില്യണ്‍ ഇംപ്രഷനുകളാണ് നേടിയത്. മൊത്തം 16.3 ടിആര്‍പിയും ചിത്രം സ്വന്തമാക്കി. അതേസമയം ജയിലറിന് 12.5 മില്യണ്‍ ഇംപ്രഷനുകളും, 15.59 ടിആര്‍പിയുമാണ് നേടാനായത്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടിവി സ്‌ക്രീനിംഗിന്റെ കാര്യത്തില്‍ ഇരു ചിത്രങ്ങളും നടത്തിയത്. ലോകേഷ് കനകരാജിന്റെ ചിത്രമെന്ന നിലയില്‍ റിലീസിന് മുമ്പേ തന്നെ വമ്പന്‍ ഹൈപ്പ് ലിയോയ്ക്കുണ്ടായിരുന്നു. എന്നാല്‍ ജയിലറിന്റെ സംവിധായകന്‍ നെല്‍സന്‍ ബീസ്റ്റിന്റെ പരാജയത്തിന് ശേഷമാണ് നെല്‍സന്‍ ജയിലര്‍ എടുത്തത്.
വിചാരിക്കാത്ത അത്ര വലിയ വിജയമാണ് ചിത്രം നേടിയത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് 345 കോടിയാണ് ജയിലര്‍ നേടിയത്. ഇതിനെ മറികടക്കാന്‍ പ ക്ഷേ ലിയോയ്ക്ക് സാധിച്ചിരുന്നില്ല. മൂന്ന് കോടി കളക്ഷന്‍ കുറവായിരുന്നു.


Click it and Unblock the Notifications