Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ആര്‍ആര്‍ നിര്‍മാതാക്കളുടെ ചിത്രത്തില്‍ വിജയ്? റെക്കോര്‍ഡ് പ്രതിഫലം, വാങ്ങുന്നത് ഇത്ര

ലിയോയുടെ മെഗാ വിജയത്തോടെ എതിരാളികളില്ലാതെ തമിഴ് സിനിമയില്‍ കുതിക്കുകയാണ് ഇളയദളപതി വിജയ്. നിലവില്‍ വെങ്കട്ട് പ്രഭുവിന്റെ ഗോട്ട് അഥവാ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലാണ് വിജയ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ രണ്ട് വേഷത്തിലാണ് നടന്‍ പ്രത്യക്ഷപ്പെടുക. ഇതിനോടകം പ്രായം കുറഞ്ഞ വിജയിയുടെ ലുക്ക് വൈറലായി കഴിഞ്ഞു.

ഒന്ന് പ്രായം കൂടിയ ലുക്കിലുള്ളതാണ്. അതേസമയം ഗോട്ടിന് ശേഷം വിജയ് ഏത് ചിത്രത്തില്‍ അഭിനയിക്കുമെന്ന കാര്യത്തില്‍ ഇതുവരെ പ്രഖ്യാപനമൊന്നും വന്നിട്ടില്ല. നിരവധി ചിത്രങ്ങള്‍ വിജയിയുടേതായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇവയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

vijay-actor

അതേസമയം വിജയിയുടെ അടുത്ത ചിത്രം ടോളിവുഡ് നിര്‍മാതാക്കളായ ഡിവിവി ദാനയ്യയുടെ ചിത്രത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് മാധ്യമമായ ട്രാക്ക് ടോളിവുഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദാനയ്യ രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ നിര്‍മാതാവാണ്. വിജയ് നേരത്തെ തെലുങ്ക് സംവിധായകനായ വംശിയുടെ വാരിസിലും പ്രധാന വേഷത്തിലെത്തിയിരുന്നു.ഇതും വന്‍ വിജയമായിരുന്നു.

ദാനയ്യയുടെ പുതിയ ചിത്രത്തിനായി വിജയിയെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെക്കോര്‍ഡ് പ്രതിഫലമാണ് വിജയിക്കായി ആര്‍ആര്‍ആറിന്റെ നിര്‍മാതാവ് ഓഫര്‍ ചെയ്തിരിക്കുന്നത്. വിജയിക്ക് ഇതുവരെ ലഭിച്ചതില്‍ വെച്ചേറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ലഭിക്കാന്‍ പോകുന്നത്.

നേരത്തെ തെലുങ്ക് നിര്‍മാതാവ് ദില്‍ രാജുവിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു വിജയം. 120 കോടിയാണ് ചിത്രത്തിനായി വിജയ് പ്രതിഫലം വാങ്ങിയിരുന്നു. ലിയോയ്ക്കായി വിജയ് വാങ്ങിയത് 125 കോടി രൂപയായിരുന്നു. എന്നാല്‍ ആര്‍ആര്‍ആര്‍ നിര്‍മാതാവിന്റെ ചിത്രത്തിനായി 200 കോടി രൂപ വരെയാണ് വിജയ് പ്രതിഫലമായി ചോദിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം വിജയിയുടെ ഈ ചിത്രം പക്ഷേ തമിഴ് സംവിധായകനായിരിക്കും സംവിധാനം ചെയ്യുക. കാര്‍ത്തിക് സുബ്ബരാജായിരിക്കും സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ജിഗര്‍തണ്ട 2 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്തത് കാര്‍ത്തിക്കായിരുന്നു.

നേരത്തെ രജനീകാന്തിനെ വെച്ച് പേട്ട എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയിരുന്നു കാര്‍ത്തിക്ക്. വിക്രമിനെ വെച്ച് മഹാനും കാര്‍ത്തിക്ക് ഒരുക്കിയിരുന്നു. അതേസമയം തെലുങ്കിലെ നിരവധി നിര്‍മാതാക്കള്‍ തമിഴ് സിനിമയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ദില്‍ രാജു വാരിസിലൂടെ തുടക്കമിട്ടതിന് പിന്നാലെ മൈത്രി മൂവി മേക്കേഴ്‌സ് ചെന്നൈയില്‍ ഓഫീസ് തുറന്നിരിക്കുകയാണ്. അജിത്തിന്റെ അടുത്ത ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മൈത്രി മൂവി മേക്കേഴ്‌സാണ്. ഇതിന് പിന്നാലെയാണ് ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സ് വിജയ് ചിത്രവുമായി എത്താന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+