പ്രഭാസിനും മുകളിലെത്തി ദളപതിയുടെ പ്രതിഫലം; വിജയ് വാങ്ങുന്നത് ഇത്ര, മുന്നില്‍ ഒരേയൊരു സൂപ്പര്‍ താരം
തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് വിജയ്. താരത്തിന്റെ ഓരോ ചിത്രങ്ങളും വമ്പന്‍ കളക്ഷന്‍ നേടാറുണ്ട്. ഇന്ത്യയിലെ തന്നെ വമ്പന്‍ താരങ്ങളിലൊരാളായിട്ടാണ് ഇളയദളപതിയെന്ന് ആരാധകര്‍ വിളിക്കുന്ന വിജയിയെ കണക്കാക്കുന്നത്. കേരളത്തില്‍ അടക്കം വലിയ ആരാധകര്‍ വിജയിക്കുണ്ട്. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രമാണ് വിജയിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
അത് കഴിഞ്ഞാണ് കരിയറിലെ 69ാം ചിത്രത്തിലേക്ക് വിജയ് കടക്കും. തന്റെ കരിയറിലെ അവസാന ചിത്രമായിരിക്കും ഇതെന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്. അത് കഴിഞ്ഞ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോവുകയാണ് താരം. ഇളയദളപതിയുടെ അവസാന രണ്ട് ചിത്രങ്ങള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.

വെങ്കട്ട് പ്രഭുവാണ് വിജയിയുടെ 68ാമത് ചിത്രമായ ഗോട്ട് സംവിധാനം ചെയ്യുന്നത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിജയ് തിരുവനന്തപുരത്തെത്തിയിരുന്നു. വന്‍ ജനാവലിയാണ് അദ്ദേഹത്തെ കാണാനായി എത്തിയത്. അതേസമയം വരാനിരിക്കുന്ന ചിത്രത്തിനായി വിജയ് വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
പ്രതിഫലത്തില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങളെയും പിന്നിലാക്കിയിരിക്കുകയാണ് വിജയ്. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാം സ്ഥാനം വിജയിക്കല്ല. അത് മറ്റൊരു സൂപ്പര്‍ താരത്തിനാണ്. പക്ഷേ വിജയ് വാങ്ങുന്ന പ്രതിഫലം മറ്റ് താരങ്ങള്‍ക്കൊന്നും ഇല്ലാത്ത അത്രയാണ്.
ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ വിജയ് പ്രതിഫലം വന്‍ തോതിലാണ് ഉയര്‍ത്തിയിരിക്കുന്നത്. ദളപതി 69 എന്ന് താല്‍ക്കാലിക പേരിട്ടിരിക്കുന്ന വിജയിയുടെ അവസാന ചിത്രത്തിനായി 250 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് വിജയ്.
പ്രഭാസിനെയാണ് മറികടന്നിരിക്കുന്നത്. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിനായി പ്രഭാസ് 150 കോടിയാണ് പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ ഇതിനേക്കാള്‍ 33 ശതമാനം പ്രതിഫലം കൂടുതലാണ് വിജയ് വാങ്ങുന്നത്. അല്ലു അര്‍ജുന്‍ പുഷ്പ രണ്ടാം ഭാഗത്തിനായി 125 കോടി വാങ്ങുന്നുണ്ട്. ഇതും വിജയിയെ വെച്ച് നോക്കുമ്പോള്‍ കുറവാണ്.
അതേസമയം കാര്‍ത്തിക് സുബ്ബരാജായിരിക്കും വിജയിയുടെ അവസാന ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ രണ്ട് തവണ വിജയിയെ കാര്‍ത്തിക് കഥയുമായി സമീപിച്ചിരുന്നു. എന്നാല്‍ വിജയ് കഥയില്‍ തൃപ്തനായിരുന്നില്ല. അതേസമയം വിജയിയേക്കാള്‍ മുന്നിലെത്തിയിരിക്കുന്നത് രജനീകാന്താണ്.
ജയിലറിന്റെ വമ്പന്‍ വിജയം രജനിയുടെ വിപണിമൂല്യം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ജ്ഞാനവേല്‍രാജയുടെ വേട്ടയ്യന്‍ എന്ന ചിത്രവും, ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രവുമാണ് ഇനി വരാനുള്ളത്. ലോകേഷ് ചിത്രത്തിനായി 260 കോടിക്കും 280നും ഇടയില്‍ ആണ് രജനീകാന്ത് പ്രതിഫലം വാങ്ങുന്നത്.












Click it and Unblock the Notifications