Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളയദളപതിയുടെ പ്രതിഫലം മാനം മുട്ടും, രജനി മാത്രം മുന്നില്‍, ഗോട്ടില്‍ വാങ്ങിയത് ഇത്ര

ചെന്നൈ: തമിഴ് സിനിമ രജനീകാന്ത് യുഗത്തില്‍ നിന്ന് ഇപ്പോള്‍ ഇളയദളപതി യുഗത്തിലാണ്. അതുപോലെ പ്രതിഫല കാര്യത്തിലും വിജയ് കുതിച്ച് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ അടുത്ത സിനിമയോടെ വിജയ് സിനിമാ മേഖലയോട് വിടപറയുകയാണ്. അദ്ദേഹം സിനിമയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ അവസാന രണ്ട് ചിത്രങ്ങള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിജയ്.

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ വരുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം അഥവാ ഗോട്ട് ആണ് വിജയിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ വാരത്തില്‍ തിയേറ്ററില്‍ എത്തുന്ന ചിത്രത്തിന് വിജയ് വാങ്ങുന്നത് സര്‍വകാല റെക്കോര്‍ഡ് പ്രതിഫലമാണ്.

vijay-remuneration

150 കോടി രൂപയാണ് വിജയിയുടെ ഗോട്ടിലെ പ്രതിഫലമെന്ന് നേരത്തെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാതി ഇതിനെ തള്ളിയിരിക്കുകയാണ്. ഇളയദളപതിക്ക് ലഭിച്ചത് ഇതിലും കൂടുതല്‍ പ്രതിഫലമാണെന്ന് അവര്‍ പറയുന്നു. ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന ഇക്കാര്യം വെളിപ്പെടുത്തിയത്.

200 കോടി രൂപയാണ് വിജയിക്ക് പ്രതിഫലമായി നല്‍കിയതെന്ന് നിര്‍മാതാവ് വെളിപ്പെടുത്തി. നേരത്തെ വിജയിയുടെ വമ്പന്‍ ഹിറ്റായ ബിഗിലും ഇവര്‍ തന്നെയാണ് നിര്‍മിച്ചിരുന്നത്. അതേസമയം തമിഴ്‌സിനിമയില്‍ 200 കോടി പ്രതിഫലമായി ലഭിക്കുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് ഇതോടെ വിജയ്.

രജനീകാന്താണ് തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍. ലോകേഷ് കനകരാജിന്റെ കൂലിക്ക് 260 കോടി രൂപയാണ് രജനീകാന്ത് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ റെക്കോര്‍ഡാണ് വിജയ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ തന്നെ രണ്ടാം സ്ഥാനം പ്രതിഫലത്തില്‍ വിജയിക്കുണ്ട്.

പക്ഷേ ലാഭ വിഹിത കണക്കുകള്‍ വരുമ്പോള്‍ ഇതില്‍ മാറ്റം വരാം. പ്രഭാസ് ലാഭ വിഹിതം അടക്കം 250 കോടി വരെ പ്രതിഫലമായി വാങ്ങാറുണ്ട്. ഷാരൂഖ് ഖാനും ഇത്ര തന്നെ വാങ്ങാറുണ്ട്. പഠാന് ലാഭവിഹിതം അടക്കം ഷാരൂഖിന് ലഭിച്ചത് 250 കോടി രൂപയാണ്. എന്നാല്‍ ഇതിന് മുകളില്‍ രജനി മാത്രമാണ് ഉള്ളത്.

വിജയിക്ക് ബിഗിലിന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കാനുള്ള തീരുമാനം ബോക്‌സോഫീസ് വളര്‍ച്ചയുള്ളത് കൊണ്ടാണ്. പല മാര്‍ക്കറ്റുകളില്‍ വിജയിക്ക് സ്വാധീനമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് 200 കോടി നല്‍കിയതെന്നും അര്‍ച്ചന കല്‍പ്പാത്തി പറഞ്ഞു. ഇതിനോടകം തന്നെ ചിത്രത്തിന് ലാഭം സ്വന്തമായി കഴിഞ്ഞു.

ബജറ്റിനേക്കാള്‍ കൂടുതല്‍ തുക പ്രിറിലീസ് ബിസിനസിലൂടെ ഞങ്ങള്‍ നേടിയിട്ടുണ്ട്. ഇതെല്ലാം വിജയിയുടെ താരമൂല്യവും ആരാധക ബലവും കാണ്ടാണ്. 340 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇതില്‍ 50 ശതമാനത്തില്‍ അധികം പോയിരിക്കുന്നത് വിജയിയുടെ ബജറ്റിനാണ്. ചിത്രം വമ്പന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+