Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് എന്നെ ബോഡി ഷെയിമിങ് ചെയ്‌തവർ ഇന്ന് എന്നെ അംഗീകരിക്കുന്നു..'; വിജയ് സേതുപതിയുടെ തുറന്നുപറച്ചിൽ...

ഇന്ത്യയിലെ സിനിമാ പ്രേമികൾ ഭാഷകൾക്ക് അപ്പുറം ഇഷ്‌ടപ്പെടുന്ന വളരെ കുറച്ച് താരങ്ങൾ മാത്രമേയുള്ളൂ. അത്തരത്തിൽ പാൻ ഇന്ത്യൻ താരം എന്ന് വിളിക്കപ്പെടാവുന്ന ഒരാളാണ് വിജയ് സേതുപതി. തമിഴ് സിനിമയിൽ നിന്ന് പടിപടിയായി ഉയർന്നുവന്ന അദ്ദേഹം ഇന്ന് ബോളിവുഡ് വരെ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

തന്റെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന ചില പ്രതിസന്ധികളെ കുറിച്ചും, അത് തരണം ചെയ്‌ത ശേഷമുണ്ടായ മാറ്റാതെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി ഇപ്പോൾ. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

vijaysethupathi

തുടക്കകാലത്ത് ഹിന്ദി, തമിഴ് ഇൻഡസ്ട്രികളിൽ നിന്ന് തനിക്ക് ബോഡി ഷെയിമിങ് ഉൾപ്പെടെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തമിഴ് സൂപ്പർതാരം വെളിപ്പെടുത്തുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇപ്പോൾ വളരെ ശ്രദ്ധയോടെ മാത്രമാണ് അവിടേക്ക് പോവുന്നതെന്നും, ധരിക്കുന്ന വസ്‌ത്രം പോലും വളരെ കരുതലോടെ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ആരാധകരിൽ നിന്നും തനിക്ക് ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. 'എന്നാൽ ഇന്ന് അവർ എന്നെ അംഗീരിക്കാൻ തുടങ്ങി. ഇന്ന് എവിടെ പോയാൽ അംഗീകാരം ലഭിക്കുന്നു. ഞാൻ ഞാനായിരിക്കുന്നതിൽ സന്തോഷവാനാണ്..' വിജയ് സേതുപതി വ്യക്തമാക്കി.

ആരധകരോടുള്ള തന്റെ സ്നേഹവും താരം മറച്ചുവെച്ചില്ല. 'ആരാധകരെ എനിക്ക് വളരെയധികം ഇഷ്‌ടമാണ്. അവരുടെ സ്നേഹത്തിൽ സത്യമുണ്ട്. അവരിൽ നിന്ന് ലഭിക്കുന്ന സ്നേഹം ഒരു എനർജി ഡ്രിങ്ക് ആയിട്ടാണ് ഞാൻ കാണുന്നത്. ഇതാണ് മുന്നോട്ട് പോവാൻ എന്നെ സഹായിക്കുന്നത്' ആരാധകരുടെ സ്വന്തം മക്കൾ സെൽവൻ വെളിപ്പെടുത്തി.

'പണ്ട് മുംബൈയിലേക്ക് വരുമ്പോൾ എന്നെ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. എന്നെ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അവർ എന്റെ അഭിനയത്തെ പ്രശംസിക്കാറുമുണ്ട്.' ബോളിവുഡ് ചുവടുമാറ്റത്തെ കുറിച്ചുള്ള തന്റെ അനുഭവം അദ്ദേഹം വിവരിച്ചു.

തന്റെ വസ്‌ത്രധാരണത്തെ കുറിച്ചും വിജയ് സേതുപതി മനസ് തുറന്നു. ' എനിക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങളാണ്‌ എപ്പോഴും ധരിക്കാറുള്ളത്. ചെരുപ്പ് ധരിക്കുന്നത് കൊണ്ട് ഒരിക്കലും സിംപ്ലിസിറ്റി ഉണ്ടാവില്ല' വിജയ് സേതുപതി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+