ബോക്സോഫീസ് കിംഗായി മഹാരാജ, 30 കോടി കടന്ന് കളക്ഷന്‍; വിജയ് സേതുപതിയുടെ പ്രതിഫലം ഇത്ര
മക്കള്‍ സെല്വന് വിജയ് സേതുപതിയാണ് ഇപ്പോള്‍ കേരളത്തില്‍ അടക്കം താരം. സേതുപതിയുടെ പുതിയ ചിത്രം മഹാരാജ ബോക്സോഫീസില്‍ തരംഗമായിരിക്കുകയാണ്. ക്രൈം ത്രില്ലര്‍ റിവഞ്ച് ഡ്രാമയായി റിലീസായ ചിത്രം നിരൂപകരില്‍ നിന്നും അതുപോലെ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് പോസിറ്റീവായ അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു.
വിജയ് സേതുപതിയുടെ കരിയറിലെ 50ാം ചിത്രമാണിത്. ഇത്രയും കാലം കൊണ്ട് തമിഴ് സിനിമയില്‍ എന്നല്ല, തെലുങ്ക്, ഹിന്ദി ഭാഷകളിലും വിജയ് സേതുപതി അറിയപ്പെടുന്ന താരമായി മാറിയിരുന്നു. അന്‍പതാം ചിത്രമായ മഹാരാജ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതിനെ തുടര്‍ന്ന് ബോക്സോഫീസില്‍ കുതിക്കുകയയാണ്.

ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായി മഹാരാജ മാറുമെന്നാണ് ബോക്സോഫീസ് ട്രാക്കര്‍മാര്‍ പറയുന്നത്. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ മുപ്പത് കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയ് സേതുപതി വില്ലന്‍ വേഷങ്ങളിലായിരുന്നു തിളങ്ങിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം നായക റോളിലേക്ക് വിജയ് സേതുപതി എത്തിയത് പ്രേക്ഷര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് വാരാന്ത്യ കളക്ഷനാണ് ചിത്രം കുറിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമാണ് ചിത്രം മുപ്പത് കോടി നേടിയിരിക്കുന്നത്. ഗംഭീര വാരാന്ത്യ കളക്ഷന്‍ ശേഷം വാരാന്ത്യത്തിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്.
വിജയ് സേതുപതി നടത്തിയ പ്രമോഷന് സ്ട്രാറ്റജി ഇപ്പോള്‍ തെലുങ്കില്‍ ചിത്രത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തിരിക്കുകയാണ്. പ്രധാനമായും നോണ്‍ ലീനിയറിലുള്ള കഥ പറച്ചില് ശൈലിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കുപ്പത്തൊട്ടി കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തുന്ന ബാര്‍ബറുടെ വേഷമാണ് വിജയ് സേതുപതി ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.
എന്താണ് ഈ പരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നതും, തുടര്‍ന്നുണ്ടാവുന്ന സസ്പെന്‍സ് നിറഞ്ഞ കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഉള്ളടക്കം. ക്ലൈമാക്സിന് അടക്കം വലിയ കൈയ്യടികളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ചിത്രത്തില്‍ പ്രതിനായക വേഷം ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപാണ്. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിന് ശേഷം നിതിലന് സ്വാമിനാഥന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. അതേസമയം ചിത്രത്തില്‍ വിജയ് സേതുപതി വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇരുപത് കോടിയാണ് ചിത്രത്തിനായി സേതുപതി ലഭിച്ചിരിക്കുന്ന പ്രതിഫലം.
എന്നാല്‍ ഈ തുക വാങ്ങാന്‍ വിജയ് സേതുപതി തയ്യാറായിട്ടില്ല. അഡ്വാന്‍സ് തുക മാത്രമാണ് ചിത്രത്തിനായി വിജയ് വാങ്ങിയത്. ബാക്കി ചിത്രത്തിന്റെ വിജയത്തിന് ശേഷം വാങ്ങും. നേരത്തെ ഷാരൂഖ് ഖാന്റെ ജവാനില്‍ വില്ലനായി അഭിനയിക്കാന്‍ 25 കോടി രൂപയാണഅ വിജയ് സേതുപതി വാങ്ങിയത്. ചിത്രം ബോക്സോഫീസില്‍ ആയിരം കോടിയില്‍ ഏറെ കളക്ട് ചെയ്തിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications