Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിൻസിയും ഷൈനും പ്രമോഷനുമായി സഹകരിക്കുന്നില്ല, ഉറങ്ങിയിട്ട് ദിവസങ്ങളായി'; സൂത്രവാക്യം നിർമ്മാതാവ്

വിൻസി അലോഷ്യസിന്റെ പരാതിയും ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ ലഹരിക്കേസും ചർച്ചയാവുന്നതിനിടെ ഇരുവർക്കും എതിരെ ഗുരുതര ആരോപണവുമായി സൂത്രവാക്യം സിനിമയുടെ നിർമ്മാതാവ് ശ്രീകാന്ത് ശ്രീകാന്ത് കന്ദ്രഗുല രംഗത്ത്. വിൻസിയും ഷൈനും സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സഹകരിക്കുന്നില്ലെന്നും താൻ ഉറങ്ങിയിട്ട് ദിവസങ്ങളായെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

താരങ്ങളുടെ സമീപനം സിനിമയെ മോശമായി ബാധിക്കുന്നുവെന്നാണ് ശ്രീകാന്ത് ആരോപിക്കുന്നത്. ഈസ്‌റ്റർ ദിനത്തിൽ പുറത്തുവിട്ട സ്‌പെഷ്യൽ പോസ്‌റ്റർ പോലും ഇരു താരങ്ങളും പങ്കുവച്ചിട്ടില്ലെന്നാണ് നിർമ്മാതാവ് പറയുന്നത്. മലയാളത്തിലെ സിനിമാ മേക്കിംഗ് ഇഷ്‍ടമായത് കൊണ്ടാണ് ഇവിടെ വന്നതെന്നും, ഒരുപാട് സിനിമകൾ നിർമിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ശ്രീകാന്ത് കന്ദ്രഗുല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

sreekanthproducermovie

ഷൈൻ ടോമുമായുള്ള പ്രശ്‌നം സിനിമയുടെ സെറ്റിലുണ്ടായിരുന്ന കുറച്ച് പേർക്കൊക്കെ അറിയാമായിരുന്നുവെന്നാണ് വിൻസി തന്നോടു പറഞ്ഞുവെന്നും ശ്രീകാന്ത് വെളിപ്പെടുത്തി. പ്രസ് മീറ്റിനുശേഷം വിൻസിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഷൈനുമായുള്ള പ്രശ്‌നം സിനിമാ സെറ്റിലെ കുറച്ച് പേർക്ക് അറിയാമായിരുന്നുവെന്ന് വിൻസി എന്നോട് പറഞ്ഞു. ഞാനിപ്പോഴും ആവർത്തിക്കുന്നത് ഈ വിഷയത്തിൽ എന്നോട് നേരിട്ടാരും പരാതി പറഞ്ഞിട്ടില്ലെന്നാണ്; ശ്രീകാന്ത് പറഞ്ഞു.

ഈ വിവാദത്തിൽ ഞാൻ ഉൾപ്പെട്ടിട്ടില്ല. സെറ്റിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ല. എന്റെ സിനിമയെ ഇത് വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. മലയാളത്തിൽ ഒരുപാട് സിനിമകൾ നിർമ്മിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ ആദ്യ സിനിമ കൊണ്ട് ഞാൻ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. നന്നായി ഉറങ്ങിയിട്ട് മൂന്ന് നാല് ദിവസമായി. വലിയ മാനസിക സമ്മർദ്ദത്തിലാണ്; ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

സിനിമയെ ഈ വിഷയം കാര്യമായി തന്നെ ബാധിച്ചിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈസ്‌റ്റർ സ്പെഷ്യൽ പോസ്‌റ്റർ പുറത്തിറക്കിയിരുന്നു. എന്നാൽ വിൻസിയോ ഷൈൻ ടോമോ അതു പങ്കുവച്ചിട്ടില്ല. അവർ സിനിമയെ പ്രമോട്ടും ചെയ്യുന്നില്ല. ആ പോസ്‌റ്റർ നൂറ് പേരിലേക്കുപോലും എത്തിയിട്ടില്ലെന്ന് ഉറപ്പാണ്. ആവശ്യമെങ്കിൽ ഇവരുടെ വീട്ടിൽ പോയി ചർച്ച നടത്താനും തയ്യാറാണ്, സിനിമയ്ക്ക് നല്ലത് വരണമെന്നാണ് അഗ്രഹം; അദ്ദേഹം പറയുന്നു.

പ്രേക്ഷകർ തിയറ്ററുകളിലേക്ക് വരില്ലെന്നാണ് പലരും ഫോൺ വിളിച്ചു പറയുന്നത്, വിതരണക്കാർ ചിത്രം എടുക്കില്ലെന്നും പറയുന്നുണ്ട്. എന്റെ സിനിമയ്ക്കുവേണ്ടി പോരാടുകയാണ് ഞാൻ. പ്രേക്ഷകർ എന്റെ സിനിമ കാണാൻ തിയറ്ററുകളിലേക്ക് വരണമെന്ന് അപേക്ഷിക്കുന്നു. വിതരണക്കാരും തിയറ്റർ ഉടമകളും ചിത്രം തിയറ്ററുകളിലെത്താൻ സഹായിക്കുകയും വേണം; ശ്രീകാന്ത് കന്ദ്രഗുല കൂട്ടിച്ചേർത്തു.

ഹൈദരാബാദ് സ്വദേശിയാണ് ശ്രീകാന്ത് കന്ദ്രഗുല, അദ്ദേഹം ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമായിരുന്നു സൂത്രവാക്യം. നവാഗതനായ യൂജിൻ ജോസ് ചിറമ്മൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റെജിൻ എസ് ബാബുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഷൈനിനെതിരായ പരാതിയിൽ വീണ്ടും നിലപാട് വ്യക്തമാക്കി വിൻസി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. സിനിമയ്ക്ക് പുറത്ത് പരാതിയുമായി മുന്നോട്ട് പോകില്ലെന്നാണ് നടി അറിയിച്ചത്. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പറയുന്നില്ലെന്നും അവർ അറിയിച്ചു. നിയമപരമായി മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നാണ് വിൻസി പറയുന്നത്.

സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഉറപ്പാണ് തനിക്ക് വേണ്ടതെന്നും വിൻസി അലോഷ്യസ് പറഞ്ഞു. മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട ഐസിസി യോഗത്തില്‍ പങ്കെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+