ചിരഞ്ജീവിയുടെ പ്രതിഫലം താങ്ങാനാവുന്നില്ല, വാങ്ങുന്നത് ഇത്ര; നിര്‍മാതാക്കളുടെ പുതിയ തീരുമാനം ഇങ്ങനെ
ഹൈദരാബാദ്: തെലുങ്ക് സിനിമ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. വമ്പന്‍ ചിത്രങ്ങളൊന്നും തന്നെ വിജയിക്കുന്നില്ല. മെഗാ സ്റ്റാര്‍ ചിരഞ്ജീവി അടുത്തിടെ നിരവധി ഫ്‌ളോപ്പ് ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് തെലുങ്കിലെ ഏറ്റവും വലിയ താരമായിരുന്ന ചിരഞ്ജീവി താരപദവി നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്. അതേസമയം ചിരഞ്ജീവിയുടെ പ്രധാന എതിരാളിയായ നന്ദമുരി ബാലകൃഷ്ണ ഇപ്പോള്‍ തുടര്‍ വിജയങ്ങളുമായി മുന്നിലെത്തിയിരിക്കുകയാണ്.
അഖണ്ഡ, വീരസിംഹ റെഡ്ഡി, ഭഗവന്ത് കേസരി തുടങ്ങി മൂന്ന് വമ്പന്‍ വിജയങ്ങളാണ് ബാലകൃഷ്ണ സ്വന്തമാക്കിയത്. എന്നാല്‍ ആചാര്യ, ഗോഡ്ഫാദര്‍, ഭോലാ ശങ്കര്‍ എന്നിങ്ങനെ മൂന്ന് മെഗാ ഡിസാസ്റ്ററുകളാണ് ചിരഞ്ജീവിക്ക് ലഭിച്ചത്. അടുത്തിടെ ചിരഞ്ജീവിയുടേതായി വിജയിച്ചത് വാള്‍ട്ടയ്യര്‍ വീരയ്യ മാത്രമാണ്. ഈ പക്ഷേ മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ്. മറ്റൊരു സൂപ്പര്‍ താരമായ രവി തേജയും ചിത്രത്തിലുണ്ടായിരുന്നു.

ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ ഷെയറിംഗ് എന്ന നിലയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സംക്രാന്തി റിലീസായ ചിത്രം ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയേക്കാള്‍ കളക്ഷന്‍ നേടിയിരുന്നു. അതേസമയം ചിരഞ്ജീവി കരിയറില്‍ പുതിയൊരു പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ മടിക്കുകയാണ്. ചിരഞ്ജീവിയുടെ പ്രതിഫലമാണ് ഇതിന് കാരണം.
നിരന്തരം ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടും പ്രതിഫലം കുറയ്ക്കാന്‍ താരം തയ്യാറാവുന്നില്ല. ഇതോടെ നിര്‍മാതാക്കള്‍ ചീരുവിനെ വെച്ച് പടം ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ചിരഞ്ജീവി പ്രതിഫലം വര്‍ധിപ്പിച്ചതാണ് നിര്‍മാതാക്കളെ ഞെട്ടിച്ചിരിക്കുന്നത്. പല മടങ്ങാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മുമ്പുള്ളത് പോലെ ചീരുവിന് മാര്‍ക്കറ്റ് ഇപ്പോഴില്ല. 70 കോടി രൂപയാണ് പ്രതിഫലമായി ചിരഞ്ജീവി ആവശ്യപ്പെടുന്നത്. ഭോലാ ശങ്കര്‍ ഡിസാസ്റ്ററായിട്ടും ഇത്ര വലിയ പ്രതിഫലം ചിരഞ്ജീവി വാങ്ങുന്നതാണ് നിര്‍മാതാക്കളെ ഞെട്ടിച്ചിരിക്കുന്നത്.
ഹൈദരാബാദിലെ നിരവധി നിര്‍മാതാക്കള്‍ ചീരുവിന്റെ പ്രൊജക്ടുകള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. താരത്തിന്റെ പ്രതിഫലം കാരണം ചിത്രങ്ങളുടെ ബജറ്റ് വന്‍ തോതില്‍ ഉയരുന്നുവെന്നും, അത് തിരിച്ചുപിടിക്കാന്‍ സാധിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. നിരവധി ചിത്രങ്ങള്‍ ചിരഞ്ജീവിക്ക് നഷ്ടപ്പെടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
അതേസമയം ചിരഞ്ജീവിക്ക് അടുത്ത ചിത്രം വമ്പന്‍ ഹിറ്റാക്കിയേ തീരൂ. ഇല്ലെങ്കില്‍ വലിയ തിരിച്ചടി കരിയറില്‍ ഉണ്ടാവും. മല്ലിദി വസിഷ്ടയുടെ ബിഗ് ബജറ്റ് ചിത്രത്തിലാണ് ചിരഞ്ജീവി അഭിനയിക്കുന്നത്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ചിരഞ്ജീവിയുടെ ചിത്രങ്ങള്‍ക്ക് പഴയ പോലെ പ്രീ റിലീസ് ബിസിനസും നടക്കുന്നില്ല.
ടിയര്‍ വണ്ണിലെ നായകന്മാരുടെ ചിത്രങ്ങള്‍ പോലെ ഇപ്പോള്‍ ചീരുവിന്റെ പടത്തെ ഏറ്റെടുക്കുന്നില്ല. നിര്‍മാണ ചെലവ് 150 കോടി വരെ പല ചിത്രങ്ങള്‍ക്കും വരുന്നത് ചിരഞ്ജീവിയുടെ ബജറ്റ് കാരണമാണ്. തെലുങ്ക് സിനിമയ്ക്കുള്ള ഒടിടി, സാറ്റലൈറ്റ്, നോണ്‍ തിയേറ്ററിക്കല്‍ ബിസിനസുകള്‍ എന്നിവയെല്ലാം കുറഞ്ഞിരിക്കുകയാണ്. അതാണ് തിരിച്ചടി നേരിടാന്‍ കാരണം.












Click it and Unblock the Notifications