Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ അഭിനയം പഠിപ്പിക്കുകയാണോ'; വിഗ്‌നേഷുമായി വഴക്കിട്ടെന്ന് വിജയ് സേതുപതി, ഇടപെട്ടത് നയൻതാര

തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളായ വിജയ് സേതുപതിയെ ജനപ്രിയനാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്‌ത നാനും റൗഡി താൻ. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഒരുപാട് തവണ വിഗ്‌നേഷുമായി ഏറ്റുമുട്ടിയെന്നും പ്രശ്‌നങ്ങൾ ഉണ്ടായെന്നും തുറന്നുപറയുകയാണ് വിജയ് സേതുപതി ഇപ്പോൾ.

അന്ന് പ്രശ്‌ന പരിഹാരത്തിന് മുൻകൈ എടുത്തത് ഇന്ൻ വിഘ്‌നേഷ് ശിവന്റെ ഭാര്യയായ പ്രമുഖ നടി നയൻ‌താര ആണെന്നും വിജയ് സേതുപതി ഓർത്തെടുക്കുന്നു. തന്റെ കരിയറിൽ സംവിധായകർ വഹിച്ച പങ്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. കരിയറിൽ 20 വർഷം പിന്നിടുന്ന വേളയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

vijaysethupathivignesh

വിഘ്‌നേഷ് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാക്കാൻ സമയം എടുക്കുമെന്നും അതാണ് പ്രശ്‌നം ഉണ്ടാവാൻ പ്രധാന കാരണമെന്നും വിജയ് സേതുപതി പറയുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങ് കഴിയുമ്പോഴേക്കും ഞാനും വിഘ്നേഷും തമ്മിൽ പ്രശ്‌നമുണ്ടായി. 'നിങ്ങൾ എന്നെ അഭിനയം പഠിപ്പിക്കുകയാണോ? നിങ്ങൾ എന്നെ മനസിലാക്കിയിട്ടില്ല' എന്നൊക്കെ താൻ ചോദിച്ചിരുന്നുവെന്ന് വിജയ് സേതുപതി പറയുന്നു.

ഇതിന് നാല് ദിവസങ്ങൾക്ക് ശേഷം നടി നയൻ‌താര തന്നെ വിളിച്ചെന്ന് വിജയ് സേതുപതി പറഞ്ഞു. ചിത്രത്തിൽ നയൻതാരയും ഒരു മുഖ്യവേഷത്തിൽ എത്തിയിരുന്നു. വളരെ മനോഹരമായാണ് വിക്കി ഒരു കഥ പറയുന്നത്. അദ്ദേഹം പറയുന്നത് മാത്രമാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്. എന്നാൽ ഞങ്ങൾക്ക് പരസ്‌പരം മനസിലാക്കാൻ സമയമെടുത്തുവെന്നും വിജയ് സേതുപതി.

ആ കഥാപാത്രം അവതരിപ്പിക്കുക അത്ര എളുപ്പമല്ലെന്നാണ് നടൻ വിഷ്‌ണു വിശാൽ എന്നോട് പറഞ്ഞത്. ആ ക്യാരക്‌ടർ കരഞ്ഞാൽ കാണുന്നവർ ചിരിക്കണം. അയാൾ നല്ലവൻ ആണെങ്കിലും വഞ്ചകൻ ആണെന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ഇതൊന്നും പക്ഷേ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യത്തെ നാല് ദിവസം വളരെ ബുദ്ധിമുട്ടി, ഞാൻ വളരെ അസ്വസ്ഥനായിരുന്നു; വിജയ് സേതുപതി പറഞ്ഞു.

വിഘ്നേഷ് ശിവൻ വളരെ വ്യത്യസ്‌തനായൊരു സംവിധായകനാണെന്ന് വിജയ് സേതുപതി പുകഴ്ത്തുകയും ചെയ്‌തു. ന്യൂജെൻ ഫിലിം മേക്കറാണ് വിഘ്‌നേഷ് എന്നും നടൻ കൂട്ടിച്ചേർത്തു. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്‌ത രണ്ട് ചിത്രങ്ങളിലാണ് വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തിയത്. ഇതിൽ 'നാനും റൗഡി താൻ' എന്ന ചിത്രമാണ് ആദ്യം ഇറങ്ങിയത്. പിന്നീട് സാമന്ത, നയൻ‌താര എന്നിവരെ നായികമാരാക്കി ഒരുക്കിയ കാത്ത് വാക്കുലെ കാതൽ എന്ന ചിത്രത്തിലൂടെ ഇവർ വീണ്ടും ഒരുമിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+