തമിഴ്‌നാട്ടില്‍ വിജയ് തന്നെ താരരാജാവ്, രജനീകാന്തിന്റെ റെക്കോര്‍ഡും വീണു; പ്രതിഫലത്തില്‍ ട്വിസ്റ്റ്
ചെന്നൈ: തമിഴ്‌നാട്ടില്‍ ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഇളയദളപതി വിജയ്. രജനീകാന്ത് സ്ഥാപിച്ച റെക്കോര്‍ഡുകള്‍ എല്ലാം വിജയ് തകര്‍ത്തിരിക്കുകയാണ്. ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ 200 കോടി ചിത്രങ്ങള്‍ ഉള്ള നായകനായും വിജയ് മാറിയിരിക്കുകയാണ്. ആഗോള തലത്തില്‍ സോളോയായി രണ്ട് 450 കോടി ചിത്രങ്ങളാണ് വിജയിക്കുള്ളത്.
രജനിക്ക് സോളോ ബ്ലോക്ബസ്റ്ററായി ഒരു ചിത്രമാണ് ഉള്ളത്. 2.0 കൂടി ചേര്‍ത്താല്‍ രജനീകാന്തിനും രണ്ട് ചിത്രങ്ങളുണ്ടാവും. രജനിയുടെ 2.0യ്ക്ക് ആഗോള തലത്തില്‍ 700 കോടിക്ക് അടുത്ത് കളക്ഷനുണ്ട്. അതേസമയം വിജയിയുടെ അവസാന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

ഇളയദളപതിയുടെ ഏറ്റവും പുതിയ റിലീസായ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ബോക്‌സോഫീസില്‍ നിന്ന് 456 കോടി രൂപയാണ് കളക്ട് ചെയ്തത്. സമീപകാലത്ത് രജനീകാന്തിന് ഇത്രയും കളക്ട് ചെയ്ത ചിത്രങ്ങള്‍ കുറവാണ്. ജയിലര്‍ മാത്രമാണ് ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയത്. 604 കോടിയാണ് ജയിലറുടെ വേള്‍ഡ് വൈഡ് കളക്ഷന്‍. എന്നാല്‍ ലിയോ, ഗോട്ട് തുടങ്ങിയ രണ്ട് ചിത്രങ്ങളും ജയിലറിനെ തമിഴ്‌നാട് ബോക്‌സോഫീസില്‍ വീഴ്ത്തിയിരുന്നു.
ഓപ്പണിംഗിലും വിജയ് തന്നെയാണ് കിംഗ്. ഇതെല്ലാം രജനീകാന്തിനെ മറികടന്ന് താരമൂല്യത്തില്‍ ഒന്നാമതെത്തി എന്നതിന്റെ സൂചനയാണ്. ലിയോ 597 കോടിയാണ് ആഗോള തലത്തില്‍ നേടിയത്. തമിഴ്‌നാട്ടിലെ നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റും ലിയോയാണ്.
ഗോട്ട് ആദ്യ വാരത്തില്‍ തന്നെ ആഗോള തലത്തില്‍ 285 കോടി രൂപയാണ് കളക്ഷനായി നേടിയത്. തമിഴ്‌നാട്-കേരള ബോക്‌സോഫീസില്‍ വിജയിക്ക് എതിരാളികളേ ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ ഇതുവരെ 18 ചിത്രങ്ങളാണ് നൂറുകോടിയിലേറെ കളക്ട് ചെയ്തത്. ഇതില്‍ എട്ടെണ്ണവും വിജയിയുടെ പേരിലാണ്. ഇതില്‍ നിന്ന് താരസിംഹാസനം വിജയ് പിടിച്ചെടുത്തു എന്ന് വ്യക്തമാണ്.
മെര്‍സല്‍ 260 കോടി, സര്‍ക്കാര്‍ 265 കോടി, ബിഗില്‍ 305 കോടി, മാസ്റ്റര്‍ 300 കോടി, ബീസ്റ്റ് 300 കോടി, വാരിസ് 310 കോടി, ലിയോ 597 കോടി, ഗോട്ട് 456 കോടി എന്നിങ്ങനെയാണ് ഇളയദളപതിയുടെ അവസാന എട്ട് ചിത്രങ്ങളുടെ കളക്ഷന്‍. വിജയിക്ക് കഴിഞ്ഞ ആറ് വര്‍ഷത്തോളം ഫ്‌ളോപ്പ് ചിത്രങ്ങളൊന്നുമില്ല.
അതേസമയം 200 കോടിയാണ് വിജയ് ഗോട്ടില്‍ പ്രതിഫലമായി വാങ്ങിയത്. റെക്കോര്‍ഡ് പ്രതിഫലം വിജയ് വാങ്ങുന്നുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ പ്രതിഫലകാര്യത്തില്‍ ഒന്നാം സ്ഥാനം അദ്ദേഹത്തിനല്ല. അത് രജനീകാന്തിനാണ് സ്വന്തമായിട്ടുള്ളത്. 115 മുതല്‍ 270 കോടി വരെയാണ് രജനീകാന്ത് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ കൂലിയിലാണ് രജനി 270 കോടി പ്രതിഫലം വാങ്ങുന്നത്. ഇത് റിലീസായാല്‍ രജനിയെ തേടി ഇന്‍ഡസ്ട്രി ഹിറ്റ് എത്തും എന്നാണ് ആരാധകര്‍ കരുതുന്നത്. വേട്ടയ്യനില്‍ 135 കോടിയാണ് രജനിയുടെ പ്രതിഫലം.
വിജയ് 135 മുതല്‍ 250 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. വിജയ് അവസാന ചിത്രത്തിന് 250 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അജിത് കുമാറിന് 105 മുതല്‍ 165 കോടിയും, കമല്‍ഹാസന് 100 മുതല്‍ 150 കോടി വരെയും, സൂര്യക്ക് 35 കോടി മുതല്‍ 70 കോടി വരെയുമാണ് പ്രതിഫലം.












Click it and Unblock the Notifications