Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് സിനിമ നിർത്തുന്നു! ഇനി അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് ദളപതി, ദളപതി 69 അവസാന ചിത്രം

രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനയം നിർത്തുന്നതായി തമിഴകത്തിന്റെ സൂപ്പർതാരം വിജയ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും, കരിയറിന്റെ അത്യുന്നതിയിൽ എത്തി നിൽക്കെ തന്റെ അഭിനയ ജീവിതത്തിന് വിരാമമിടുകയാണെന്ന് കൂടി പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ആരാധകർ. കാർത്തിക് സുബ്ബരാജുമായി വിജയ് ഒരുമിക്കുമെന്ന് കരുതപ്പെടുന്ന 'ദളപതി 69' ആയിരിക്കും താരത്തിന്റെ അവസാന ചിത്രം.

ഈ ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ അവസാന ചിത്രത്തെക്കുറിച്ചും അതിലെ മറ്റ് അണിയറ പ്രവർത്തകർ ആരായിരിക്കുമെന്നും അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തന്റെ ജീവിതത്തിൽ രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച വിജയ് 'തലപതി 69' തന്റെ അവസാന ചിത്രമായിരിക്കുമെന്നും വെളിപ്പെടുത്തുകയായിരുന്നു.

vijaypolitics

"രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയർ മാത്രമല്ല, പവിത്രമായ ഒരു ജനതയുടെ പ്രവർത്തനമാണ്, രാഷ്ട്രീയത്തിന്റെ വ്യാപ്‌തി മനസിലാക്കാൻ വളരെക്കാലമായി ഞാൻ അതിനായി തയ്യാറെടുക്കുകയാണ്. അതിനാൽ രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ല, അതാണ് എന്റെ ഏറ്റവും ആഴത്തിലുള്ള ആഗ്രഹം. ഞാൻ ഇതിനകം ചെയ്യാമെന്ന് സമ്മതിച്ച സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തി കൂടി ചെയ്‌ത്‌ തീർക്കാനുണ്ട്. പാർട്ടി പ്രവർത്തനങ്ങളിൽ ഭംഗം വരുത്താതെ, ജനസേവനത്തിനായി പൂർണ്ണമായും രാഷ്ട്രീയത്തിൽ ഏർപ്പെട്ടുകൊണ്ട് തന്നെ ഇത് തീർക്കും" താരം പറഞ്ഞു.

വിജയ് നായകനായി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന വേളയിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനിടയിലാണ് രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി രജിസ്‌റ്റർ ചെയ്‌തതും, അഭിനയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുന്നതും.

സൂപ്പർതാരം വിജയുടെ അവസാന ചിത്രമായ 'ദളപതി 69' കാർത്തിക് സുബ്ബരാജ് ഒരുക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനായിരിക്കും ഇത് നിർമ്മിക്കുക. എസ്‌ജെ സൂര്യയും ഈ ചിത്രത്തിൽ നിർണായക വേഷം അവതരിപ്പിക്കുമെന്നും, സന്തോഷ് നാരായൺ ഇതിന് സംഗീത സംവിധാനം നിർവഹിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, 'തമിഴക വെട്രി കഴകം' എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. താരം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വിജയ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+