Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളപതി നമ്പര്‍ വണ്‍, 275 കോടി പ്രതിഫലം; വിജയ് സിനിമ നിര്‍ത്തുന്നില്ല; 70ാം ചിത്രം അറ്റ്‌ലിക്കൊപ്പം?

ചെന്നൈ: ഇളയദളപതി വിജയിയുടെ 69ാം ചിത്രമാണ് ഇപ്പോള്‍ തമിഴകത്താകെ ചര്‍ച്ച. വിജയിയുടെ അവസാന ചിത്രമാകും എച്ച് വിനോദിനൊപ്പമുള്ള ഈ സിനിമ. നേരത്തെ തന്നെ താരം ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ അതിന്റെ തിരക്കുകളിലായിരിക്കും വിജയ്. 2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിയുടെ പാര്‍ട്ടി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കും. അമരക്കാരനായി വിജയ് ഉണ്ടാവും.

ഇതോടെ അഭിനയത്തിന് സമയം നല്‍കാനാവില്ല. എന്നാല്‍ നിലവില്‍ തമിഴ് സിനിമയില്‍ ഒന്നാമനായി നില്‍ക്കുന്ന വിജയിക്ക് ഇത്ര വലിയൊരു സൂപ്പര്‍ താര പദവി ഉപേക്ഷിക്കാനാവുമോ? വിജയ് ഇനിയും സിനിമകള്‍ ചെയ്യുമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.

vijay-70th-movie

കേരളത്തില്‍ നിന്നുള്ള ആരാധകര്‍ അടക്കം വിജയിയോട് സിനിമ ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിനിമ ഉപേക്ഷിക്കുന്നതോടെ വിജയിക്കും തമിഴ് സിനിമയ്ക്കും വലിയ നഷ്ടങ്ങളാണ് ഉണ്ടാവുക. സമ്മിശ്ര പ്രതികരണം ലഭിച്ച ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം പോലൊരു ചിത്രത്തിന് 456 കോടിയാണ് ആഗോള തലത്തില്‍ കളക്ഷനായി ലഭിച്ചത്. ഇത് മറ്റൊരു താരത്തിനും സാധ്യമല്ലാത്ത കാര്യമാണ്.

അത്രത്തോളം വലിയൊരു താരം ഇപ്പോള്‍ തമിഴ് സിനിമയില്‍ ഇല്ല. രജനീകാന്തിന് ബോക്‌സോഫീസില്‍ ഇപ്പോള്‍ പഴയ കരുത്തില്ല. അജിത് കുമാറാണെങ്കില്‍ വലപ്പോഴും മാത്രമാണ് ചിത്രങ്ങള്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അജിത്തിന് റിലീസുകളൊന്നുമില്ല.

വിജയിയുടെ 69ാം ചിത്രം സംവിധാനം ചെയ്യുന്നത് വിനോദാണ്. 275 കോടിയാണ് വിജയിയുടെ പ്രതിഫലം. എന്നാല്‍ 70ാം ചിത്രത്തില്‍ വിജയ് അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അറ്റ്‌ലിയായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഹീറോകളുള്ള ഒരു കഥ വിജയിയോട് അറ്റ്‌ലി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വിജയിക്ക് ഈ കഥ ഇഷ്ടപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇരുവരും ഒന്നിച്ചപ്പോള്‍ തെരി, മെര്‍സല്‍, ബിഗില്‍ പോലുള്ള വമ്പന്‍ ഹിറ്റുകളാണ് പിറന്നത്. ഇതില്‍ ബിഗില്‍ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. വിജയ് 70ാം ചിത്രത്തില്‍ ക്യാമിയോ വേഷമായിരിക്കും ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ചിത്രത്തിനായി വിജയ് വലിയ പ്രതിഫലം വാങ്ങുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതിഫലമില്ലാതെയാവും താരം അഭിനയിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്.

വിജയിക്ക് മുന്നില്‍ ലോകേഷ് കനകരാജ്, ശങ്കര്‍ എന്നിവര്‍ പ്രൊജക്ടുകളുമായി സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തില്‍ വിജയിക്കാനായില്ലെങ്കില്‍ വിജയ് ഈ ചിത്രങ്ങള്‍ ചെയ്യുമോ എന്ന് ആരാധകര്‍ ചോദിക്കുന്നു.

ലിയോയിലൂടെ ലോകേഷ് എല്‍സിയു ഫ്രാഞ്ചൈസിയിലേക്ക് താരം പ്രവേശിച്ചിരുന്നു. ഇനിയുള്ള ചിത്രങ്ങളിലേക്ക് വിജയ് അഭിനയിക്കേണ്ടത് ഒഴിവാക്കാനാവാത്ത കാര്യമാണ്. അതുകൊണ്ട് വരാനിരിക്കുന്ന കൈതിയില്‍ അടക്കം വിജയിയുടെ അതിഥി വേഷങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. ലിയോയുടെ രണ്ടാം ഭാഗം വരുമെന്നാണ് ആരാധകരും അവകാശപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിയുടെ പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടായില്ലെങ്കില്‍ താരം സിനിമയിലേക്ക് തന്നെ മടങ്ങേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+